A Oneindia Venture

താഴത്തില്ല! ഇന്ന് സ്വർണ വില കത്തിക്കയറി, പവന് 94,000 കടന്നു: യുഎസ് പലിശനിരക്കിലെ പ്രതീക്ഷകൾ തുണയായി

കേരളത്തിലെ ആഭരണപ്രിയർക്ക് കടുത്ത വേദന നൽകി ഇന്ന് സ്വർണ വിലയിൽ വമ്പൻ കുതിപ്പ്. ഇന്നലെ നേരിയ ഇടിവുണ്ടായിട്ടു പോലും ഇന്ന് വിപരീതമായി സ്വർണം കുതിച്ചുയർന്നു. സ്വർണ വിലയിലെ ഈ ചാഞ്ചാട്ടം ആശങ്കയുണർത്തുന്നു. ഇന്ന് പവന് ഒറ്റയടിക്ക് ഉയർന്നത് 520 രൂപയാണ്. ഇതോടെ പവൻ വില വീണ്ടും 94,000 കടന്നിരിക്കുന്നു. യുഎസിലെ വരാനിരിക്കുന്ന പണനയ യോ​ഗവുമായി ബന്ധപ്പെട്ട ചർച്ചകളും സൂചനകളുമാണ് നിലവിലെ സ്വർണക്കുതിപ്പിന് കാരണമാവുന്നത്.

കേരളത്തിൽ ഒരു തരി പൊന്ന് വാങ്ങാൻ ആ​ഗ്രഹിക്കാത്തവർ വളരെ വിരളമാണ്. സാധാരണക്കാരായ സ്ത്രീകൾക്ക് പലപ്പോഴും ഈ വിലക്കയറ്റം മൂലം സ്വർണ മോഹങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്നുണ്ട്. ഓരോ ദിവസവും വില ഉയർന്നാൽ പരിശുദ്ധി കുറഞ്ഞ ആഭരണങ്ങൾ വാങ്ങേണ്ടി വന്നേക്കാം.

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ഗ്രാമിന് 65 രൂപ വർദ്ധിച്ച് 11,775 രൂപയായി. ഒരു പവന് 520 രൂപ വർദ്ധിച്ച് 94,200 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,17,750 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 71 രൂപ വർദ്ധിച്ച് 12,846 രൂപയും, പവന് 568 രൂപ വർദ്ധിച്ച് 1,02,768 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 53 രൂപ വർദ്ധിച്ച് 9,634 രൂപയും, പവന് 424 രൂപ വർദ്ധിച്ച് 77,072 രൂപയുമായി.

ഇന്ന് സ്വർണ വില കത്തിക്കയറി, പവന് 94,000 കടന്നു

രാജ്യാന്തര സ്വർണ വിലയും കുതിപ്പിലെത്തി. ഇന്നലെ സ്വർണ നിക്ഷേപങ്ങളിൽ നിന്നുള്ള കനത്ത ലാഭമെടുപ്പ് മൂലം വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇന്ന് വീണ്ടും ശക്തമായി മുന്നേറിയിരിക്കുന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,182.02 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്.

വിലക്കുതിപ്പിന് കാരണം

യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറയുമെന്ന സൂചന വീണ്ടും ശക്തിയാർജ്ജിച്ചതാണ് സ്വർണ വില കുതിക്കാൻ പ്രധാനമായും കാരണമായത്. അടിസ്ഥാന പലിശ കുറ‍ഞ്ഞാൽ ബാങ്ക് നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം കുറയും. ഇത് ഡോളറിനെയും തളർത്തും. ഡോളറിൻ്റെ മൂല്യവും ഇടിഞ്ഞാൽ ​ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപങ്ങൾക്ക് അത് നേട്ടമാവുന്നു. ഇത് സ്വർണ വിലയിലും നേട്ടമാവുന്നു. അതായത് പ്രതീക്ഷകൾക്കൊത്ത് ഡിസംബറിൽ നടക്കാനിക്കുന്ന യുഎസിൻ്റെ പണനയ യോ​ഗത്തിൽ പലിശ കുറച്ചാൽ സ്വർണ വില പുതിയ റെക്കോർഡിലേക്ക് കുതിക്കാൻ തുടങ്ങും.

സ്വർണാഭരണ വില അറിയാം

ഇന്ന് സ്വർണ വിലയിൽ ശക്തമായ മുന്നേറ്റമുണ്ട്. ഇത് ആഭരണ വില ഉയരുന്നതിനും കാരണമാവും. ഇന്ന് സ്വർണാഭരണം വാങ്ങാൻ പോകുന്നവർ ഏറ്റവും പുതിയ വില നിലവാരം അറിഞ്ഞിരിക്കണം. സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,01,930 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,780 രൂപയുമായിരിക്കും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X