ആഗോള പ്രതിസന്ധികൾ രൂക്ഷമാവുന്നതോടെ കേരളത്തിൽ സ്വർണ വില ശക്തിയാർജ്ജിക്കുന്നു. തുടർച്ചയായ നാലാം ദിവസമായ ഇന്നും സ്വർണം റോക്കറ്റ് വേഗത്തിൽ കുതിക്കുന്നു. ഇതോടെ വീണ്ടും റെക്കോർഡ് ഉയരത്തിൽ സ്വർണ വില എത്തിയിരിക്കുന്നു. സ്വർണ നിക്ഷേപകർക്ക് ഉയർന്ന നേട്ടവും ഇതിലൂടെ ഉറപ്പാക്കാം. ഇസ്രായേൽ- ഇറാൻ സംഘർഷം കൂടുതൽ ആക്രമണ സ്വഭാവത്തിലേക്ക് തന്നെ പോകുന്നതാണ് സ്വർണ വിലക്ക് കരുത്തായത്. ഇനി പൊന്നിൻ വില കൈവിട്ടു പോയേക്കാം. ഇന്ന് പവന് 200 രൂപ ഉയർന്നു.
ആഭരണപ്രേമികളെ നിരാശയിലാക്കി ഇന്നും സ്വർണ വില കുതിച്ചതോടെ ആഭരണം വാങ്ങുന്ന വിലയും റെക്കോർഡിലേക്ക് എത്തി. ഓരോ തവണയും വിലയിലെ കുതിപ്പ് സാധാരണക്കാരെ തളർത്തുന്നു. ഇരു രാജ്യങ്ങളും പ്രശ്നങ്ങൾ അവസാനിച്ചില്ലെങ്കിൽ സ്വർണ വില ഇടവേളയില്ലാതെ കുതിക്കുമെന്നതിൽ സംശയമില്ല.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 25 രൂപ ഉയർന്ന് 9320 രൂപയായി. പവന് 200 രൂപ ഉയർന്ന് 74,560 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 93,200 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,168 രൂപയും പവന് 81,344 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7626 രൂപയും പവന് 61,008 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില റെക്കോർഡ് വിലയിലേക്ക് കുതിക്കുകയാണ്. ഈ കുതിപ്പ് തുടർന്നാൽ 3,500 ഡോളർ എന്ന ലെവലും ഭേദിക്കും. അത് കേരളത്തിലും ഒരുപോലെ പ്രതിഫലിക്കുകയും ചെയ്യും. ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,433.47 ഡോളറിലെത്തി.

ചരിത്രത്തിലെ വമ്പൻ വിലക്കയറ്റത്തിലേക്ക്...
ഇസ്രയേൽ-ഇറാൻ സംഘർഷം തന്നെയാണ് നിലവിൽ സ്വർണ വില വർദ്ധിക്കാൻ കാരണം. നിലവിലെ സാഹചര്യത്തേക്കാൾ കൂടുതൽ സംഘർഷം രൂക്ഷമായാൽ സ്വർണത്തിൻ്റെ കുതിപ്പിൻ്റെ വേഗത വർദ്ധിക്കും. മറുവശത്ത് അമേരിക്കയുടെ പണപ്പെരുപ്പം കുറഞ്ഞത് അനുസരിച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വരാനിരിക്കുന്ന എംപിസി യോഗത്തിൽ റിപ്പോ നിരക്ക് കുറച്ചാൽ സ്വർണ വില വീണ്ടും ശക്തിയാർജ്ജിക്കും. ഇതോടെ രാജ്യാന്തര വിപണിയിലും കേരളത്തിലും സ്വർണ വില ആകാശം കീഴടക്കും.
ഇറാനെതിരെ യുഎസ് പ്രസിഡൻ്റും ശബ്ദമുയർത്തുന്നു. ഒരുപക്ഷേ വീണ്ടും ആക്രമണങ്ങൾ സംഭവിച്ചക്കാം. ഇതെല്ലാം സ്വർണ വിലക്ക് കരുത്തേകും. എന്നാൽ യുദ്ധം അവസാനിക്കുകയും, യുഎസ് അടിസ്ഥാന പലിശ നിരക്ക് കുറക്കാതിരിക്കുകയും, നിക്ഷേപകർ വ്യാപകമായി സ്വർണത്തിൽ നിന്ന് ലാഭം എടുക്കുകയും ചെയ്താൽ സ്വർണ വില ഇടിയും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
കേരള ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന നിരക്കായ 75,000 രൂപയിലേക്കാണ് സ്വർണ വില അടുക്കുന്നത്. ഇന്നത്തെ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 80,689 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,132 രൂപയും കൊടുക്കേണ്ടി വരും. 5 മുതൽ 35 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. 35 ശതമാനം വരെ പണിക്കൂലി ആഭരണ വിലയും ഗണ്യമായി കുതിക്കും.
നിക്ഷേപത്തിൽ നിന്നും ലാഭം പിൻവലിക്കുമോ?
നിലവിൽ ആഗോള പ്രതിസന്ധിയുള്ളതിനാൽ സ്വർണ വില കുതിക്കുന്നു. എന്നാൽ ഈ സമയത്ത് നിക്ഷേപകർ വ്യാപകമായി സ്വർണത്തിൽ നിന്നും ലാഭം എടുക്കാൻ തുടങ്ങുമോ? സത്യത്തിൽ ഒരു പരിധിയിൽ കൂടുതൽ ലാഭം എടുത്താൽ സ്വർണത്തിൻ്റെ ഡിമാൻഡിന് കോട്ടം സംഭവിക്കുകയും വില ഇടിയാനും സാധ്യതയുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications