അധികം ആശ്വസിക്കേണ്ട, സ്വർണ വില ഇന്ന് കത്തിക്കയറുന്നു. ഓരോ ദിവസവും സ്വർണത്തിൻ്റെ ചാഞ്ചാട്ടം ശക്തമായി തുടരുന്നു. ഇത് സാധാരണക്കാരെയും വിവാഹപാർട്ടികളെയും സാരമായി ബാധിക്കുന്നുണ്ട്. സ്വർണ വിലയിലെ ഈ മാറ്റം ആഗോള വിപണിയിലെ മാറ്റങ്ങൾക്ക് സമാനമായിട്ടാണ്. ഇന്നലെ സ്വർണ വിലയിൽ ഇടിവുണ്ടായതിനു പിന്നാലെ ഇന്നത്തെ കുതിപ്പ്. വില കുറയുമ്പോൾ ആശ്വാസമാവുന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ ശക്തമായ മുന്നേറ്റവും രേഖപ്പെടുത്തുന്നു. ഇതോടെ പവൻ്റെ വില വീണ്ടും 93,000 കടന്നിരിക്കുന്നു.
കേരളത്തിൽ ഇപ്പോൾ വിവാഹ സീസണാണ്. ഈ ഘട്ടത്തിൽ സ്വർണാഭരണത്തിൻ്റെ ഡിമാൻഡും ഉയരുന്ന സമയമാണ്. എന്നാൽ നിലവിലെ വിലക്കയറ്റം സ്വർണാഭരണ വിൽപ്പനയിലും കോട്ടം സൃഷ്ടിച്ചേക്കാം. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 1,680 രൂപയാണ്. ഇന്നലെ പവന് 240 രൂപ കുറഞ്ഞിരുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 210 രൂപ വർദ്ധിച്ച് 11,715 രൂപയായി. ഒരു പവന് 1,680 രൂപ വർദ്ധിച്ച് 93,720 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,17,150 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 229 രൂപ വർദ്ധിച്ച് 12,780 രൂപയും, പവന് 1,832 രൂപ വർദ്ധിച്ച് 1,02,240 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 172 രൂപ വർദ്ധിച്ച് 9,585 രൂപയും, പവന് 1,376 രൂപ വർദ്ധിച്ച് 76,680 രൂപയുമായി.

രാജ്യാന്തര വിപണിയിൽ ഇന്ന് ശക്തമായ മുന്നേറ്റം രേഖപ്പെടുത്തിയിരിക്കുന്നു. ഇന്നലെ രാവിലെ നേരിയ ക്ഷീണമുണ്ടായെങ്കിലും ഇന്ന് വമ്പൻ കുതിപ്പാണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,214.08 ഡോളറിലെത്തി. ഈ വിലക്കയറ്റമാണ് കേരളത്തിലും സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്.
വിലക്കയറ്റത്തിന് കാരണം
യുഎസ് സമ്പദ്‍വ്യവസ്ഥയിലെ ചലനങ്ങൾക്ക് അനുസൃതമായിട്ടാണ് സ്വർണ വിലയിലും മാറ്റം സംഭവിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ യുഎസ് സമ്പദ്‍വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോവുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് വരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവിൻ്റെ പണനയത്തിൽ അടിസ്ഥാന പലിശ നിരക്ക് കുറക്കാനുള്ള സാധ്യതയും ഉയരുന്നു. ഇതെല്ലാം സ്വർണ വിലക്ക് കുതിക്കാൻ കാരണമായി.
സ്വർണാഭരണ വില അറിയാം
ഇന്നത്തെ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,01,410 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,720 രൂപയുമായിരിക്കും. ഇന്ന് സ്വർണ വിലയിൽ ശക്തമായ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇത് ആഭരണ വിലയിലും പ്രതിഫലിക്കുന്നു. വീണ്ടും ആഭരണ വിലയിൽ 1 ലക്ഷം എന്ന സംഖ്യ ഭേദിച്ചിരിക്കുന്നു. ഇത് സ്വർണാഭരണം വാങ്ങുന്നവർക്ക് തിരിച്ചടിയാവും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications