ചരിത്ര വിലക്കയറ്റത്തിൻ്റെ രണ്ടാം ദിവസവും പൊന്ന് കുതിക്കുന്നു. ഇന്നും സംസ്ഥാനത്തെ സ്വർണ വില ഉയർന്നു. ഇന്നലെ ആദ്യമായി 66,000 രൂപയിലെത്തിയ സ്വർണ വില ഇന്നും മുന്നോട്ട് ഉയരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർന്നതാണ് ആഭ്യന്തര വിപണിയിലും സ്വർണത്ത് ശക്തിയാർജ്ജിക്കാൻ കാരണമായത്. ഇന്നും പവന് 320 രൂപയാണ് വർദ്ധിച്ചത്. സ്വർണ സങ്കൽപ്പങ്ങളുടെ അവസാനത്തിലേക്കാണോ ഈ പോക്ക്? ഇത്രയും വിലയിൽ സാധാരണക്കാരന് ഒരു തരി പൊന്ന് വാങ്ങാൻ സാധിക്കുമോ?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 40 രൂപ വർദ്ധിച്ച് 8290 രൂപയായി. പവന് 320 രൂപ വർദ്ധിച്ച് 66,320 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 82,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9044 രൂപയും പവന് 72,352 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6783 രൂപയും പവന് 54,264 രൂപയുമാണ്.
രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 3,037.2 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെയാണ് 3,000 ഭേദിച്ച് മുന്നേറിയത്. ഇന്നും താഴേക്ക് വീഴാതെ പിടിച്ചു നിൽക്കുന്നുണ്ട്. ഈ ശക്തിയാണ് ഇന്ത്യയിലെ സ്വർണത്തിനും കരുത്തായത്. 2024ൻ്റെ അവസാനത്തിൽ രാജ്യാന്തര വില 3000 ഡോളർ കടക്കുമെന്ന് പ്രവചിച്ചിരുന്നു.

സ്വർണ വില ഉയരാൻ കാരണം....
സ്വർണ വില ഉയരാൻ നിരവധി കാരണങ്ങളുണ്ട്. ഇസ്രയേൽ-ഗാസ യുദ്ധം വീണ്ടും ശക്തമായത് സ്വർണ വിലക്ക് അനുകൂലമാണ്. മാത്രമല്ല യു.എസിൻ്റെ സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധിയും ഒപ്പം ഡൊണാൾഡ് ട്രംപിൻ്റെ വജ്രായുദ്ധമായ ഇറക്കുമതി താരിഫ് ഭീഷണികളും സ്വർണ വിലക്ക് കരുത്തായി. സ്വർണം വാങ്ങാൻ ആളുകൾ അൽപം വിയർക്കും.
തുടർച്ചയായി വില കുതിച്ചതോടെ ആളുകൾ വ്യാപകമായി നിക്ഷേപങ്ങളിൽ നിന്നും ലാഭം എടുക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ വാരാന്ത്യത്തിൽ ചിലപ്പോൾ വില കുറഞ്ഞേക്കാം. എന്നാലും വിപണിയുടെ ചാഞ്ചാട്ടം സ്വർണ വിലയിൽ കാര്യമായ വിലയിടിവിലേക്ക് വഴി വെക്കില്ല.
സ്വർണം കൈവിട്ടു... നിക്ഷേപങ്ങളിൽ നിന്ന് ലാഭമെടുക്കാം....
സ്വർണ വില ശക്തമായി ഉയരുന്നു. ആഭരണം വാങ്ങുന്നവർക്ക് 1 ലക്ഷം രൂപക്ക് ഒന്നര പവൻ തികച്ചും വാങ്ങാൻ സാധിക്കില്ല. ഇന്നും വില കുതിച്ചതോടെ ഇനി ആഭരണ വില കുറയാനുള്ള സാധ്യത കാണുന്നില്ല. സ്വർണം വാങ്ങാനോ ആഭരണം വാങ്ങി ധരിക്കാനോ ആഗ്രഹിക്കുന്നവർ സ്വർണ നിക്ഷേപങ്ങളിലേക്ക് ചുവടു മാറ്റുന്നതാണ് ഉചിതം. നിലവിലെ സ്വർണത്തിൻ്റെ ട്രെൻഡ് അനുസരിച്ച് ഇനിയും വില ഉയരും. നിക്ഷേപങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ നിങ്ങൾക്ക് വലിയ ലാഭം ഉറപ്പാക്കാം. ഇതിലൂടെ ഭാവിയിൽ സ്വർണം വാങ്ങാൻ സാധിക്കും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്നത്തെ സ്വർണവിലക്കൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേർന്നാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 71,778 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,018 രൂപ കൊടുക്കേണ്ടി വരും. 5% പണിക്കൂലിയിലാണ് ഈ തുക കണക്കാക്കിയത്. ഇതിൽ കൂടുതൽ പണിക്കൂലി ഈടാക്കുമ്പോൾ ആഭരണത്തിൻ്റെ വില ഇനിയും ഉയർന്നേക്കാം. സ്വർണത്തിൻ്റെ വിലയേക്കാൾ എപ്പോഴും സ്വർണാഭരണത്തിൻ്റെ വില കൂടുതലായിരിക്കും. അതായത് ഒരു പവന് 71,000 രൂപക്ക് മുകളിൽ കരുതേണ്ടി വരും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications