കേരളത്തിൽ ഇന്നും രക്ഷയില്ല, സ്വർണ വില വമ്പൻ കുതിപ്പിൽ. രണ്ടാം ദിനവും സ്വർണ വില കത്തിക്കയറുന്നു. ഇതോടെ വാങ്ങുന്നവർക്ക് വലിയ തിരിച്ചടിയായി. ഇന്ന് പവന് 120 രൂപയാണ് ഉയർന്നത്. ഇതോടെ പവൻ വില 74,000 കടന്നു. റെക്കോർഡ് വിലക്കയറ്റത്തിലേക്ക് സ്വർണത്തിൻ്റെ ഈ കുതിപ്പ്.
കേരളത്തിലെ സാധാരണ ജനങ്ങൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 80,000 രൂപക്ക് മുകളിൽ മുടക്കേണ്ടി വരും. 10 വർഷം മുന്നേ ഈ തുകയിൽ നിങ്ങൾക്ക് 3 പവനിൽ കൂടുതൽ സ്വർണം വാങ്ങാൻ സാധിക്കുമായിരുന്നു എന്നതാണ് സത്യം. കേരളത്തിൽ വില കുതിച്ചിട്ടും രാജ്യാന്തര വില ഇടിയുന്നുണ്ട്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ ഉയർന്ന് 9265 രൂപയായി. പവന് 120 രൂപ ഉയർന്ന് 74,120 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,650 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,108 രൂപയും പവന് 80,864 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7581 രൂപയും പവന് 60,648 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില നേരിയ തോതിൽ ഇടിയുന്നു. സ്പോട്ട് സ്വർണ വില ഔൺസിന് 3,374.56 ഡോളറിലെത്തി. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. ഈ സാഹചര്യത്തിൽ സ്വർണത്തിൻ്റെ ഇറക്കുമതിച്ചെലവ് വർദ്ധിക്കുകയും ഇത് കേരളത്തിലെ വിലയിൽ പ്രതിഫലിക്കുകയും ചെയ്തു.

രാജ്യാന്തര വില ഇടിയുന്നു, ആഭ്യന്തര വില ആവേശത്തിൽ
രാജ്യാന്തര വില ഇടിഞ്ഞിട്ടും കേരളത്തിൽ വില കുതിക്കുന്നു. ഇന്നലെ ഉച്ചക്കും രാജ്യാന്തര വില ഇടിവിലേക്ക് വീണിരുന്നു. ഗോൾഡ് ഇടിഎഫ് നിക്ഷേപങ്ങളിലെ കടുത്ത ലാഭമെടുപ്പ് സമ്മർദവും, ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയം മൂലം പണപ്പെരുപ്പം ഉയരുമെന്ന ഫെഡറൽ റിസർവ് പറഞ്ഞതും രാജ്യാന്തര വിലയെ തളർത്തുന്നു. യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറഞ്ഞിരുന്നെങ്കിൽ സ്വർണ വിലയിൽ വമ്പൻ കുതിപ്പ് സംഭവിച്ചേനെ. എന്നാൽ തുടർച്ചയായ നാലാം തവണയും യുഎസ് ഫെഡ് റിസർവ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നു എന്ന് വ്യക്തമാക്കി. ഇതും രാജ്യാന്തര വിലക്ക് നിരാശയുണ്ടാക്കി.
മാത്രമല്ല, യുഎസ് കേന്ദ്ര ബാങ്കിൻ്റെ പണനയ പ്രഖ്യാപനത്തിനു ശേഷം യുഎസ് ഡോളർ ഇൻഡക്സിൽ മെച്ചപ്പെട്ടതും സ്വർണ വിലയെ തളർത്തി. പക്ഷേ, ഇറാൻ-ഇസ്രയേൽ സംഘർഷം കൂടുതൽ രൂക്ഷമാവുകയും, ഇറാനെ യുഎസും മറുവശത്ത് ആക്രമിക്കുകയും ചെയ്താൽ രാജ്യാന്തര സ്വർണവില റെക്കോർഡ് വിലക്കയറ്റത്തിലേക്ക് എത്തും. യുദ്ധം പോലുള്ള സന്ദർഭങ്ങൾ സ്വർണത്തെ ആളുകൾ ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നു. അതിനാൽ നിക്ഷേപം വർദ്ധിക്കുകയും ഇത് സ്വർണ വില കുതിക്കാനും വഴിയൊരുക്കുന്നു.
എന്നാൽ വെടിനിർത്തൽ ഉത്തരവ് ഉണ്ടായാൽ സ്വർണ വിലയിലെ ഈ കുതിപ്പ് താത്കാലികമായി അവസാനിക്കും. അത് കേരളത്തിലെ വിലയിലും പ്രതിഫലിക്കും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 80,213 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,073 രൂപയും കൊടുക്കേണ്ടി വരും. ഇവിടെ മിനിമം 5 ശതമാനം പണിക്കൂലി കണക്കാക്കുന്നു. എന്നാൽ പണിക്കൂലി 35 ശതമാനം വരെ പണിക്കൂലി ഉയർന്നാൽ ആഭരണ വിലയും കുതിക്കും.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

വന്ദേ ഭാരത് സ്ലീപ്പർ: മുംബൈ-ബംഗളൂരു യാത്ര ഇനി മിന്നൽ വേഗത്തിൽ



Click it and Unblock the Notifications