വീണ്ടും റെക്കോർഡ് സൃഷ്ടിക്കാനാണോ ഭാവം? സ്വർണ വിലയിൽ വമ്പൻ മുന്നേറ്റം. ട്രെൻഡുകൾക്ക് വിപരീതമായി ഇന്നും സ്വർണം കുതിക്കുന്നു. പവന് ഇന്ന് മാത്രം കൂടിയത് 1,800 രൂപ. ഇതോടെ വില 92,000 രൂപ ഭേദിച്ചിരിക്കുന്നു. ഇന്നലെ രാവിലെ സ്വർണ വിലയിൽ കുതിപ്പുണ്ടായതിനു പിന്നാലെ ഉച്ചക്കു ശേഷവും സ്വർണ വില ഉയർന്നിരുന്നു. ആഗോള വിപണിയിൽ സ്വർണത്തിൻ്റെ ഉയർച്ചയാണ് കേരളത്തിലും പൊന്നിന് കരുത്തായത്.
ഇന്നലെ ഉച്ചയോടെ പവന് 440 രൂപയും, ഗ്രാമിന് 55 രൂപയുമായിരുന്നു വർദ്ധിച്ചത്. ഇന്ന് അതിലും ശക്തമായി വില ഉയർന്നിരിക്കുന്നു. കേരളത്തിൽ വിവാഹ സീസൺ എത്തിയതോടെ സ്വർണത്തിൻ്റെ ആവശ്യകത വർദ്ധിക്കും. ഈ സമയത്ത് വില കുതിക്കുന്നത് വിവാഹ പാർട്ടികൾക്കും തിരിച്ചടിയാവും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 225 രൂപ വർദ്ധിച്ച് 11,575 രൂപയായി. ഒരു പവന് 1,800 രൂപ വർദ്ധിച്ച് 92,600 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,15,750 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 246 രൂപ വർദ്ധിച്ച് 12,628 രൂപയും, പവന് 1,968 രൂപ വർദ്ധിച്ച് 1,01,024 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 184 രൂപ വർദ്ധിച്ച് 9,471 രൂപയും, പവന് 1,472 രൂപ വർദ്ധിച്ച് 75,768 രൂപയുമായി.

രാജ്യാന്തര സ്വർണം
ഇന്ന് രാജ്യാന്തര സ്വർണ വിലയും കത്തിക്കയറുന്നു. സ്പോട്ട് സ്വർണ വില ഔൺസിന് 4,145.56 ഡോളറിലെത്തി. സ്വർണത്തിൻ്റെ ഈ മുന്നേറ്റം ആഭ്യന്തര വിപണിയിലും നേട്ടമുണ്ടാക്കും. അമേരിക്കയുടെ സാമ്പത്തിക രംഗത്തെ പ്രതിസന്ധിയാണ് സ്വർണ വില കുതിക്കാൻ വഴിയൊരുക്കിയത്.
സ്വർണാഭരണ വില അറിയാം
ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,00,200 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,570 രൂപയും ചിലവഴിക്കേണ്ടി വരും. സ്വർണ വിലയിൽ ഇന്ന് വീണ്ടും കുതിപ്പുണ്ടായി. ഇത് സത്യത്തിൽ സാധാരണക്കാർക്ക് നിരാശയുണ്ടാക്കുന്നു.
സ്വർണം വാങ്ങുന്നോ?
ഇന്ന് സ്വർണ വില കത്തിക്കയറുന്നു. സ്വർണം വാങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ടോ? നിലവിലെ സാഹചര്യത്തിൽ തുടർച്ചയായ മൂന്നാം തവണയാണ് സ്വർണ വില കുതിക്കുന്നത്. ഇതൊരു പുത്തൻ റെക്കോർഡ് സൃഷ്ടിക്കാനുള്ള കുതിപ്പാണോ? അമേരിക്കയുടെ സാമ്പത്തിക രംഗം വഷളാവുന്നതിനാൽ നിക്ഷേപകരെല്ലാം സ്വർണത്തെ ആശ്രയിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതാണ് സ്വർണ വില ശക്തമായി കുതിക്കാൻ കാരണമായതും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications