റെക്കോർഡ് തകർത്തു! സ്വർണവില ചരിത്രത്തിൽ ആദ്യമായി പവന് 88,000 കടന്നു: ഒറ്റയടിക്ക് കുതിച്ചത് 1,000 രൂപ

കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡിൽ എത്തി. പവന് 88,000 രൂപയും കടന്ന് 89,000 രൂപയിലേക്ക് കുതിച്ച് സ്വർണവില മുന്നേറുന്നു. ഇത് ആദ്യമായിട്ടാണ് 88,000 രൂപയും കടന്ന് മുന്നേറുന്നത്. സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും എട്ടിൻ്റെ പണിയായി സ്വർണത്തിൻ്റെ കുതിപ്പ് തുടരുമ്പോൾ നിക്ഷേപകർക്ക് ഇത് പ്രതീക്ഷ ഉണർത്തുന്നു. സ്വർണ വിലയുടെ പോക്ക് എങ്ങോട്ടേക്കാണ്? ഇത് 1 ലക്ഷം എന്ന എക്കാലത്തേയും വലിയ റെക്കോർഡിലേക്ക് ഈ 2025ൽ തന്നെ എത്തുമോ? കാത്തിരിക്കേണ്ടി വരും.

വരാനിരിക്കുന്നത് ദീപാവലി ആഘോഷങ്ങളാണ്. നവരാത്രി സമയത്തും സ്വർണ വിലയിൽ ശക്തമായ കുതിപ്പുണ്ടായിരുന്നു. അതിനാൽ ദീപാവലിക്കും ഈ ട്രെൻഡ് തുടർന്നേക്കാം. സ്വർണം വാങ്ങുന്നത് ഏറെ ചിലവേറിയതായി മാറുമ്പോൾ സ്വർണ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാൻ പലരും ശ്രമിച്ചേക്കാം. പരിശുദ്ധി കുറഞ്ഞ ആഭരണങ്ങൾ വാങ്ങുന്നവരുടെയും എണ്ണം വർദ്ധിക്കും.

Take a Poll

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ഗ്രാമിന് 125 രൂപ വർദ്ധിച്ച് 11,070 രൂപയായി. ഒരു പവന് 1,000 രൂപ വർദ്ധിച്ച് 88,560 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,10,700 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 12,077 രൂപയും പവന് 96,616 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9058 രൂപയും പവന് 72,464 രൂപയുമാണ്.

രാജ്യാന്തര സ്വര്‍ണ വില റെക്കോർഡ് കുതിപ്പിൽ. ഉടൻ തന്നെ സ്വർണം ഔൺസിന് 4,000 ഡോളർ എന്ന എക്കാലത്തേയും ഉയർന്ന വിലയിലേക്ക് ഉയരാനുള്ള സാധ്യതയും കാണുന്നുണ്ട്. അങ്ങനെയെങ്കിൽ ആഭ്യന്തര വിപണിയിലും സ്വർണത്തിൻ്റെ വില വമ്പൻ റെക്കോ‍ർഡിലേക്ക് എത്തുമെന്നത് ഉറപ്പ്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,935.05 ഡോളറിലെത്തി.

റെക്കോർഡ് തകർത്തു! സ്വർണവില ചരിത്രത്തിൽ ആദ്യമായി പവന് 88,000 കടന്നു: ഒറ്റയടിക്ക് കുതിച്ചത് 1,000 രൂപ

ഇന്നത്തെ സ്വർണാഭരണ വില

ഇന്ന് സ്വർണം സർവ്വകാല റെക്കോർഡിലെത്തി. ഇന്നത്തെ സ്വ‍ർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 95,830 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,025 രൂപയും കരുതേണ്ടി വരും.

അമേരിക്കയിൽ പലിശ നിരക്ക് കുറയും

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് വീണ്ടും കുറക്കുമെന്ന് പ്രഖ്യാപിച്ചതു മുതൽ സ്വർണ വില കൂടുതൽ കുതിച്ചുയരുന്നു. സ്വർണ വില കുതിച്ചുയരുന്നതിനാൽ ഡോളർ‌ മൂക്കു കുത്തുകയും ചെയ്യുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുന്നത്. ഡോളർ തളർന്നതോടെ സ്വർണ നിക്ഷേപങ്ങൾക്ക് ഡിമാൻഡ് വർദ്ധിക്കുകയും ചെയ്തു.

സ്വർണാഭരണം വാങ്ങാൻ പലരും മടിക്കും. എന്നാൽ നിക്ഷേപിക്കാനും, സ്വർണം പണയം വെക്കാനും ഇതാണ് മികച്ച അവസരം. പണത്തിന് ആവശ്യമുള്ളവർ ഇപ്പോൾ പണയം വെച്ചാൽ വലിയ തുക ഉറപ്പാണ്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X