സാധാരണക്കാരുടെ നെഞ്ചിടിപ്പ് വർദ്ധിക്കുന്നു, കുതിപ്പ് നിർത്താൻ പ്ലാനില്ലാതെ ഇന്നും സ്വർണ വില റെക്കോർഡ് നേട്ടത്തോടെ മുന്നേറുന്നു. ഇന്നലെ സ്വർണ വില മാറ്റമില്ലാതെ തുടർന്നെങ്കിലും ഇന്ന് വീണ്ടും വില ഉയർന്നു. പവൻ വില 82,000 രൂപയിലേക്കുള്ള ചുവടുമാറ്റത്തിലേക്കാണ്. ഇന്ന് പവന് 560 രൂപയാണ് വർദ്ധിച്ചത്. കേരളത്തിൽ വിലക്കയറ്റം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
കേരളത്തിൽ ചിങ്ങമാസത്തിലാണ് വിവാഹങ്ങളും മറ്റ് മംഗള കാര്യങ്ങളുമെല്ലാം നടക്കുന്നത്. ചിങ്ങമാസം അവസാനിക്കാൻ ഇനി വെറും 4 ദിവസം മാത്രം. അടുത്തത് കന്നി മാസമാണ് വരാനിരിക്കുന്നത്. സാധാരണയായി കന്നിയിൽ കേരളത്തിൽ ആഘോഷങ്ങൾ നടക്കാറില്ല. ഇത് സ്വർണ വിലയിൽ മാറ്റം വരാൻ കാരണമാകുമോ? എന്തായാലും ഇനിയുള്ള സ്വർണത്തിലെ കുതിപ്പും ഇടിവും വലിയ ചലനങ്ങൾ സൃഷ്ടിക്കും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 70 രൂപ ഉയർന്ന് 10,200 രൂപയായി. ഒരു പവന് 560 രൂപ ഉയർന്ന് 81,600 രൂപയാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,02,000 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,128 രൂപയും പവന് 89,024 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8346 രൂപയും പവന് 66,768 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വിലയിൽ ഇന്നും മുന്നേറ്റം തുടരുന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,653.24 ഡോളറിലെത്തി. രാജ്യാന്തര വിപണിയിലെ ചലനങ്ങളെല്ലാം കേരളത്തിലും പ്രതിഫലിക്കുന്നുണ്ട്.

ഇന്നും പുത്തൻ റെക്കോർഡിൽ സ്വർണ വില
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ രാജ്യാന്തര സ്വർണവില വേഗം തന്നെ 5,000 ഡോളർ എന്ന റെക്കോർഡിലേക്ക് എത്തുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ കേരളത്തിലെ സ്വർണ വില 1 ലക്ഷം എന്ന ലക്ഷ്യം ഭേദിക്കും എന്നതിൽ സംശയമില്ല. 2026 അവസാനത്തോടെ 5,000 ഡോളറിലേക്ക് സ്വർണ വില ഉയരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
യുഎസിൻ്റെ കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന പ്രഖ്യാപനം മുതൽ സ്വർണ വില താഴെ ഇറങ്ങിയിട്ടില്ല. ഈ പ്രഖ്യാപനം പ്രാബല്യത്തിൽ വന്നാൽ ഇതിലും സ്പീഡിൽ പൊന്ന് കുതിക്കും.
സ്വർണാഭരണം വാങ്ങുമ്പോൾ ഇന്ന് എത്ര രൂപ വേണം?
ഇന്ന് കേരളത്തിലെ ജ്വല്ലറിയിൽ നിന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 88,250 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 11,084 രൂപയും കരുതേണ്ടി വരും. ഇന്നലെ മാറ്റമില്ലാതെ തുടർന്നെങ്കിലും ഇന്ന് സ്വർണ വില വമ്പൻ കുതിപ്പിലാണ്. ഇത് ആഭരണങ്ങളുടെ വിലയിലും ഉയർച്ചയുണ്ടാക്കുന്നു. സ്വർണ വില ഓരോ ദിവസവും പുത്തൻ റെക്കോർഡ് സൃഷ്ടിക്കുന്നതോടെ സാധാരണക്കാരും ആഭരണപ്രേമികൾക്കും ഇത് കടുത്ത നിരാശയുണ്ടാക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications