റെക്കോർഡിൽ നിന്നും റെക്കോർഡ് കുതിപ്പിലേക്ക് സ്വർണ വില മുന്നേറുന്നു. സാധാരണക്കാരൻ്റെ നെഞ്ചിൽ ഇടിത്തീയായി ഇന്ന് ഒറ്റയടിക്ക് പവന് 97,000 രൂപക്ക് മുകളിലാണ് കുതിച്ചത്. ഇന്നലെ നിശബ്ദമായിരുന്ന സ്വർണ വിലയിൽ ഇന്ന് വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഓരോ ദിവസവും ഈ വിലക്കയറ്റം ആളുകളെ പരിഭ്രാന്തരാക്കുന്നു. 97,000 രൂപയും കടന്നു മുന്നേറുന്ന സ്വർണം ദീപാവലിക്ക് 1 ലക്ഷം എന്ന ലക്ഷ്യത്തിലേക്കും എത്തും. 2,640 രൂപ ഒറ്റയടിക്ക് വർദ്ധിച്ചാൽ 1 ലക്ഷം രൂപ ഭേദിക്കും.
മഞ്ഞലോഹത്തിൻ്റെ കയറ്റം സ്വർണം വാങ്ങുന്നവർക്ക് ഭീഷണിയാവും. 22K സ്വർണാഭരണങ്ങൾ വാങ്ങാൻ സാധിക്കാത്തവർ കുറഞ്ഞ പരിശുദ്ധിയുള്ള ആഭരണങ്ങളെ ആശ്രയിക്കേണ്ടി വരും. ഇത് ഇത്തരം ആഭരണങ്ങളുടെ സ്വീകാര്യത വർദ്ധിക്കാനും കാരണമായേക്കാം.
നാളെ ഒക്ടോബർ 18നാണ് ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ധൻതേരാസ് ആഘോഷം നടക്കുന്നത്. അതിനാൽ ആഭ്യന്തര വിപണിയിൽ സ്വർണത്തിൻ്റെ വില ഇനിയും കുതിക്കാൻ സാധ്യതയുണ്ട്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 305 രൂപ വർദ്ധിച്ച് 12,170 രൂപയായി. ഒരു പവന് 2,440 രൂപ വർദ്ധിച്ച് 97,360 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,21,700 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 13,277 രൂപയും പവന് 1,06,216 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9958 രൂപയും പവന് 79,664 രൂപയുമാണ്.
രാജ്യാന്തര സ്വർണ വില
ഇന്ന് കത്തിക്കയറി രാജ്യാന്തര സ്വർണ വില. ചരിത്രത്തിലാദ്യമായി 4,300 ഡോളർ കടന്നിരിക്കുന്നു. നിലവിൽ സ്പോട്ട് സ്വർണ വില ഔൺസിന് 4,363.93 ഡോളറിലെത്തിയിരിക്കുന്നു. ഈ റെക്കോർഡ് മുന്നേറ്റം കേരളത്തിലും ഒരുപോലെ പ്രതിഫലിച്ചതാണ് ഒറ്റയടിക്ക് വില കുതിച്ചത്. സ്വർണത്തിൻ്റെ ഈ കുതിപ്പ് ഡോളറിൻ്റെ മൂല്യത്തെ താഴേക്ക് വീഴ്ത്തുന്നു.

ആഗോള രംഗത്തെ പ്രതിസന്ധി
അമേരിക്കയുടെ അടിസ്ഥാന പലിശനിരക്ക് വീണ്ടും കുറക്കുമെന്ന സൂചന ഉയരുന്നതും, യുഎസ്-ചൈന വ്യാപാരയുദ്ധം വഷളാവുന്നതും, ഡോളറിൻ്റെ ഇടിവുമെല്ലാം സ്വർണ വിപണിക്ക് ആശ്വാസമാവുന്നു. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ ആളുകൾ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നു. അതിനാൽ മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് സ്വർണ നിക്ഷേപത്തിൻ്റെ ഡിമാൻഡ് ഉയരുന്നു. ഇത് സ്വർണ വിലയിലും ആവേശകരമായ കുതിപ്പിന് വഴിയൊരുക്കുന്നു.
ഇന്നത്തെ സ്വർണാഭരണ വില
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,05,340 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 13,210 രൂപയും കരുതേണ്ടി വരും. സർവ്വകാല റെക്കോർഡിലാണ് ഇന്ന് സ്വർണ വില എത്തി നിൽക്കുന്നത്. നിലവിലെ വിലക്കയറ്റത്തിൻ്റെ ഭാഗമായി ഒരു പവൻ ആഭരണം വാങ്ങാൻ 1 ലക്ഷത്തിലധികം രൂപ ചിലവഴിക്കേണ്ടി വരും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവിലയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല, പവന്റെ വില വീണ്ടും കുറഞ്ഞു, വിശദാംശങ്ങൾ അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം



Click it and Unblock the Notifications