വിലയേറിയ ലോഹമെന്ന നിലയിൽ സ്വർണത്തിന് എല്ലാ കാലത്തും ഡിമാൻഡ് കൂടുതലാണ്. ഇന്നലെ കേരളത്തിൽ സ്വർണ വില ശക്തമായി ഇടിഞ്ഞെങ്കിൽ ഇന്ന് വിപരീതമായി വില കുതിക്കുന്നു. ഓരോ ദിവസവും വില കൂടിയും കുറഞ്ഞും നിക്ഷേപകരെയും ആഭരണപ്രേമികളെയും നിരാശരാക്കുന്നു. കേരളത്തിലെ വിപണിയിൽ സ്വർണത്തിൻ്റെ ആവശ്യകത വർദ്ധിക്കുന്നുണ്ട്, എന്നിരുന്നാലും സ്വർണ വിലയിലെ ചാഞ്ചാട്ടം പേടിപ്പെടുത്തുന്നു. ഇന്ന് പവന് വർദ്ധിച്ചത് 640 രൂപയാണ്.
ഇന്നലെ രാവിലെ പവന് 240 രൂപയും ഗ്രാമിന് 30 രൂപയും ഇടിഞ്ഞിരുന്നു. എന്നാൽ ഉച്ചക്കു ശേഷം വീണ്ടും വില താഴേക്ക് വീഴുകയായിരുന്നു. രണ്ടാം വട്ടം ഗ്രാമിന് 60 രൂപയും, പവന് 480 രൂപയും കുറഞ്ഞു. അതായത് ഇന്നലെ മൊത്തത്തിൽ പവന് 720 രൂപയും, ഗ്രാമിന് 90 രൂപയും കുറഞ്ഞിരുന്നു.
ആഗോള വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വിലയിലെ ചലനങ്ങൾക്ക് കാരണം. ഇന്നലെ ഡിസംബർ 9ന് ആരംഭിച്ച യുഎസ് ഫെഡ് മീറ്റിംഗ് ഇന്ന് ഡിസംബർ 10ന് അവസാനിക്കും. ഇത്തവണ യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷകൾ ഉയരുന്നതാണ് ഇന്നത്തെ സ്വർണ വില ശക്തിയാർജ്ജിക്കാൻ കാരണമായതും. സൂചനകൾ സത്യമായാൽ നാളെ സ്വർണ വിലയിൽ അപ്രതീക്ഷിത മുന്നേറ്റം സംഭവിക്കും.

ഇന്നത്തെ സ്വർണ വില അറിയാം
ഇന്ന് ഒരു ഗ്രാമിന് 80 രൂപ ഉയർന്ന് 11,945 രൂപയായി. ഒരു പവന് 640 രൂപ ഉയർന്ന് 95,560 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,19,450 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 87 രൂപ ഉയർന്ന് 13,031 രൂപയും, പവന് 696 രൂപ ഉയർന്ന് 1,04,248 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 65 രൂപ ഉയർന്ന് 9,773 രൂപയും, പവന് 520 രൂപ ഉയർന്ന് 78,184 രൂപയുമായി.
രാജ്യാന്തര വില
ഇന്ന് രാജ്യാന്തര സ്വർണ വില വമ്പൻ കുതിപ്പിൽ. തുടർച്ചയായ ക്ഷീണം മാറ്റി ശക്തമായ മുന്നേറ്റമാണ് ഇന്ന് വിപണി ആരംഭിക്കുമ്പോൾ കാണാൻ സാധിക്കുന്നത്. സ്പോട്ട് സ്വർണ വില ഔൺസിന് 4,208.03 ഡോളറിലേക്ക് ഉയർന്നിരിക്കുന്നു. ഇതാണ് കേരളത്തിലും സ്വർണ വിലയിൽ കുതിപ്പുണ്ടാവാൻ കാരണമായത്.
സ്വർണാഭരണ വില അറിയാം
ഇന്ന് കേരളത്തിൽ സ്വർണ വില വീണ്ടും ശക്തമായിരിക്കുന്നു. യുഎസ് ഫെഡ് മീറ്റിംഗ് നടക്കുന്നതാണ് സ്വർണത്തിൻ്റെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. ഇതോടെ ആഭ്യന്തര വിപണിയിലും സ്വർണം കുതിക്കുന്നു. ഇന്ന് കേരളത്തിലെ ഒരു ജ്വല്ലറിയിൽ നിന്നും സ്വർണാഭരണം വാങ്ങുമ്പോൾ ഒരു പവന് ഏകദേശം 1,03,400 രൂപയും, ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,970 രൂപയും നൽകേണ്ടി വരും. സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകളും ഈടാക്കുന്നതിനാലാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications