നീണ്ട ഇടിവിനു ശേഷം ഇന്ന് സംസ്ഥാനത്ത് സ്വർണ വില കുതിക്കുന്നു. രാജ്യാന്തര വിലയുടെ മുന്നേറ്റത്തിൽ ശക്തിയാർജ്ജിച്ചാണ് ഇന്നത്തെ സ്വർണ വിലയിലെ കയറ്റം. ഇന്ന് പവന് 480 രൂപയാണ് കുതിച്ചത്. ഇന്ന് കേരളത്തിൽ നേരത്തെ സ്വർണ വില നിരക്ക് പ്രഖ്യാപിച്ചു. ഇത് ആഭരണപ്രേമികൾക്ക് വലിയ തിരിച്ചടിയായി. പവൻ വില ഇനിയും താഴേക്ക് ഇടിയുമെന്ന പ്രതീക്ഷയാണ് ഇന്ന് തകർന്നത്. 6 ദിവസത്തിനു ശേഷമാണ് ഇന്ന് സ്വർണ വില മുന്നോട്ട് കുതിച്ചത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ കേരളത്തിൽ പവന് 1,840 രൂപയും ഗ്രാമിന് 235 രൂപയുമാണ് കുറഞ്ഞത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 60 രൂപ ഉയർന്ന് 9210 രൂപയായി. ഒരു പവന് 480 രൂപ ഉയർന്ന് 73,480 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,048 രൂപയും 8 ഗ്രാമിന് 90,384 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7536 രൂപയും 8 ഗ്രാമിന് 60,288 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില ഇന്ന് കത്തിക്കയറി. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,325.69 ഡോളറിലെത്തി. ഡോളർ ഇൻഡക്സിൽ ഇടിഞ്ഞതോടെയാണ് സ്വർണ വില കുതിക്കാൻ തുടങ്ങിയത്.

സ്വർണം വീണ്ടും ആവേശത്തിൽ
തുടർച്ചയായ ഇടിവിനു ശേഷമാണ് ഇന്ന് കേരളത്തിൽ സ്വർണ വില കുതിക്കുന്നത്. രാജ്യാന്തര വില കഴിഞ്ഞ ദിവസങ്ങളിലെല്ലാം കടുത്ത ചാഞ്ചാട്ടത്തിലായിരുന്നു. എന്നാൽ ഇന്നാണ് അമേരിക്കയുടെ പണനയ പ്രഖ്യാപനം നടക്കുക. ഇത്തവണയും യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കുറക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. പലിശ കുറഞ്ഞില്ലെങ്കിൽ സ്വർണ വില ഇടിയും.
എന്നാൽ പലിശ നിരക്ക് കുറക്കാതിരുന്നാൽ അമേരിക്കയിൽ ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രശ്നങ്ങൾ ആരംഭിക്കും. ഡൊണാൾഡ് ട്രംപും, ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലും തമ്മിലുള്ള ഭിന്നത രൂക്ഷമാവും. ഇതിൻ്റെ ഭാഗമായി അമേരിക്കയുടെ സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധികൾ സംഭവിച്ചേക്കാം. ഇത്തരം സാഹചര്യങ്ങൾ സ്വർണ വില കുതിക്കാൻ കാരണമാവും. ഒരുപക്ഷേ ഇന്നത്തെ പണനയ പ്രഖ്യാപനത്തിൽ യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറക്കുകയാണെങ്കിലും സ്വർണ വില കത്തിക്കയറും.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ നൽകേണം?
ഇന്നത്തെ സ്വർണ വില കുതിക്കുന്നു. സ്വർണാഭരണം വാങ്ങുമ്പോൾ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകളും ഈടാക്കുന്നു. അതിനാൽ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 79,520 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,010 രൂപയും കരുതേണ്ടി വരും. സാധാരണയായി 5 ശതമാനം എന്ന മിനിമം പണിക്കൂലിയിലാണ് ആഭരണങ്ങൾ വിൽക്കുന്നത്. പക്ഷേ അത് 35 ശതമാനം വരെ ഉയരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
