ഞാൻ പോകുന്നു, ബയ് ദി ബായ്! കേരളത്തിൽ തുടർച്ചയായ റെക്കോർഡ് സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് സ്വർണ വില. ഇത് സ്വർണം വാങ്ങാൻ ശ്രമിക്കുന്നവരുടെ നെഞ്ച് പൊട്ടുന്ന കുതിപ്പാണ്. അതെ, സ്വർണ വില ആദ്യമായി പവന് 78,000 രൂപ കടന്നിരിക്കുന്നു. ഈ കുതിപ്പ് എങ്ങോട്ടാണ്? 80,000 എന്ന വലിയ സംഖ്യയിലേക്ക് എത്താൻ ഇനി അധിക ദൂരമില്ല. സ്വർണ വില നിർത്താതെ കുതിച്ചാൽ ഇത് വാങ്ങൽ ഡിമാൻഡിനെ പ്രതികൂലമായി ബാധിക്കും.
ഈ ഓണക്കാലത്ത് കേരളത്തിലെ സാധാരണക്കാർക്ക് സ്വർണം വാങ്ങാൻ പോലും സാധിക്കില്ല. മാത്രമല്ല സ്വർണം വാങ്ങാനുള്ള മോഹം പോലും പലർക്കും നഷ്ടമാവുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 80 രൂപ ഉയർന്ന് 9805 രൂപയായി. ഒരു പവന് 640 രൂപ ഉയർന്ന് 78,440 രൂപയാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 98,050 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,697 രൂപയും പവന് 85,576 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8023 രൂപയും പവന് 64,184 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില വമ്പൻ മുന്നേറ്റത്തിൽ. ഒടുവിൽ 3,500 ഡോളർ ഭേദിച്ച് സ്വർണ വില മുന്നേറ്റം തുടരുന്നു. ഇത് പുതിയ റെക്കോർഡുകൾക്ക് വഴിയാരുക്കുന്നു. ഇതാണ് കേരളത്തിലും ഒരുപോലെ വില ഉയരാൻ കാരണമായത്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,538.05 ഡോളറിലെത്തി.

സ്വർണ വില കത്തിക്കയറുന്നു
രാജ്യാന്തര തലത്തിൽ സ്വർണ വില കുതിച്ചുയരുന്നു. സ്വർണ വില 3,500 ഡോളർ കടന്നിരിക്കുന്നു. ഇത് കേരളത്തിലും ഒരുപോലെ പ്രതിഫലിക്കുന്നുണ്ട്. യുഎസ് ഇന്ത്യക്കു മേൽ ചുമത്തിയ താരിഫ് സമ്മർദ്ദങ്ങളും യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറക്കുന്നതുമെല്ലാം സ്വർണ വില കുതിക്കാൻ കാരണമാവുന്നു. ഇന്ന് കേരളത്തിൽ പവ്ന 78,000 രൂപ കടന്നിരിക്കുന്നു. ഇത് 79,000ലേക്കും ഉടൻ എത്തും.
സ്വർണ വില കുതിക്കുന്നതോടെ സ്വർണപ്പണയ വായ്പകളുടെ ഡിമാൻഡും കുതിക്കും. ഈ വിലയിൽ സ്വർണം വാങ്ങാൻ സാധിച്ചില്ലെങ്കിലും സ്വർണം വിറ്റാൽ വിലയ തുക ഉറപ്പാണ്. യുഎസിൻ്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ സ്വാതന്ത്ര്യത്തിൽ ഡൊണാൾഡ് ട്രംപ് അനാവശ്യമായി കൈകടത്തുന്നതും സ്വർണ വില കുതിക്കാൻ കാരണമാവുന്നു.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം
പണിക്കൂലിയും, ജിഎസ്ടിയും, ഹോൾമാർക്കും ചേരുമ്പോഴാണ് സ്വർണാഭരണ വില കണക്കാക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 84,870 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,640 രൂപയും കരുതേണ്ടി വരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
