രണ്ട് ദിവസത്തെ വിലക്കുറവിന് ശേഷം ഇന്ന് വീണ്ടും സ്വർണ വില കത്തിക്കയറുന്നു. ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെയാണ് സ്വർണ വിലയിൽ കുതിച്ചു ചാട്ടം രേഖപ്പെടുത്തിയത്. ഇന്ന് മാത്രം പവന് 1,520 രൂപ ഉയർന്നിട്ടുണ്ട്. ഇതോടെ സാധാരണക്കാരെ വീണ്ടും നിരാശയിലാഴ്ത്തി സ്വർണം പവന് 97,000 കടന്നിരിക്കുന്നു. രാജ്യാന്തര വിലയിൽ വീണ്ടും കുതിച്ചുചാട്ടമുണ്ടായതാണ് ഇന്ന് കേരളത്തിലും സ്വർണ വിലയിൽ മുന്നേറ്റം ഉണ്ടാവാൻ കാരണമായത്.
സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപ മാർഗമായിട്ട് കണക്കാക്കുന്നു. അതിനാൽ സ്വർണ നിക്ഷേപങ്ങളോടുള്ള താത്പര്യം വർദ്ധിക്കും. ഇതും സ്വർണ വില കുതിക്കാൻ കാരണമാവുന്നു. ഈ മാസം 17ന് പവന് 97,360 രൂപയായിരുന്നു. ഇന്നും അതേ വിലയിലാണ് സ്വർണ വില എത്തിയിരിക്കുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 190 രൂപ ഉയർന്ന് 12,170 രൂപയായി. ഒരു പവന് 1,520 രൂപ വർദ്ധിച്ച് 97,360 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,21,700 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 13,277 രൂപയും പവന് 1,06,216 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9958 രൂപയും പവന് 79,664 രൂപയുമാണ്.
രാജ്യാന്തര സ്വർണ വില
രാജ്യാന്തര സ്വർണ വില കുതിക്കുന്നു. ഇപ്പോൾ സ്പോട്ട് സ്വർണ വില ഔൺസിന് 4,343.7 ഡോളർ നിലവാരത്തിലെത്തിയിരിക്കുന്നു. ഇന്ന് രാജ്യാന്തര വില കുതിച്ചതോടെയാണ് കേരളത്തിലും സ്വർണ വില ഉയർന്നിരിക്കുന്നത്. ഡോളറിൻ്റെ മൂല്യം ഇടിഞ്ഞതും സ്വർണ വില ഉയരാൻ വഴിയൊരുക്കുന്നു.

ഇന്നത്തെ സ്വർണാഭരണ വില
ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,05,340 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 13,210 രൂപയും കരുതേണ്ടി വരും. സ്വർണ വിലയിൽ ഓരോ ദിവസവും മാറ്റം സംഭവിക്കുമ്പോൾ സാധാരണക്കാർക്ക് വലിയ നിരാശയുണ്ടാവുന്നു. ഇങ്ങനെ വില കുതിച്ചാൽ സ്വർണാഭരണം വാങ്ങാൻ ഏറെ പ്രയാസകരമാവും. ഇത് സ്വർണ മോഹങ്ങളെ ഇല്ലാതാക്കുന്നു.
അഡ്വാൻസ് ബുക്ക് ചെയ്യുന്നോ?
നിലവിലെ സാഹചര്യത്തിൽ ഓരോ വിലക്കുറവിലും സ്വർണാഭരണം വാങ്ങുന്നതാണ് നല്ലത്. കഴിഞ്ഞ രണ്ട് ദിവസം വില ഇടിഞ്ഞപ്പോൾ വാങ്ങൽ താത്പര്യം വർദ്ധിച്ചിരുന്നു. വിവാഹ സീസണിൽ സ്വർണ വില ഉയരുന്നത് വിവാഹ പർച്ചേസുകളിൽ ചാഞ്ചാട്ടം സൃഷ്ടിച്ചേക്കും. ഇന്ന് വില ഉയർന്നതിനാൽ സ്വർണത്തിൽ നിക്ഷേപിക്കുന്നതും ഒരു മികച്ച ഓപ്ഷനാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications