ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി സ്വർണം. തുടർച്ചയായ ഈ കുതിപ്പ് സാധാരണക്കാരെയും ആഭരണപ്രേമികളെയും തളർത്തുന്നു. ഇന്ന് കേരളത്തിൽ പവന് 840 രൂപയാണ് ഉയർന്നത്. ആഗോള വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് കേരളത്തിലും സ്വർണ വില കത്തിക്കയറുന്നു. ഇതോടെ പവൻ വില വീണ്ടും 74,000 കടന്നിരിക്കുന്നു. കേരളത്തിൽ ഇത് കർക്കിടക മാസമായതിനാൽ വിവാഹങ്ങൾ പൊതുവേ നടക്കാറില്ല. അതിനാൽ ജ്വല്ലറികളിൽ വിവാഹ പാർട്ടികളുടെ തിരക്കുണ്ടാവില്ല. എങ്കിലും ഈ കുതിപ്പ് തുടർന്നാൽ സാധാരണക്കാരുടെ സ്വർണ മോഹങ്ങൾ ഇല്ലാതാവും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 105 രൂപ ഉയർന്ന് 9285 രൂപയായി. ഒരു പവന് 840 രൂപ ഉയർന്ന് 74,280 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,850 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,129 രൂപയും 8 ഗ്രാമിന് 81,032 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7597 രൂപയും 8 ഗ്രാമിന് 60,776 രൂപയുമാണ്.
രാജ്യാന്തര വില നേട്ടത്തിൽ തന്നെയാണ്. സ്പോട്ട് സ്വർണ വില ഔൺസിന് 3,389.32 ഡോളറിലെത്തി. പക്ഷേ ഇപ്പോൾ രാജ്യാന്തര വിലയിൽ നേരിയ ഇടിവുണ്ട്. ഇന്നലെ ഉയർന്ന വിലയെ അപേക്ഷിച്ച് ഇത് നേട്ടത്തിൽ തന്നെ തുടരുന്നു.

ഈ കുതിപ്പ് തുടരുമോ?
സ്വർണം തുടർച്ചയായ കുതിപ്പിൽ നിന്നും താഴേക്ക് ഇടിയുമോ? രാജ്യാന്തര വില ദുർബലമായപ്പോൾ പോലും കേരളത്തിൽ സ്വർണ വില നേട്ടത്തിൽ തുടർന്നു. എന്നാൽ ഇനിയൊരു തളർച്ച സംഭവിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നുണ്ട്. നിലവിലെ താരിഫ് പ്രതിസന്ധികളാണ് സ്വർണത്തിന് കരുത്തേകുന്നത്. ഒരുപക്ഷേ താരിഫുമായി ബന്ധപ്പെട്ട ചർച്ചകളിൽ യുഎസും, യൂറോപ്യൻ യൂണിയനും തമ്മിൽ സമവായത്തിലെത്തിയാൽ സ്വർണ വില വീഴാൻ സാധ്യതയുണ്ട്.
യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് ഇത്തവണ കുറക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. പ്രതീക്ഷക്കൊത്ത് പലിശ നിരക്ക് കുറച്ചാൽ സ്വർണം വീണ്ടും കരുത്താർജ്ജിക്കും. പക്ഷേ വിപരീതമായി സംഭവിച്ചാൽ സ്വർണ വില കുത്തനെ ഇടിയാനും സാധ്യതയുണ്ട്. മറുവശത്ത് നിക്ഷേപകർ വ്യാപകമായി ലാഭമെടുപ്പ് നടത്തിയാലും സ്വർണ വില ഇടിയാൻ സാധ്യത കൂടുതലാണ്. നിലവിൽ സ്വർണ വില റെക്കോർഡ് കുതിപ്പിലേക്കാണ് മുന്നേറുന്നത്.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്ന് സ്വർണാഭരണം വാങ്ങുന്നുണ്ടോ? സാധാരണയായി പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് എന്നീ ചാർജുകളാണ് ആഭരണ വില നിശ്ചയിക്കാൻ കണക്കാക്കുന്നത്. ഇവിടെ മിനിമം 5% പണിക്കൂലിയും, 3% ജി.എസ്.ടിയും, ഹോൾമാർക്ക് ചാർജും (53.10 രൂപ) കണക്കാക്കിയാൽ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 80,380 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,090 രൂപയും കരുതേണ്ടി വരും. ഒടുവിൽ കാത്തിരുന്ന് സ്വർണാഭരണ വില 80,000 രൂപ കടന്നിരിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications