തുടർച്ചയായ നാലാം ദിവസവും സ്വർണ വില കുതിക്കുന്നു. ഇന്നും മാറ്റമില്ലാതെ മുന്നേറി സ്വർണ വില റെക്കോർഡ് ഉയരത്തിലേക്ക്. ഇന്ന് പവന് 80 രൂപയാണ് ഉയർന്നത്. ഇത് സാധാരണക്കാരായ ആഭരണപ്രേമികൾക്ക് കടുത്ത നിരാശയായി. സ്വർണ വില കുതിക്കുന്നതോടെ വാങ്ങുന്നവരേക്കാൾ ആവേശം സ്വർണത്തിൽ നിക്ഷേപിക്കുന്നവർക്കാണ്. ആഗോള തലത്തിലെ മാറ്റങ്ങളും ചാഞ്ചാട്ടങ്ങളുമാണ് കേരളത്തിലും സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ ഉയർന്ന് 9180 രൂപയായി. ഒരു പവന് 80 രൂപ ഉയർന്ന് 73,440 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 91,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,015 രൂപയും 8 ഗ്രാമിന് 80,120 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7511 രൂപയും 8 ഗ്രാമിന് 60,088 രൂപയുമാണ്.
രാജ്യാന്തര വിലയും നേട്ടത്തിൽ തുടരുന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,359.76 ഡോളറിലെത്തി. വെള്ളി വിലയും കത്തിക്കയറുന്നു. ഇത് സിൽവർ ഇടിഎഫുകളുടെ ഡിമാൻഡും ഉയർത്തുന്നുണ്ട്.

സ്വർണം കൂടുതൽ ശക്തിയാർജ്ജിക്കുമോ?
ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രശ്നം കൂടുതൽ ശക്തിയാർജ്ജിക്കുന്നു. ഒപ്പം യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്കുമായി ബന്ധപ്പെട്ട ചർച്ചകളും തകൃതിയായി തുടരുന്നു. ട്രംപിൻ്റെ താരിഫ് ആഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പറയുന്നത്. അതിനാൽ ഈ ആഴ്ച സ്വർണ വിലക്ക് ഒരു നിർണായക സമയമാണ്. താരിഫ് ഉയർന്നാൽ സ്വർണത്തിൻ്റെ വില കുതിക്കും. മാത്രമല്ല ഇന്ത്യ-യുഎസ് വ്യാപാരക്കരാറിലെ അനിശ്ചിതത്വവും സ്വർണത്തിന് ശക്തി നൽകും.
ഒരുപക്ഷേ അമേരിക്കയുടെ അടിസ്ഥാന പലിശ നിരക്ക് ഇത്തവണ കുറച്ചാൽ സ്വർണ വില കൈവിട്ടു പോകും. പുതിയ റെക്കോർഡ് സൃഷ്ടിക്കാനും അത് വഴിയൊരുക്കും.
സ്വർണാഭരണത്തിന് എത്ര രൂപ വാങ്ങൽ വില?
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും നൽകിയാലേ സ്വർണാഭരണം വാങ്ങാൻ സാധിക്കുള്ളൂ. ഇവിടെ മിനിമം 5% പണിക്കൂലിയോടെ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 79,475 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,980 രൂപയും നൽകേണ്ടി വരും. കാരറ്റ് കുറയുന്നതിന് അനുസരിച്ച് പണിക്കൂലി ഉയരും. അതായത് 18 കാരറ്റും, 14 കാരറ്റും ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയിൽ നല്ല വ്യത്യാസം വരും. അതിനാൽ ആഭരണം വാങ്ങുന്നതിനു മുന്നേ സ്വർണത്തിൻ്റെ വില അറിഞ്ഞിരിക്കണം.
സ്വർണം വാങ്ങുന്നുണ്ടോ?
ഇന്നും നേരിയ കയറ്റമാണ് സ്വർണത്തിന്. അതിനാൽ സാധാരണക്കാർക്ക് നിരാശയുണ്ടാകുന്നു. കർക്കിട മാസമായതിനാൽ നിലവിൽ കേരളത്തിൽ വിവാഹങ്ങൾ നടക്കില്ല എന്നതും ആശ്വാസകരമാണ്. എന്നാൽ ചിങ്ങമാസം എത്തുമ്പോഴേക്കും ഈ കുതിപ്പ് തുടർന്നാൽ നിരാശ വർദ്ധിക്കും. അതിനാൽ പലരും ഈ സാഹചര്യത്തിലും വിലയിൽ നേരിയ ഇടിവുണ്ടാവുമ്പോഴും സ്വർണാഭരണങ്ങൾ വാങ്ങിക്കൂട്ടുന്നുണ്ട്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
