പിണക്കമാണോ പൊന്നേ... താഴേക്കിറങ്ങാതെ സ്വർണ വില, നഷ്ട സ്വപ്നങ്ങളുമായി ആഭരണപ്രേമികൾ

ഈ വിവാഹ സീസണിലും സ്വർണ വിലക്ക് കുറവൊന്നുമില്ല. ഇന്നും ശക്തിയാർജ്ജിച്ച് സ്വർണം. ഇന്നത്തെ വിലക്കയറ്റത്തോടെ വില 64,000 കടന്നു. ഇനി 65,000 ഭേദിക്കാനും കാലതാമസമില്ല. സ്വർണാഭരണങ്ങൾ വാങ്ങാൻ കാത്തിരുന്നിട്ട് കാര്യമില്ല, കത്തിക്കയറുന്ന വില സാധാരണക്കാർക്ക് വെല്ലുവിളിയാവുന്നു. ഇന്ന് കേരളത്തിൽ ഒരു പവന് 520 രൂപയാണ് ഉയർന്നത്. ഇതോടെ സ്വർണം പവന് 64,280 രൂപയായി. അതായത് മൂന്ന് ദിവസം കൊണ്ട് പവന് 1169 രൂപയാണ് ഉയർന്നത്.

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ​ഗ്രാമിന് 65 രൂപ വർദ്ധിച്ച് 8035 രൂപയായി. പവന് 520 രൂപ വർദ്ധിച്ച് 64,280 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ​ഗ്രാം സ്വർണം വാങ്ങാൻ 80,350 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ​ഗ്രാമിന് 8765 രൂപയും പവന് 70,120 രൂപയുമാവുന്നു. 18 ​കാരറ്റിന് ഒരു ​ഗ്രാമിന് 6574 രൂപയും പവന് 52,592 രൂപയുമാണ്.

ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 2,927 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണി വീണ്ടും ശക്തിയാർജ്ജിക്കുന്നതാണ് ആഭ്യന്തര വിപണിയിലും കരുത്തേകുന്നത്.

65,000 എന്ന മാന്ത്രിക സംഖ്യ ഭേദിക്കാൻ ഇനി 720 രൂപ മാത്രം. രണ്ട് ദിവസം തുടർച്ചയായി വില ഉയർന്നാൽ കേരള ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡായിരിക്കും ഫെബ്രുവരിയിൽ കാണാൻ സാധിക്കുക. 

പിണക്കമാണോ പൊന്നേ... താഴേക്കിറങ്ങാതെ സ്വർണ വില, നഷ്ട സ്വപ്നങ്ങളുമായി ആഭരണപ്രേമികൾ

ഇറക്കുമതിച്ചുങ്കം ചങ്കിടിപ്പാകുന്നു...

യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതി തീരുവ നയം ഭീതി പരത്തുന്നു. സ്വർണം ശക്തിയാർജ്ജിക്കാൻ കാരണവും ഈ പുതിയ നയങ്ങളാണ്. രാജ്യങ്ങൾക്കിടയിലെ അസ്വാരസ്യങ്ങൾക്കും ട്രംപിൻ്റെ ഈ തീരുമാനം നയിച്ചു എന്നതാണ് ഭീതിയുടെ പ്രധാന കാരണം. ഇത് ആഗോള വ്യാപാര യുദ്ധങ്ങളിലേക്ക് എത്തുവാനും കാരണമായേക്കാം.. യുദ്ധങ്ങൾ എപ്പോഴും സ്വർണത്തിന് അനുകൂല സാഹചര്യമാണ്.

മാത്രമല്ല വിവിധ രാജ്യങ്ങൾ വിദേശ നാണയ ശേഖരത്തിലേക്ക് സ്വർണം വലിയ തോതിൽ വാങ്ങിക്കൂട്ടുന്നതും സ്വർണ വില ഉയരാൻ കാരണമായി. ഇപ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഇറക്കുമതിച്ചെലവ് വർധിക്കുകയും അത് ഇന്ത്യയിലെ സ്വർണ വില ഉയരാൻ വിഴിവെട്ടി. 

ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?

ആഭരണം മോഹങ്ങൾ സാക്ഷാത്കരിക്കാൻ നിലവിലെ സ്വർണ വില വലിയൊരു തടസ്സമാണ്. ഇന്ന് മിനിമം പണിക്കൂലിയും 3% ജി.എസ്.ടിയും, ഹോൾമാർക്ക് ചാർജും (53.10 രൂപ) കണക്കാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 69,574 രൂപ നൽകേണ്ടി വരും. ഒരു ​ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,697 രൂപ കൊടുക്കണം. ഓരോ ജ്വല്ലറികളും ഇതേ വിലയിൽ വിൽപ്പന നടക്കില്ല. സാധാരണയായി 5 ശതമാനം മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. അതിനാൽ പണിക്കൂലി വ്യത്യാസപ്പെടുമ്പോൾ ആഭരണ വിലയിലും മാറ്റം വരും. 

സ്വർണ നിക്ഷേപങ്ങളാണോ കൂടുതൽ നല്ലത്?

സ്വർണ വില കുതിക്കുമ്പോൾ അഡ്വാൻസ് ബുക്ക് ചെയ്യുന്നതിൽ കാര്യമില്ല. നിലവിൽ വില കുതിക്കുകയാണ്, കുറയുകയല്ല. ആഭരണം വാങ്ങാൻ അതിയായ ആഗ്രഹമുള്ളവർക്ക് നേരിയ ഇറക്കം വരുമ്പോൾ അഡ്വാൻസ്  ബുക്ക് ചെയ്യുന്നത് നല്ലതാണ്. എന്നാൽ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി കാണുന്നവർക്ക് വിവിധ സ്വർണ നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്യാം. സ്വർണ വില ഉയരുന്നതിനാൽ നിക്ഷേപങ്ങളിലൂടെ വലിയ ലാഭം ഉറപ്പാക്കാം. 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X