സ്വർണ വില സർവ്വകാല റെക്കോർഡിൽ. ഇന്ന് കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി 65,000 രൂപ കടന്നിരിക്കുന്നു. സാധാരണക്കാരെയും ആഭരണപ്രേമികൾക്കും ഇന്നത്തെ വിലക്കയറ്റം അംബരിപ്പിക്കുന്നു. 2024ലെ ഏറ്റവും വലിയ പ്രവചനമായിരുന്നു 2025ൽ സ്വർണ വില 65,000 ഭേദിക്കും എന്നത്. ഇന്ന് മാർച്ച് 14നാണ് ആദ്യമാണ് 65,000 കടന്ന് സ്വർണ വില കുതിക്കുന്നത്. വിവാഹപാർട്ടികൾക്കെല്ലാം ഇന്നത്തെ വിലക്കയറ്റം തിരിച്ചടിയായിരിക്കുന്നു.
ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപയാണ് ഉയർന്നത്. രാജ്യാന്തര വിപണിയും കുതിക്കുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് കേരളത്തിൽ സ്വർണ വില ഉയർന്നത്. മൂന്ന് ദിവസം കൊണ്ട് പവന് 1,680 രൂപയാണ് ഉയർന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 110 രൂപ വർദ്ധിച്ച് 8230 രൂപയായി. പവന് 880 രൂപ വർദ്ധിച്ച് 65,840 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 82,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8978 രൂപയും പവന് 71,824 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6734 രൂപയും പവന് 53,872 രൂപയുമാണ്.
രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 2,993.24 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതായത് വില 3,000 ഡോളറിലേക്കാണ് കുതിക്കുന്നത്. 3,000 ഭേദിച്ചാൽ ആഭ്യന്തര വിപണിയിൽ പവന് 70,000 ഭേദിക്കും. ഇതോടെ സ്വർണം വെറും സ്വപ്നമായി മാറും. ട്രംപിൻ്റെ ഇറക്കുമതി താരിഫിൻ്റെ ഫലമാണ് നിലവിലെ ഈ കയറ്റം.

ട്രംപിൻ്റെ താരിഫ് നയവും സ്വർണവും...
ഡോണാൾഡ് ട്രംപ് അധികാരത്തിൽ എത്തിയപ്പോൾ തുടങ്ങിയ പ്രതിസന്ധികളാണ് ഇപ്പോഴും തുടരുന്നത്. അദ്ദേഹത്തിൻ്റെ ഇറക്കുമതി തീരുവ നയം ആഗോള വിപണിയെ ആടിയുലക്കുന്നു. അത് ഇന്ത്യൻ ഓഹരി വിപണിയേയും യുഎസ് ഓഹരി വിപണിയേയും തകർക്കുന്നു. അതിനാലാണ് ആളുകൾ സ്വർണ നിക്ഷേപങ്ങളിലേക്ക് ചുവട് മാറ്റിയത്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണ വില കുതിച്ചുയരുന്നു. മാത്രമല്ല ഡോളറിനെതിരെ രൂപയുടെ മൂല്യം 87 ഡോളറിനടുത്ത് തുടരുന്നതും ആഭ്യന്തര വിപണിയിൽ സ്വർണ വിലക്ക് കരുത്തായി.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 71,261 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,908 രൂപ കൊടുക്കണം. ഇന്നത്തെ കനത്ത വിലക്കയറ്റത്തിനൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേരുമ്പോൾ സ്വർണാഭരണ വില ഇത്രയും ഉയരും. 5% പണിക്കൂലി കണക്കാക്കുമ്പോഴാണ് ഈ വില കണക്കാക്കുന്നത്. അന്നാൽ അതിലും ഉയർന്ന പണിക്കൂലി ഈടാക്കുന്ന ആഭരണങ്ങൾക്ക് ഉയർന്ന വില നൽകേണ്ടി വരും. നിങ്ങളും ആഭരണം വാങ്ങുന്നുണ്ടോ?
65,000 എന്ന സ്വപ്ന സംഖ്യ ഭേദിച്ച് സ്വർണം...
ഇന്നത്തെ വിലക്കയറ്റം സ്വർണ വിലയിലെ ഒരു നാഴികക്കല്ലാണ്. 2025 തുടങ്ങി ഇതുവരെയും 65,000നു അടുത്തു വരെ സ്വർണം എത്തിയിട്ടും അത് ഭേദിച്ചിരുന്നില്ല. ഇന്നത്തെ വിലക്കയറ്റം രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തിൻ്റെ ഭാഗമാണ്. ആഭരണപ്രേമികൾക്ക് ഇത് ചങ്കുലക്കുന്ന വാർത്തയാണെങ്കിലും സ്വർണ നിക്ഷേപകർക്ക് ഇത് സന്തോഷ ദിനമാണ്. സ്വർണത്തിന് വില കുതിച്ചതോടെ നിക്ഷേപകർക്ക് വൻ ലാഭം കൊയ്യാം. നാളെയും വില ഉയർന്നാൽ സ്വർണം കൈവിട്ടു പോകും. നിക്ഷേപത്തിലൂടെ ലാഭം പ്രതീക്ഷിക്കുന്നവർക്ക് ഇതാണ് നല്ല സമയം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications