ഒടുവിൽ അത് സംഭവിച്ചു. സ്വർണ വില അതിൻ്റെ ഏറ്റവും വലിയ റെക്കോർഡ് വിലയിൽ എത്തി. അതെ, പവന് ആദ്യമായി 80,000 രൂപ കടന്നിരിക്കുന്നു. പ്രതീക്ഷകൾക്ക് അപ്പുറത്തേക്കാണ് സ്വർണത്തിൻ്റെ കുതിപ്പ്. ഇന്നലെ നേരിയ ഇടിവുണ്ടായെങ്കിൽ ഇന്ന് ഒറ്റയടിക്ക് 1,000 രൂപയാണ് പവന് വർദ്ധിച്ചത്. സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും നെഞ്ചുലക്കുന്ന വാർത്തയാണ് ഇന്നുണ്ടായത്. സെപ്റ്റംബറിൽ വെറും 2 തവണയാണ് വില കുറഞ്ഞത്. അത് നേരിയ വിലക്കുറവാണ് സംഭവിച്ചത്.
സെപ്റ്റംബർ 1 മുതൽ ഇന്ന് വരെ സ്വർണം പവന് 3,700 രൂപയും, ഗ്രാമിന് 460 രൂപയുമാണ് കുതിച്ചത്. ചെറിയ കാലയളവിലാണ് ഇത്രയും വലിയ മുന്നേറ്റം. സ്വർണത്തിൻ്റെ കുതിപ്പ് തുടർന്നാൽ ഈ മാസം തന്നെ 1 ലക്ഷത്തിലേക്കും സ്വർണം പവൻ വില എത്തും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 125 രൂപ ഉയർന്ന് 10,110 രൂപയായി. ഒരു പവന് 1,000 രൂപ ഉയർന്ന് 80,880 രൂപയാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,01,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,029 രൂപയും പവന് 88,232 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8272 രൂപയും പവന് 66,176 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില മുന്നേറ്റം തുടരുന്നു. ഇന്ന് പുത്തൻ റെക്കോർഡ് സൃഷ്ടിച്ചു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,649.95 ഡോളറിലെത്തി. ആദ്യമായിട്ടാണ് 3,600 ഡോളർ കടന്നിരിക്കുന്നത്.

മിന്നൽ വേഗത്തിൽ സ്വർണ വില
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. യുഎസിൽ അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറക്കുമെന്ന സൂചനകളാണ് സ്വർണ വില കുതിക്കാൻ കാരണമായത്. നിലവിലെ സാഹചര്യത്തിൽ ഡോളറും, ബോണ്ടും വീണതോടെ സ്വർണത്തിൻ്റെ ഡിമാൻഡ് ഉയർന്നു. സ്വർണ നിക്ഷേപങ്ങളും ഇത് വഴി വ്യാപകമായി മുന്നേറാൻ തുടങ്ങുന്നു.
രാജ്യാന്തര സ്വർണ വില ഇന്ന് സർവ്വകാല റെക്കോർഡിലാണ് ഇന്ന് എത്തിയിരിക്കുന്നത്. അതായത് 3,600 ഡോളർ ഇന്ന് ഭേദിച്ചിരിക്കുന്നു. ഇത് സ്വർണം വാങ്ങാനുള്ള സാധാരണക്കാരൻ്റെ എല്ലാ സ്വപ്നങ്ങളെയും ഇല്ലാതാക്കുന്നു.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണ്ടി വരും?
സ്വർണ വില ഇന്ന് റെക്കോർഡ് കുതിപ്പിൽ തുടരുന്നു. ഇന്ന് കേരളത്തിലെ ജ്വല്ലറിയിൽ നിന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 87,500 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,975 രൂപയും കരുതേണ്ടി വരും. ഒടുവിൽ സ്വർണ വില കുതിച്ചതോടെ ആഭരണ വിലയിലും വമ്പൻ കുതിപ്പാണ് പ്രകടമാവുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
