സംസ്ഥാനത്ത് ഇന്ന് ഉച്ചയോടെ വീണ്ടും സ്വർണ വില കത്തിക്കയറുന്നു. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പവന് 800 രൂപ ഉയർന്ന് 99,200 രൂപയിലെത്തിയിരുന്നു. ഉച്ചയോടെ പവന് വർദ്ധിച്ചത് 640 രൂപയാണ്. ഇതോടെ പവൻ വില ഇപ്പോൾ 99,840 രൂപയായിരിക്കുന്നു. അതായത് പവന് 1 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് ഇനി വെറും 160 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്.
ഗ്രാം വില ഉച്ചയോടെ 80 രൂപ വർദ്ധിച്ച് 12,480 രൂപയിലെത്തി. രാവിലെ ഗ്രാമിന് 100 രൂപ വർദ്ധിച്ച് 12,400 രൂപയായിരുന്നു. അതായത് ഇന്ന് മൊത്തത്തിൽ പവന് 1,440 രൂപയും ഗ്രാമിന് 180 രൂപയുമാണ് വർദ്ധിച്ചിരിക്കുന്നത്. ഇത് സത്യത്തിൽ നിലവിലെ വിലകളിൽ ഏറ്റവും വലിയ റെക്കോർഡ് തന്നെയാണ്. നാളെയും തുടർച്ചയായി വില ഉയർന്നാൽ സ്വർണം പവന് 1 ലക്ഷം ഭേദിക്കും.
ഈ വിലക്കയറ്റം രേഖപ്പെടുത്തിയതോടെ സ്വർണത്തിൻ്റെ നിലവിലെ ട്രെൻഡ് വ്യക്തമാണ്. സ്വർണം കിട്ടാക്കനിയാവാനുള്ള സാധ്യതയും തള്ളിക്കളയനാവില്ല. ആഗോള വിപണിയിൽ ഭൗമരാഷ്ട്ര സംഘർഷ സാധ്യത വർദ്ധിക്കുന്നതോടെ സ്വർണത്തിൽ നിക്ഷേപിക്കുന്നതും വർദ്ധിക്കുന്നു. ഇത് സ്വർണവിലയിൽ ഗണ്യമായ മുന്നേറ്റത്തിന് കാരണമാവുന്നു.

ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 180 രൂപ ഉയർന്ന് 12,480 രൂപയായി. ഒരു പവന് 1,440 രൂപ ഉയർന്ന് 99,840 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,24,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 197 രൂപ ഉയർന്ന് 13,615 രൂപയും, പവന് 1,576 രൂപ ഉയർന്ന് 1,08,920 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 147 രൂപ ഉയർന്ന് 10,211 രൂപയും, പവന് 1,176 രൂപ ഉയർന്ന് 81,688 രൂപയുമായി.
രാജ്യാന്തര വിലയ്ക്ക് തീ പിടിച്ചിരിക്കുന്നു. ഇന്ന് 4,300 ഡോളറിലുണ്ടായിരുന്ന സ്വർണ വില ഉച്ചയോടെ 4,400 ഡോളറിലേക്ക് കയറിയിരിക്കുന്നു. സ്പോട്ട് സ്വർണ വില ഔൺസിന് 4,409.86 ഡോളറിലെത്തി. ഈ കുതിപ്പ് കേരളത്തിലും ശക്തമായി പ്രതിഫലിച്ചിരിക്കുന്നു.
സ്വർണാഭരണ വില
കേരളത്തിൽ ഇന്ന് ഉച്ചക്കു ശേഷം രണ്ടാം തവണയും സ്വർണ വിലയിൽ കുതിചാട്ടം ഉണ്ടായി. ഇതോടെ എക്കാലത്തെയും ഉയർന്ന നിരക്കിലാണ് സ്വർണ വില ഉയർന്നത്. ഇത് ആഭരണ വിലയിലെ കുതിപ്പിനും കാരണമാവും. അതിനാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,08,030 രൂപ ചിലവഴിക്കേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 13,550 രൂപയോളവും ചിലവഴിക്കേണ്ടി വരും. 3 ശതമാനം ജിഎസ്ടിയും, മിനിമം 5% പണിക്കൂലിയും, ഹോൾമാർക്ക് ഫീസും (53.10 രൂപ) ഈടാക്കുമ്പോഴാണ് സ്വർണാഭരണ വില കണക്കാക്കുന്നത്. പണിക്കൂലി വർദ്ധിക്കുന്നതിന് അനുസരിച്ച് ആഭരണ വില ഇതിലും ഉയരാൻ സാധ്യതയുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
