സ്വർണക്കുതിപ്പിന് ശമനമില്ല. ഇന്നും പൊന്നിന് വില കുതിച്ചുയരുന്നു. പവന് 160 രൂപ ഉയർന്ന് ഇന്നും പുത്തൻ റെക്കോർഡിലേക്ക് സ്വർണ വില എത്തിയിരിക്കുന്നു. ഇന്നലെ രാവിലെ വില ഉയർന്നതിനു പിന്നാലെ ഉച്ചക്കും വില കുതിച്ചു. ഇതോടെ ഇന്ന് 90,000ഉം കടന്ന് 91,000 രൂപക്ക് മുകളിലെത്തി. ഈ കുതിപ്പ് സാധാരണക്കാരെ ഭയപ്പെടുത്തുന്നു. കേരളത്തിലെ സാധാരണക്കാരായ ആവശ്യക്കാർ സ്വർണം വാങ്ങാൻ ഇനിയെന്ത് ചെയ്യും?
ഇന്നലെ രണ്ട് തവണ വില ഉയർന്നിട്ടുണ്ട്. അതായത് ഒരു ഗ്രാമിന് 175 രൂപയും, ഒരു പവന് 1,400 രൂപയുമാണ് രണ്ട് നേരത്തായി കുതിച്ചത്. ഇത് സ്വർണം വാങ്ങാനുള്ള സാധാരണക്കാരൻ്റെ മോഹങ്ങളെ ഇല്ലാതാക്കുന്നു. സ്വർണ വില ഓരോ ദിവസവും കുതിക്കുന്നതിനാൽ ഇന്നത്തെ വിലക്കയറ്റവും ഞെട്ടിപ്പിക്കുന്ന വാർത്തയായി തോന്നുന്നില്ല. ജ്വല്ലറികളിൽ ഇപ്പോൾ സ്വർണാഭരണം വാങ്ങുന്നതിനേക്കാൾ തിരക്ക് സ്വർണം വിൽക്കുന്നതിനാണ്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 20 രൂപ വർദ്ധിച്ച് 11,380 രൂപയായി. ഒരു പവന് 160 രൂപ വർദ്ധിച്ച് 91,040 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,13,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,415 രൂപയും പവന് 99,320 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9311 രൂപയും പവന് 74,488 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വിലയിൽ ഇപ്പോൾ നേരിയ മാറ്റമുണ്ട്. ഇന്ന് കാര്യമായ കുതിപ്പ് രേഖപ്പെടുത്തിയിട്ടില്ല. സ്പോട്ട് സ്വർണ വില ഔൺസിന് 4,038.45 ഡോളറിലെത്തിയിരിക്കുന്നു. ഇതാണ് കേരളത്തിലും സ്വർണ വിലയിൽ വമ്പൻ കുതിപ്പിലേക്ക് നയിക്കാതിരുന്നത്.

ഇന്നത്തെ സ്വർണാഭരണ വില
ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 98,510 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,360 രൂപയും കരുതേണ്ടി വരും. സ്വർണക്കുതിപ്പിൽ ആഭരണ വിലയും കത്തിക്കയറുന്നു.
ചരിത്രക്കുതിപ്പ്
സ്വർണ വിലയിൽ ചരിത്ര വിലക്കയറ്റമാണ്. ഇന്ന് റെക്കോർഡുകൾ ഭേദിച്ച് വില ഉയർന്നെങ്കിലും രാജ്യാന്തര വിപണിയിൽ കാര്യമായ കുതിപ്പുണ്ടായിട്ടില്ല. വിലക്കയറ്റം രൂക്ഷമായതോടെ നിക്ഷേപങ്ങളിൽ നിന്നും കടുത്ത ലാഭമെടുപ്പ് നടന്നതാണ് സ്വർണ വിലയിൽ അപ്രതീക്ഷിത കുതിപ്പ് സംഭവിക്കാതിരുന്നത്. എന്നാൽ 24K സ്വർണ വില 1 ലക്ഷത്തിന് തൊട്ടടുത്ത് എത്തിയിട്ടുണ്ട്.
സ്വർണപ്പണയം
സ്വർണം വാങ്ങുന്നതിനേക്കാൾ സ്വർണം പണയം വെക്കാനുള്ള തിരക്ക് വർദ്ധിക്കുന്നു. ഈ വില ഉയരുന്നതിനാൽ വലിയ തുക സ്വർണപ്പണയത്തിലൂടെ ലഭിക്കും. ഇത് നിങ്ങളുടെ മറ്റു സാമ്പത്തിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications