സ്വർണത്തിന് വൻ മുന്നേറ്റം! കേരളത്തിൽ ഇന്ന് 880 രൂപ വർദ്ധിച്ചു; കുതിപ്പിന് വഴിയൊരുക്കിയത് അമേരിക്കൻ പലിശ

എന്താണീ കൊച്ചു കേരളത്തിൽ സംഭവിക്കുന്നത്? ഇന്നലെ സ്വർണ വില ഇടിഞ്ഞതിൽ ആശ്വസിച്ച് ഇരുന്നപ്പോൾ ഇന്ന് വീണ്ടും വില കുതിച്ചുയർന്നിരിക്കുന്നു. ഇന്നലെ 1,400 രൂപ പവന് കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് വീണ്ടും 880 രൂപ ഉയർന്നിരിക്കുന്നു. സ്വർണ വിലയിലെ ഇന്നത്തെ വിലക്കയറ്റം വീണ്ടും ആശങ്ക ഉയർത്തുന്നു. ഒരുവേള ഇന്ന് ഉച്ചയോടെ വില കുറഞ്ഞില്ലെങ്കിൽ സ്വർണം പവന് 90,000ലേക്ക് തന്നെ കയറും. ആ​ഗോള തലത്തിലെ മാറ്റങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്.

തുടർച്ചയായ വിലക്കുറവിൽ നിന്നാണ് സ്വർണത്തിൻ്റെ മുന്നേറ്റം രേഖപ്പെടുത്തിയത്. നിലവിൽ സ്വർണ വില ഉയരുന്നത് സാധാരണക്കാർക്ക് ആശ്വാസം നൽകുന്നില്ല. കേരളത്തിൽ ഇപ്പോൾ വിവാഹ സീസണാണ്. ഈ സമയത്ത് സ്വർണാഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണവും വർദ്ധിക്കും. ഒക്ടോബ‍ർ മാസം അവസാനിക്കുന്ന ദിവസത്തിലും സ്വർണ വിലയിൽ കുതിപ്പുണ്ടായത് നിരാശയുണ്ടാക്കുന്നുണ്ട്.

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ഗ്രാമിന് 110 രൂപ ഉയർന്ന് 11,245 രൂപയായി. ഒരു പവന് 880 രൂപ ഉയർന്ന് 89,960 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,12,450 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,268 രൂപയും പവന് 98,144 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9201 രൂപയും പവന് 73,608 രൂപയുമാണ്.

Take a Poll

രാജ്യാന്തര സ്വർണ വില ഇന്ന് കുതിച്ചെങ്കിലും ഇപ്പോൾ നേരിയ ഇടിവിലെത്തി. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,999.82 ഡോളറിലെത്തി. ഇന്ന് രാജ്യാന്തര വിലയിൽ കുതിപ്പ് രേഖപ്പെടുത്തിയതാണ് കേരളത്തിലും ഒരുപോലെ വില ഉയരാൻ വഴിയൊരുക്കിയത്. 4,000 ഡോളർ കടന്ന് മുന്നേറിയിരുന്ന വിലയിൽ നിന്ന് നിക്ഷേപത്തിലെ ലാഭമെടുപ്പിനെ തുട‍ർന്നാണ് നേരിയ ഇടിവുണ്ടായിരിക്കുന്നത്.

സ്വർണത്തിന് വൻ മുന്നേറ്റം! കേരളത്തിൽ ഇന്ന് 880 രൂപ വർദ്ധിച്ചു

സ്വർണ വില മുന്നേറുന്നു

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പണനയത്തിൽ പലിശ നിരക്ക് കുറച്ചതോടെയാണ് സ്വർണ വിലയിൽ അപ്രതീക്ഷിതന മാറ്റങ്ങൾ സംഭവിക്കുന്നത്. ഇന്നലെ അപ്രതീക്ഷിതമായി വില ഇടിഞ്ഞപ്പോൾ ഇന്ന് വീണ്ടും ഉയർന്നിട്ടുണ്ട്. എന്നാൽ ഇനിയും പലിശ നിരക്ക് കുറക്കില്ലെ ഫെഡറൽ റിസർവിൻ്റെ പ്രസ്താവന സ്വർണത്തിൻ്റെ വിലയിൽ ഇനിയും ഇടിവുണ്ടാക്കിയേക്കാം.

മറുവശത്ത് സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് വർദ്ധിക്കുന്നു. വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ കണക്ക് പ്രകാരം, സ്വർണനിക്ഷേപം 51,080 കോടി രൂപയിൽ നിന്ന് 74% കുതിച്ച് 88,970 കോടി രൂപയിലെത്തിയിരിക്കുന്നു. എന്നാൽ സമീപകാലത്തായി സ്വർണാഭരണങ്ങളുടെ ഡിമാൻഡ് കുത്തനെ കുറയുന്നുമുണ്ട്. കണക്ക് പ്രകാരം 31% കുറഞ്ഞ് 117.7 ടണ്ണായിരിക്കുന്നു.

സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?

ഇന്ന് സ്വർണ വില വീണ്ടും കുതിക്കുന്നു. ഇന്നത്തെ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 97,34‌0 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,210 രൂപയും കരുതേണ്ടി വരും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X