കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് കുതിപ്പ്. ഇന്നലെ രണ്ട് തവണ വില ഇടിഞ്ഞതിനു ശേഷം ഇന്ന് വില ഉയരുകയായിരുന്നു. പവന് 160 രൂപയോളം വർദ്ധിച്ചു. ഇത് വീണ്ടും ആശങ്ക ഉയർത്തുന്നു. കേരളത്തിൽ ഓരോ ദിവസവും സ്വർണ വില മാറി മറിയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും നിരാശയുണ്ടാക്കുന്നു. സ്വർണാഭരണം എന്ന് വാങ്ങുമെന്ന ആശയക്കുഴപ്പവും ആളുകളിൽ നിറയുന്നു. ആഗോള വിപണിയിൽ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാവുന്നതാണ് സ്വർണത്തിനും ചാഞ്ചാട്ടമുണ്ടാവാൻ കാരണം.
ഇന്നലെ രാവിലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമായിരുന്നു കുറഞ്ഞത്. എന്നാൽ ഉച്ചക്കു ശേഷം പവന് 320 രൂപയും, ഗ്രാമിന് 40 രൂപയും കുറഞ്ഞു. അതായത് ഇന്നലെ മാത്രം ഗ്രാമിന് 55 രൂപയും, പവന് 440 രൂപയും കുറഞ്ഞിട്ടുണ്ട്. ഓരോ വിലക്കയറ്റവും സ്വർണ വിപണിയിലെ ഡിമാൻഡിനെ സൂചിപ്പിക്കുന്നു. പക്ഷേ നവംബറിൽ സ്വർണ വില ശക്തമായ ചാഞ്ചാട്ടത്തിലായതിനാൽ സ്വർണ വിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാവുന്നു.
ഇന്നത്തെ സ്വർണ വില
ഒരു ഗ്രാമിന് 20 രൂപ വർദ്ധിച്ച് 11,410 രൂപയായി. ഒരു പവന് 160 രൂപ വർദ്ധിച്ച് 91,280 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,14,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 22 രൂപ വർദ്ധിച്ച് 12,448 രൂപയും, പവന് 176 രൂപ വർദ്ധിച്ച് 99,584 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 17 രൂപ വർദ്ധിച്ച് 9,336 രൂപയും, പവന് 136 രൂപ വർദ്ധിച്ച് 74,688 രൂപയുമായി.
രാജ്യാന്തര സ്വർണ വിലയിൽ ഇന്നും ഇടിവുണ്ടായി. സ്പോട്ട് സ്വർണ വില ഔൺസിന് 4,057.02 ഡോളറിലെത്തി.

സ്വർണാഭരണ വില അറിയാം
കേരളത്തിൽ ഇന്ന് വീണ്ടും സ്വർണ വിലയിൽ മുന്നേറ്റം. ഈ കാരണത്താൽ ആഭരണ വിലയിലും മാറ്റം ഉണ്ടായിരിക്കും. ഇന്ന് സ്വർണാഭരണം വാങ്ങാൻ പോകുന്നുണ്ടെങ്കിൽ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണത്തിന് ഏകദേശം 98,770 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,390 രൂപയുമായിരിക്കും.
ഇന്ന് വില ഉയർന്നെങ്കിലും ആഭരണം വാങ്ങുന്നുണ്ടെങ്കിൽ അടുത്ത വിലക്കയറ്റത്തിനു മുന്നേ ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഇന്ന് ഉച്ചയോടെ വില വീണ്ടും ഉയർന്നേക്കാം. നാളെയും ഇത് തുടർന്നാൽ അടുത്ത ഇടിവ് വരെ ആഭരണം വാങ്ങാൻ കാത്തിരിക്കേണ്ടി വരും. സ്വർണ വിലയിൽ അസ്ഥിരത തുടരുന്നതിനാൽ സ്വർണത്തിൽ നിക്ഷേപിക്കാനും ആളുകൾ പേടിക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications