രാജ്യാന്തര വില ഇടിഞ്ഞിട്ടും ഇന്ന് കേരളത്തിൽ സ്വർണ വിലയിൽ മാറ്റമില്ല. ഇത് ആഭരണപ്രേമികൾക്ക് ആശ്വാസ വാർത്തയായി. കഴിഞ്ഞ ദിവസങ്ങളിലായി സ്വർണ വിലയിൽ കടുത്ത ചാഞ്ചാട്ടമാണ്. വില കൂടിയും കുറഞ്ഞും മാറി മറിയുകയായിരുന്നു. നിലവിൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നുവെങ്കിലും പവൻ വില 71,000 നിരക്കിലാണ് നിൽക്കുന്നത്. ആഗോളതലത്തിലെ മാറ്റങ്ങൾ കാരണമാണ് സ്വർണ വിലയിലെ ഈ ബ്രേയ്ക്ക്.
ഇന്നലെ സ്വർണ വില പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് ഉയർന്നത്. ഇന്നലെ ഡോളർ ഇൻഡക്സിൽ ഇടിഞ്ഞതോടെയാണ് സ്വർണ വില കുതിച്ചത് എങ്കിൽ ഇന്ന് ഡോളർ കുതിച്ചതോടെ രാജ്യാന്തര സ്വർണ വില ഇടിഞ്ഞു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 8995 രൂപയായി. പവന് 71,960 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,950 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9813 രൂപയും പവന് 78,504 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7360 രൂപയും പവന് 58,880 രൂപയുമാണ്.
ഇന്നും രാജ്യാന്തര സ്വർണ വില തകർച്ചയിലാണ്. ഇന്നലെ രാവിലം വില കുതിച്ചിരുന്നെങ്കിലും പിന്നീട് വില ഇടിയുകയായിരുന്നു. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,295.91 ഡോളറിലെത്തി. എന്നാൽ മറുവശത്ത് വെള്ളി വില കുതിക്കുന്നു.

സ്വർണ വില മാറ്റമില്ലാതെ തുടരുന്നു...
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യൂറോപ്യൻ യൂണിയനെതിരെ ശക്തമായ ഇറക്കുമതി ചുങ്കം പ്രഖ്യാപിച്ചിരുന്നു. പക്ഷേ പിന്നീട് അത് പിൻവലിച്ചു. ഇത് സ്വർണ വിലയിൽ പ്രതികൂലമായി ബാധിക്കുകയായിരുന്നു. ഇതോടെ രാജ്യാന്തര വില കുത്തനെ ഇടിയുകയായിരുന്നു. മാത്രമല്ല ഡോളർ ഇൻഡക്സിൽ കുതിച്ചതും സ്വർണ വിലയ്ക്ക് തളർച്ചയായി.
ഇന്ത്യൻ രൂപ ഡോളറിനെതിരെ ഇന്ന് 28 പൈസ ഇടിഞ്ഞ് വ്യാപാരം ആരംഭിച്ചതിനാൽ കേരളത്തിൽ സ്വർണ വില മാറ്റമില്ലാതെ തുടർന്നു. രൂപ ഇടിഞ്ഞതിനൊപ്പം ഡോളർ ശക്തിയാർജ്ജിച്ചതോടെ സ്വർണത്തിൻ്റെ ഇറക്കുമതിച്ചെലവ് വർദ്ധിക്കുന്നതും ഇന്നത്തെ വിലയെ ബാധിച്ചു.
ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് വീണ്ടും എത്തിയതോടെ സ്വർണ വില കുതിച്ചിരുന്നു, എന്നാൽ പിന്നീട് ട്രംപ് തൻ്റെ നിലപാടിൽ നിന്നും പിൻമാറിയതോടെയാണ് സ്വർണത്തിൻ്റെ ചാഞ്ചാട്ടം തുടർന്നത്. ഇത് നിക്ഷേപകർക്കിടയിലും വ്യാപാരികൾക്കിടയിലും വാങ്ങുന്നവർക്കിടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ സ്വർണ വിലയിൽ വമ്പൻ കുതിപ്പ് സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,877 രൂപയും ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,595 രൂപയും വേണം. ഉയർന്ന പണിക്കൂലി ഈടാക്കുന്ന ആഭരണങ്ങൾക്ക് ഇതിലും വില ഉയർന്നേക്കാം. അതിനാൽ ആഭരണത്തിൻ്റെ പണിക്കൂലി ഉയരുന്നതിന് അനുസരിച്ച് വിലയിലും വർദ്ധനവുണ്ടാവും.
സ്വർണം വാങ്ങുന്നുണ്ടോ?
ഇന്ന് കേരളത്തിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഇത് സ്വർണം വാങ്ങുന്നവർക്ക് ആശ്വാസകരമാണ്. എന്നാൽ ഇന്നത്തെ മാറ്റമില്ലാത്ത ട്രെൻഡ് നാളെ വമ്പൻ കുതിപ്പിനുള്ള സാധ്യത ഉയർത്തുന്നുണ്ടോ? നിലവിൽ കേരളത്തിൽ 71,960 രൂപയാണ് ഒരു പവന് വില. നാളെ വില കുതിച്ചാൽ അത് 72,000 ഭേദിക്കും. അതിനാൽ ഇന്നത്തെ വിലയിൽ തന്നെ ആഭരണം അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
