കേരളത്തിൽ സ്വർണ വില കത്തിക്കയറുന്നു. അമേരിക്ക-ഇറാൻ സംഘർഷം മുറുകുന്നതും മറ്റുമാണ് സ്വർണത്തിന് അനുകൂലമാവുന്നു. ഇതോടെ സ്വർണ വില വീണ്ടും പവന് 73,000ലേക്ക് കടക്കുന്നു എന്നത് സാധാരണക്കാർക്ക് നിരാശയുണ്ടാക്കുന്നു. ഇന്ന് പവന് 640 രൂപ ഒറ്റയടിക്ക് വർദ്ധിച്ചു. അതായത് തുടർച്ചയായ രണ്ട് ദിവസം കൊണ്ട് 1240 രൂപയാണ് പവന് വർദ്ധിച്ചിരിക്കുന്നത്. ഗ്രാമിന് 155 രൂപയും രണ്ട് ദിവസം കൊണ്ട് ഉയർന്നു. ഇന്ന് ആഭരണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ സ്വർണ വില അറിയാം..
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 80 രൂപ ഉയർന്ന് 9100 രൂപയായി. പവന് 640 രൂപ ഉയർന്ന് 72,800 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 91,000 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9928 രൂപയും പവന് 79,424 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7446 രൂപയും പവന് 59,564 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വിലയും പോസിറ്റീവ് കുതിപ്പിലാണ്. രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,371.2 ഡോളറിലെത്തി. ആഗോള തലത്തിലെ മാറ്റങ്ങളാണ് ഇന്നത്തെ വിലക്കുതിപ്പിന് കാരണം.

അമേരിക്ക-ഇറാൻ സംഘർഷം സ്വർണത്തിന് അനുകൂലമായി
യുഎസ്- ചൈന വ്യാപാര ബന്ധം കൈകോർത്ത് പ്രശ്നം അവസാനിപ്പിച്ചിട്ടും സ്വർണ വില കത്തിക്കയറുന്നു. എന്നാൽ ആണവ വിഷയത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ഉയരുന്നതും മധ്യേഷ്യയിൽ യുദ്ധഭീതി ഉയരുന്നതും സ്വർണ വിലയ്ക്ക് അനുകൂല കാലവസ്ഥയാവുന്നു. സാധാരണയായി ഭൗമരാഷ്ട്ര സംഘർഷങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയെല്ലാം സ്വർണ വില കുതിക്കാൻ കാരണമാകാറുണ്ട്. സ്വർണത്തിൽ നിക്ഷേപിക്കുന്നവരുടെ ഗണ്യമായ വർദ്ധനവാണ് ഇത്തരം സാഹചര്യങ്ങളിൽ സംഭവിക്കുന്നത്.
ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ സമവായത്തിൽ എത്തിയില്ല എന്നു മാത്രമല്ല പരസ്പരം യുദ്ധ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. ചർച്ച സമവായത്തിൽ എത്തിയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് വ്യക്തമാക്കി, എന്നാൽ ഇറാഖിലെ യുഎസ് പട്ടാളക്കാരെ ആക്രമിക്കുമെന്ന് ഇറാനും ആഞ്ഞടിച്ചു. ഇതിനു പുറമേ ഇറാനെ ഇസ്രായേലും ആക്രമിക്കുമെന്ന് പറയുന്നു. ഇതെല്ലാം സ്വർണ വില കുതിക്കാനുള്ള പ്രധാന വഴികളാണ്.
യുദ്ധ സാഹചര്യത്തിന് പുറമേ യുഎസ് ഫെഡ് റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറക്കാനുള്ള സാധ്യതയും ഉയരുന്നു. അതായത് യുഎസിൽ കഴിഞ്ഞമാസത്തെ റീട്ടെയ്ൽ പണപ്പെരുപ്പ കണക്ക് എത്തി, ഇത് പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞിട്ടുണ്ട്. പണപ്പെരുപ്പം കുറയുന്നതിനാൽ അടുത്ത മീറ്റിംഗിൽ റിപ്പോ നിരക്ക് കുറക്കും. നിരക്ക് കുറക്കുന്നതോടെ സ്വർണ വില കത്തിക്കയറും. കാരണം അടിസ്ഥാന പലിശ കുറയുമ്പോൾ ഡോളർ ഇടിയും.
രാജ്യാന്തര വില കുതിച്ചാൽ ആനുപാതികമായി കേരളത്തിലും വില ഉയരും. നിലവിലെ കുതിപ്പ് അനുസരിച്ച് 3,500 ഡോളർ വിലയിലേക്ക് രാജ്യാന്തര സ്വർണ വില ഉയർന്നേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 78,786 രൂപ വേണം. മാത്രമല്ല ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,894 രൂപയും കൊടുക്കേണ്ടി വരും. 5 ശതമാനം എന്ന മിനിമം പണിക്കൂലിയിലാണ് ഈ തുക കണക്കാക്കിയത്. 5 മുതൽ 35 ശതമാനം വരെ പണിക്കൂലി ഉയരാൻ സാധ്യതയുണ്ട്. അതിനാൽ വില ഇതിലും ഉയർന്നേക്കാം. നിലവിലെ കുതിപ്പ് ആഭരണ വില 80,000ലേക്ക് എത്തിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications