കേരളത്തിൽ ഇന്നും സ്വർണ വില കുതിക്കുന്നു. ആഭരണപ്രേമികളുടെ പ്രതീക്ഷകൾ ഇല്ലാതാവുന്നു. വീണ്ടും സ്വർണം പവന് 75,000ലേക്ക് കുതിച്ചേക്കും. ഇന്ന് പവന് 360 രൂപയാണ് ഉയർന്നത്. രാജ്യാന്തര വിലക്കു സമാനമായിട്ടാണ് കേരളത്തിൽ ഇന്ന് വില ഉയർന്നത്. സ്വർണാഭരണങ്ങളോട് മലയാളികൾക്ക് പ്രത്യേക താത്പര്യമുണ്ട്. ഇതുകൊണ്ട് തന്നെ വില കുറയാനാണ് ആളുകൾ കാത്തിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് പവന് 1200 രൂപയാണ് ഉയർന്നിരിക്കുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 45 രൂപ ഉയർന്ന് 9065 രൂപയായി. ഒരു പവന് 360 രൂപ ഉയർന്ന് 72,520 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,650 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9889 രൂപയും പവന് 79,112 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7417 രൂപയും പവന് 59,336 രൂപയുമാണ്.
ഇന്നും രാജ്യാന്തര സ്വർണ വില ഉയർന്നു. ഇതോടെ ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,340.81 ഡോളറിലെത്തി. ഇത് പ്രതീക്ഷ ഉയർത്തുന്നു. ഡോളർ ഇന്നും കടുത്ത ഇടിവിലെത്തി. അതിനാൽ സ്വർണ വില ചിലപ്പോക്ഷ 3,500 ഡോളറിലേക്ക് എത്താനും സാധ്യതയുണ്ട്.

സ്വർണ വില വീണ്ടും മുന്നോട്ട്, രാജ്യാന്തര വിലയും കുതിപ്പിൽ
യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറക്കണമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പലപ്പോഴും ആവശ്യപ്പെട്ടിട്ടും യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ പവൽ ജെറോം ഇതുവരെ അംഗീകരിച്ചിട്ടില്ല. അതിനാൽ തന്നെ ട്രംപിൻ്റെ വിശ്വസ്തനായ ഒരാളെ അടുത്ത ചെയർമാൻ ആക്കുവാനാണ് ഡൊണാൾഡ് ട്രംപ് ശ്രമിക്കുന്നത്. ഇത് യുഎസിൻ്റെ സാമ്പത്തിക രംഗത്ത് കടുത്ത ആശങ്കയുണ്ടാക്കുന്നു. ഇത്തരം പ്രതിസന്ധികൾ സ്വർണ വില കൂടുതൽ ഉയരാൻ കാരണമാവും. മാത്രമല്ല നിലവിൽ ഡോളർ ഇൻഡക്സിൽ ഇടിയുന്നതും സ്വർണ വിലക്ക് ആശ്വാസമാണ്.
ഇതിനു പുറമേ താരിഫ് പ്രശ്നങ്ങൾ വീണ്ടും ഉയരാനുള്ള സാധ്യതയുണ്ട്. അതായത് ഏപ്രിൽ മാസത്തിൽ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് ജൂലൈ 9 വരെയായിരുന്നു മരവിപ്പിച്ചത്. എന്നാൽ ഇപ്പോൾ യുഎസുമായി വ്യാപാരക്കരാറിൽ ഒപ്പുവെക്കാത്ത രാജ്യങ്ങൾക്കു മേൽ വീണ്ടും താരിഫ് ചുമത്തിയേക്കും. ഇതും സ്വർണ വില കുതിക്കാൻ വഴിയൊരുക്കും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര വേണം?
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ സ്വർണം ആഭരണമായി വാങ്ങാൻ സാധിക്കുന്നത്. ഈ കണക്കിൽ ഇന്നത്തെ സ്വർണ വിലക്കൊപ്പം ഈ ചാർജുകളും കണക്കാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 78,483 രൂപ നൽകേണ്ടി വരും. അതുപോലെ ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,856 രൂപയും കൊടുക്കേണ്ടി വരും. സ്വർണ വില ഉയരുന്നതിന് അനുസരിച്ച് ആഭരണ വിലയും വർദ്ധിക്കുന്നു. നിലവിലെ കുതിപ്പ് തുടർന്നാൽ ആഭരണ വില 80,000 രൂപ കടന്നേക്കാം.
സ്വർണാഭരണം വാങ്ങുന്നോ? അതോ നിക്ഷേപിക്കുന്നോ?
സ്വർണ വില ഉയരുന്നതിന് അനുസരിച്ച് ആഭരണ വിലയും ഉയരുന്നുണ്ട്. അതിനാൽ സാധാരണക്കാരായ ജനങ്ങൾക്ക് ഈ വിലക്കയറ്റത്തിൽ സ്വർണാഭരണം വാങ്ങുന്നത് അത്ര എളുപ്പമല്ല. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ സ്വർണ നിക്ഷേപങ്ങൾ പരിഗണിക്കുന്നത് വളരെ നല്ലതാണ്. സ്വർണ വില ഒരിക്കലും കടുത്ത ഇടിവിലേക്ക് വീഴാൻ സാധ്യതയില്ല, അതാണ് സ്വർണ നിക്ഷേപങ്ങളോടുള്ള സമീപനവും വർദ്ധിക്കുവാൻ കാരണം. നിലവിലെ സാഹചര്യത്തിൽ തുടർച്ചയായി സ്വർണത്തിൽ നിക്ഷേപിച്ചാൽ വലിയ ലാഭം ഉറപ്പാക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications