ട്രെൻഡ് വിടാതെ സ്വർണ വില. കഴിഞ്ഞ സെഷനിൽ സ്വർണത്തിന് വില കുറഞ്ഞപ്പോൾ ഇന്ന് കേരളത്തിൽ സ്വർണ വില കൂടിയിരിക്കുന്നു. ഇതുപോലെ വില കൂടിയും കുറഞ്ഞും ചാഞ്ചാടിയാൽ സ്വർണം വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ആശങ്ക നിലക്കില്ല. രണ്ട് തവണ വിലയിൽ മാറ്റം വരുമെങ്കിൽ ഇന്ന് ഉച്ചയോടെ സ്വർണ വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്.
ആഗോള വിപണിയിലും സ്വർണം അസ്ഥിരമായി തുടരുന്നു എന്നതാണ് കേരളത്തിലും സ്വർണ വിലയിലെ ഈ ചാഞ്ചാട്ടങ്ങൾക്ക് വഴിയൊരുക്കുന്നത്. ഇത് സാധാരണക്കാർക്കും ചില്ലറ വിൽപ്പനക്കാർക്കും നേട്ടം സൃഷ്ടിക്കുന്നില്ല.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ ഉയർന്ന് 11,290 രൂപയായി. ഒരു പവന് 120 രൂപ ഉയർന്ന് 90,320 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,12,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,317 രൂപയും പവന് 98,536 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9238 രൂപയും പവന് 73,904 രൂപയുമാണ്.
രാജ്യാന്തര സ്വർണ വില ഇന്ന് 4,006.00 ഡോളറിലെത്തി. രാവിലെ നേരിയ തോതിൽ 3,962 ഡോളറിലേക്ക് ഇടിഞ്ഞിരുന്നുവെങ്കിലും, പിന്നീട് കരകയറുകയായിരുന്നു. ഇതാണ് കേരളത്തിലും വില ഉയരാൻ കാരണമായത്.

ചൈനയുടെ നീക്കം തിരിച്ചടിയായി
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഒന്നായ ചൈനയിൽ സ്വർണത്തിൻ്റെ ഡിമാൻഡ് വളരെ കൂടുതലാണ്. കഴിഞ്ഞ ദിവനസം സ്വർണ വില ഇടിയാൻ കാരണമായത് സ്വർണത്തിന് നൽകിയിരുന്ന നികുതിയിളവുകൾ ചൈനീസ് സർക്കാർ റദ്ദാക്കിയതോടെയാണ്. നവംബർ 1 മുതൽ സ്വർണത്തിനുമേലുള്ള നികുതി ആനുകൂല്യങ്ങൾ ഒഴിവാക്കിയത്. ഇത് ചൈനയിൽ സ്വർണത്തിൻ്റെ ഡിമാൻഡ് കുറയുമെന്ന ഭീതി ഉയർത്തുകയും വില ഇടിയുന്നതിനും കാരണമായി.
വില കുറഞ്ഞതോടെ ആഗോളതലത്തിൽ സ്വർണത്തിൻ്റെ വാങ്ങൽ താത്പര്യം വർദ്ധിച്ചു. ഇതോടെ ഡോളർ മൂല്യം ഇടിയുകയും ചെയ്തു. ഈ കാരണങ്ങളെല്ലാം ഇന്ന് വിപണിയിൽ സ്വർണ വില ഉയരുന്നതിനു വഴിയൊരുക്കി. എങ്കിലും വരും ദിവസങ്ങളിൽ സ്വർണത്തിൻ്റെ വില ഇടിയാനും സാധ്യതയുണ്ട്. അമേരിക്ക പോലെ തന്നെ ചൈനയിലെ മാറ്റങ്ങളും സ്വർണ വിലയെ സ്വാധീനിക്കാറുണ്ട്.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 97,730 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,260 രൂപയും കരുതേണ്ടി വരും. ഇന്ന് സ്വർണ വില വീണ്ടും ഉയർന്നിരിക്കുന്നു. ഇതിപ്പോൾ പുതിയ ട്രെൻഡായിരിക്കുന്നു എന്നു പറയാം. ഇന്ന് വില ഉയർന്നാൽ നാളെ വില കുറയും എന്ന നിലയിലേക്ക് സ്വർണ വില അസ്ഥിരമാവുന്നു. ഇത് സ്വർണാഭരണ വിപണിക്ക് കനത്ത നഷ്ടം സംഭവിക്കാനും കാരണമാവും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications