നോക്കണ്ടടാ ഉണ്ണി ഇന്ന് വില കുറഞ്ഞിട്ടില്ല. തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് കേരളത്തിലെ സ്വർണ വിലയിൽ കുതിപ്പ് രേഖപ്പെടുത്തി. പവന് 560 രൂപ ഇന്ന് ഉയർന്നു. ഇന്നലെ രണ്ട് തവണ സ്വർണ വില ഇടിഞ്ഞ ശേഷമാണ് ഇന്ന് വില ഉയർന്നത്. ആഗോള തലത്തിലുള്ള ചലനങ്ങളാണ് കേരളത്തിലും സ്വർണ വിലയെ സ്വാധീനിച്ചത്. വിലക്കുറവിൽ ഏറെ ആശ്വസിച്ച് ഇരുന്നപ്പോഴാണ് ഇന്ന് ഇടിത്തീയായി സ്വർണ വിലയിൽ മുന്നേറ്റം ഉണ്ടായത്.
സ്വർണ വില കുറയുമ്പോൾ ആഭരണപ്രേമികൾക്ക് ഏറെ ആവേശമായിരുന്നു. നിലവിലെ സാഹചര്യത്തിൽ വില ഉയർന്നെങ്കിലും ഉടൻ തന്നെ കുത്തനെയുള്ള കുതിപ്പുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ തുടർച്ചയായി വില ഉയർന്നാൽ വീണ്ടും റെക്കോർഡ് വിലക്കയറ്റത്തിലേക്ക് ഉയർന്നേക്കാം.സ്വർണാഭരണം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇന്നത്തെ വിലയിൽ തന്നെ വേഗം ആഭരണങ്ങൾ അഡ്വാൻസ് ബുക്ക് ചെയ്തോളൂ.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 70 രൂപ ഉയർന്ന് 11,145 രൂപയായി. ഒരു പവന് 560 രൂപ ഉയർന്ന് 89,160 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,11,450 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,158 രൂപയും പവന് 97,264 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9119 രൂപയും പവന് 72,952 രൂപയുമാണ്.
രാജ്യാന്തര സ്വർണ വിലയിൽ ഇന്ന് നേരിയ മുന്നേറ്റമുണ്ടായതാണ് കേരളത്തിലും വില ഉയർന്നത്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,956.88 ഡോളറിലെത്തി.

യുഎസ് ഫെഡറൽ മീറ്റിംഗ്
ഇന്ന് യുഎസിൻ്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പണനയം പ്രഖ്യാപിക്കും. ഈ നിർണായക പ്രഖ്യാപനം ഇന്ത്യൻ സമയം വൈകിട്ടോടെ നടക്കും. പലിശ നിരക്ക് 0.25% കുറക്കുമെന്നാണ് സൂചന. കഴിഞ്ഞ തവണയും കാൽ ശതമാനം കുറച്ചിരുന്നു. പലിശ നിരക്ക് കുറയുന്നതോടെ യുഎസ് ബാങ്ക് നിക്ഷേപങ്ങളിൽ നിന്നും മറ്റും ലഭിക്കുന്ന പലിശ വരുമാനം കുറയും. ഇതോടെ ഡോളറിൻ്റെ മൂല്യം ഇടിയും ഇത് സ്വർണത്തിൻ്റെ ഡിമാൻഡ് കുതിക്കുന്നതിന് കാരണമാവും. പ്രതീക്ഷകൾക്കൊത്ത് സംഭവിച്ചാൽ നാളെയും സ്വർണ വില ഉയരാനാണ് സാധ്യത കൂടുതൽ
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്നലെ രണ്ട് തവണ വില ഇടിഞ്ഞതിനു ശേഷമാണ് ഇന്ന് സ്വർണ വിലയിൽ ഉയർച്ച രേഖപ്പെടുത്തിയത്. ഇന്നത്തെ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 96,470 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,100 രൂപയും കരുതേണ്ടി വരും. സ്വർണ വിലയിൽ ഇന്ന് വർദ്ധനവുണ്ടായെങ്കിലും ഇന്നലെ രാവിലെ വ്യാപാരം നടന്ന വിലയേക്കാൾ കുറവാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications