മാറ്റ് കൂടുമ്പോൾ കാശും കൂടുന്നു. സ്വർണത്തിന് ഇന്നും വില കുതിക്കുന്നു. ഈ വിലക്കയറ്റം എവിടെ അവസാനിക്കും? ഇന്നത്തെ വിലക്കയറ്റവും നേരിയ തോതിലാണെങ്കിലും 64,000ലേക്കാണ് വില കുതിക്കുന്നത്. മാർച്ച് എത്തുമ്പോഴേക്കും സ്വർണം 65,000 കടക്കുമോ? നിങ്ങൾക്കും സ്വർണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹമുണ്ടോ? ഈ വിലക്കയറ്റം സാധാരണക്കാർക്കും വിവാഹ പാർട്ടികൾക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റ നയങ്ങളാണ് കേരളത്തിലും സ്വർണ വിലക്ക് അനുകൂലമായത്. ഇന്ന് ഒരു പവന് 240 രൂപയാണ് ഉയർന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 30 രൂപ വർദ്ധിച്ച് 7970 രൂപയായി. പവന് 240 രൂപ വർദ്ധിച്ച് 63,760 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 79,700 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8695 രൂപയും പവന് 69,560 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6521 രൂപയും പവന് 52,168 രൂപയുമാണ്.
ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 2,907 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയരുന്നു. ഇന്നലെ സ്വർണ വില 2,900 ഡോളറിലായിരുന്നു. ഡോളറിനെതിരെ രൂപയുടെ വില ഇടിഞ്ഞതും സ്വർണ വിലക്ക് ആക്കം കൂട്ടി. ഇന്നലെ രൂപയ്ക്ക് അൽപം ശക്തി ഉണ്ടായിരുന്നെങ്കിലും വ്യാപാരം അവസാനിക്കാറായപ്പോഴേക്കും രൂപ തളർന്നു.
രൂപയുടെ വീഴ്ച ഇറക്കുമതിച്ചെലവ് വർദ്ധിക്കാൻ കാരണമായി. അതോടെ ആഭ്യന്തര സ്വർണ വിലയും ഉയർന്നു. രാജ്യാന്തര വില ഈ വർഷത്തിൻ്റെ അവസാനമെത്തുമ്പോൾ 3,100 ഡോളറിലേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അത്തരത്തിൽ വില ഉയർന്നാൽ ആഭ്യന്തര വില 70,000 രൂപ കടന്നേക്കാം. ഇത് വിപണിയിലെ വമ്പൻ റെക്കോർഡായിരിക്കും.

ഇറക്കുമതി തീരുവ ഭീഷണി സ്വർണത്തിന് അനൂകൂലമാവുന്നു...
യു.എസ് പ്രസിഡൻ്റ് ഇറക്കുമതി തീരുവ പ്രഖ്യാപിച്ചപ്പോൾ മുതൽ സ്വർണ വിലയുടെ കുതിപ്പ് ആരംഭിച്ചു. റെക്കോർഡ് വിലയിലേക്കാണ് സ്വർണം ഉയർന്നത്. ഇപ്പോഴും ഉയർന്ന നിരക്കിലാണ് സ്വർണ വിലയുള്ളത്. വിവിധ രാജ്യങ്ങളിൽ അധിക ഇറക്കുമതി തീരുവ ചുമത്താൻ തീരുമാനിച്ചതും, അതുമായി ബന്ധത്തെ പ്രതിസന്ധികളും ആഗോള വ്യാപാര യുദ്ധത്തിലേക്കുള്ള വാതിലുകൾ തുറക്കുന്നു. യുദ്ധം ആരംഭിച്ചാൽ സ്വർണ വില 70,000 ഭേദിക്കാനും സാധ്യതയുണ്ട്. യുദ്ധങ്ങൾ എന്നും മഞ്ഞ ലോഹത്തിന് അനുകൂല കാലാവസ്ഥയാണ്.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് ഏകദേശം 69,011 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,626 രൂപ കൊടുക്കണം. 5% പണിക്കൂലി കണക്കാക്കുമ്പോഴാണ് ഈ തുക വരുന്നത്. എന്നാൽ ഈ തുക വ്യത്യാസം വന്നേക്കാം. ഓരോ ജ്വല്ലറികളിലും പണിക്കൂലിയിൽ മാറ്റം വരും. അതിനു അനുസരിച്ചാണ് വിലയിൽ വ്യത്യാസം വരുന്നത്.
സ്വർണത്തിൻ്റെ ഡിമാൻഡ് ഉയരാൻ കാരണം സ്വർണ നിക്ഷേപങ്ങളാണോ?
സ്വർണ വിലക്കുതിപ്പ് സാധാരണക്കാരെ പ്രതിസന്ധിയിലാഴ്ത്തുന്നു. സ്വർണാഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ നേട്ടം സ്വർണ നിക്ഷേപങ്ങളിൽ നിന്നും ഉറപ്പാക്കാൻ സാധിക്കും. നിലവിലെ സ്വർണത്തിളക്കം നിക്ഷേപങ്ങൾക്കാണ് കൂടുതൽ അനുയോജ്യം. മാത്രമല്ല ഈ വിലക്കയറ്റ പ്രതിസന്ധിയിൽ ആശ്വാസമേകാൻ നിക്ഷേപങ്ങൾക്കാണ് സാധിക്കുന്നത് എന്നതും സ്വർണത്തിൻ്റെ ഡിമാൻഡ് ഉയർത്തുന്നു...


Click it and Unblock the Notifications