എൻ്റെ പൊന്നേ... ഇന്ന് വീണ്ടും സ്വർണ വില കുതിക്കുന്നു. രാജ്യാന്തര വിലയിലെ ചലനങ്ങളാണ് കേരളത്തിൽ വില ഉയരുന്നത്. 3,000 ഡോളറിലേക്ക് ഇടിയുകയായിരുന്ന രാജ്യാന്തര വില ഇപ്പോൾ വീണ്ടും 3,500 ഡോളറിലേക്ക് കുതിക്കുകയാണ്. വില ഉയർന്നതോടെ ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും നിരാശയായി. ഇന്ന് കേരളത്തിൽ ഒരു പവന് 360 രൂപ ഉയർന്നു. നിലവിൽ സ്വർണ വില പ്രവചനാതീതമായി വർദ്ധിക്കുകയും ഇടിയുകയും ചെയ്യുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 45 രൂപ ഉയർന്ന് 8975 രൂപയായി. പവന് 360 രൂപ ഉയർന്ന് 71,800 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,750 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9791 രൂപയും പവന് 78,328 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7344 രൂപയും പവന് 58,752 രൂപയുമാണ്.
ഇന്നും രാജ്യാന്തര സ്വർണ വില കുതിക്കുന്നു. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,337.16 ഡോളറിലെത്തി. കനത്ത ഇടിവിൽ നിന്നാണ് ഇപ്പോൾ രാജ്യാന്തര വില കരകയറുന്നത്. ഈ വളർച്ചയാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. സ്വർണ വില പോലെ വെള്ളി വിലയും കുതിക്കുന്നുണ്ട്.

സ്വർണത്തിന് വില എങ്ങോട്ടേക്കാണ് കുതിക്കുന്നത്?
അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയിൽ ചാഞ്ചാട്ടമുണ്ട്. ഇത് സ്വർണ വില കുതിക്കാനുള്ള ഒരു ഘടകമാണ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം യുഎസ് സമ്പദ് വ്യവസ്ഥ തകരാറിലാണെന്ന് വ്യക്തമാകുന്നു. ഇതിനു പുറമേ യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് വെട്ടിക്കുറച്ച മൂഡീസ് ഏജൻസിയുടെ നടപടി, യുഎസ് ഡോളർ ഇൻഡക്സിൻ്റെ തകർച്ച, ആഗോളതലത്തിൽ അടിസ്ഥാന പലിശനിരക്ക് കുറയുന്നത്, പശ്ചിമേഷ്യ യുദ്ധ അന്തരീക്ഷം എന്നിവയെല്ലാം സ്വർണ വില കുതിക്കാനുള്ള പ്രധാന ഘടകങ്ങളാണ്.
ഈ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സ്വർണം ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർക്കിടയിൽ ആവേശം കൊള്ളിക്കുന്നു. മാത്രമല്ല സ്വർണ വില കുതിക്കുന്നതിനാൽ ആളുകൾ ഓഹരി വിപണികൾ ഉപേക്ഷിച്ച് സ്വർണ നിക്ഷേപങ്ങളിലേക്ക് തിരിയുന്നു. ഇതെല്ലാം സ്വർണത്തിൻ്റെ ശോഭ വർദ്ധിപ്പിക്കുന്നു. ഈ കാരണങ്ങളെല്ലാം ഇന്ന് സ്വർണ വില കുതിക്കാൻ കാരണമാവുന്നു.
നിലവിലെ രാജ്യാന്തര വില ഇനിയും കുതിക്കുമെന്നാണ് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇപ്പോഴത്തെ വിലക്കുതിപ്പ് തുടർന്നാൽ 3,800 ഡോളർ ഉടനെ ഭേദിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സ്വർണാഭരണം വാങ്ങാൻ എത്ര വേണം?
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,704 രൂപയും ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,574 രൂപയും കൊടുക്കേണ്ടി വരും. ഇന്നത്തെ സ്വർണ വിലക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ചാർജും ഈടാക്കുമ്പോഴാണ് ആഭരണത്തിൻ്റെ വില കണക്കാക്കുന്നത്. അതാണ് ജ്വല്ലറികളിലെത്തുമ്പോൾ വില വ്യത്യാസം വരുന്നത്. പണിക്കൂലി വർദ്ധിക്കുമ്പോൾ ഈ വിലയിലും മാറ്റം വരും. അതിനാൽ ജ്വല്ലറിയിൽ എത്തുന്നതിനു മുന്നേ ഇന്നത്തെ വിലയെ കുറിച്ച് അറിഞ്ഞിരിക്കാം.
സ്വർണത്തിൽ നിക്ഷേപിക്കുന്നതാണോ നല്ലത്?
താരിഫ് നയങ്ങൾ ഉയരുന്നതും മറ്റു ഭൗമരാഷ്ട്ര പ്രശ്നങ്ങളും ഉയരുന്നതിനാൽ സ്വർണ വിലയും ഉയരുന്നു. വാങ്ങുന്നവർക്ക് ഇത് നിരാശയുണ്ടാക്കുന്നെങ്കിലും നിക്ഷേപിക്കുന്നവർക്ക് ആവേശമാണ്. നിലവിൽ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപങ്ങളിലേക്ക് നിരവധി ആളുകൾ എത്തുന്നു. ഇപ്പോൾ നിക്ഷേപിച്ചാൽ ഇരട്ടി നേടാം. സ്വർണം വാങ്ങാൻ പ്ലാനുള്ളവർ അടുത്ത വിലക്കയറ്റത്തിനു മുന്നേ ഇന്നത്തെ വിലയിൽ ബുക്ക് ചെയ്യുന്നതാണ് ഉചിതം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications