സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർദ്ധിച്ചു. ഇന്ന് രാവിലെ റെക്കോർഡ് മുന്നേറ്റം നടത്തിയതിനു പിന്നാലെ ഉച്ചയോടെ വീണ്ടും സ്വർണ വില കുതിക്കുകയായിരുന്നു. സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഇതൊരു വലിയ തിരിച്ചടിയായി. സ്വർണ വിലയിലെ ഈ അപ്രതീക്ഷിത കുതിപ്പ് സാധാരണക്കാർക്ക് നിരാശയുണ്ടാക്കുന്നു. ഉച്ചയോടെ സ്വർണം പവന് 360 രൂപ കൂടി വർദ്ധിച്ചു. അതായത് ഇന്ന് മൊത്തം പവന് വർദ്ധിച്ച് 680 രൂപയാണ്.
സ്വർണ വിലയിൽ തുടർച്ചയായ വിലക്കുതിപ്പ് നിരാശയുണ്ടാക്കുന്നുണ്ട്. അതിനിടയിലാണ് ഒറ്റ ദിവസം കൊണ്ട് രണ്ട് തവണയായി സ്വർണ വില കുതിച്ചത്. ഇന്ന് രാവിലെ പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് ഉയർന്നിരുന്നത്. ഇത് സർവ്വകാല റെക്കോർഡിലുമെത്തിച്ചു. ഇന്ന് ഉച്ചക്കും സ്വർണ വില ഉയർന്നതോടെ റെക്കോർഡിൽ വീണ്ടും മാറ്റം വന്നിരിക്കുന്നു. രാജ്യാന്തര വിലയിലെ കുതിപ്പാണ് ഒറ്റ ദിവസം കൊണ്ട് രണ്ട് തവണ സ്വർണ വില ഉയരാൻ കാരണമായത്.
രണ്ടാം തവണയും വില കുതിച്ചതോടെ പവൻ വില 83,000 രൂപക്ക് തൊട്ടരികിൽ എത്തി. ഇനി വെറും 80 രൂപ മാത്രമാണ് ഈ റെക്കോർഡ് വിലയിലേക്കുള്ള ദൂരം.
ഉച്ചയോടെയുള്ള സ്വർണക്കുതിപ്പ്
ഇന്ന് 22 കാരറ്റ് സ്വർണം പവന് 360 രൂപ ഉയർന്ന് വില 82,920 രൂപയിലെത്തി. ഗ്രാമിന് 45 രൂപ വർദ്ധിച്ച് 10,365 രൂപയിലുമെത്തി. ഇതോടെ 10 ഗ്രാം സ്വർണത്തിൻ്റെ വില 8,29,200 രൂപയിലെത്തിയിരിക്കുന്നു. 24 കാരറ്റ് സ്വർണം ഗ്രാം വില 11,307 രൂപയും പവന് 90456 രൂപയുമായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 8481 രൂപയും പവന് 67,848 രൂപയുമായി ഉയർന്നിട്ടുണ്ട്. രാവിലെ 22 കാരറ്റ് സ്വർണം ഗ്രാമിന് 10,280 രൂപയും പവന് 82,240 രൂപയുമായിരുന്നു. 24 കാരറ്റ്, 18 കാരറ്റ് സ്വർണ വിലയിലും മാറ്റം സംഭവിച്ചിട്ടുണ്ട്.

രാജ്യാന്തര വിലയിലുണ്ടായ കുതിപ്പാണ് കേരളത്തിലും സ്വർണ വില കുതിക്കാൻ കാരണം. രാജ്യാന്തര സ്വർണ വില വീണ്ടും ഇന്ന് ഉച്ചയോടെ 3,700 ഡോളർ എന്ന സംഖ്യ ഭേദിച്ചിരിക്കുന്നു. ഇതാണ് കേരളത്തിലും സ്വർണത്തിന് കരുത്തായത്. ഇതാണ് മണിക്കൂറുകൾക്കുള്ളിൽ സ്വർണ വിലയിൽ അപ്രതീക്ഷിത മാറ്റത്തിനും വഴിയൊരുക്കിയത്.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ സ്വർണാഭരണ വിലയിൽ വീണ്ടും മാറ്റം വരുന്നുണ്ട്. ഇന്ന് വീണ്ടും വില കുതിച്ചതിനാൽ ആഭരണ വിലയിലും മുന്നേറ്റമുണ്ട്. അതിനാൽ നിലവിലെ വിലക്കയറ്റം അനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 89,400 രൂപയോളം വേണ്ടി വരും. ഗ്രാമിന് വില 11,200 രൂപക്ക് മുകളിൽ ഈടാക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications