സ്വർണത്തിന് ഇന്നും ശക്തിയാർജ്ജിച്ചു. കേരളത്തിൽ ഇന്ന് സ്വർണ വില കുതിച്ചുയരുന്നു. പവന് 400 രൂപയാണ് ഇന്ന് കുതിച്ചത്. തുടർച്ചയായ മൂന്നാം ദിനവും സ്വർണ വില കുതിച്ചതോടെ നിക്ഷേപകർ കൂടുതൽ ആവേശത്തിലായി. എന്നാൽ സ്വർണം വാങ്ങുന്നവർക്ക് വലിയ തിരിച്ചടിയായി. ഈ വിവാഹ സീസണിൽ സ്വർണ വിലയുടെ കുതിപ്പ് സാധാരണക്കാരെ തളർത്തുന്നു.
നിലവിൽ ഇന്ത്യ-പാക് സംഘർഷം ശക്തമായിക്കൊണ്ടിരിക്കുന്നു. ഇന്ന് പുലർച്ചെ ഓപ്പറേഷൻ സിന്ദൂർ നടത്തി. ഇതോടെ രാജ്യം യുദ്ധ സമാനമായ അന്തരീക്ഷത്തിലേക്ക് എത്തിയിരിക്കുന്നു. യുദ്ധങ്ങൾ എപ്പോഴും സ്വർണ വില കുതിക്കാൻ വഴിയൊരുക്കും. അതിനാൽ വരും ദിവസങ്ങളിൽ വില കുതിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇന്ന് ഫെഡറൽ റിസർവ് മീറ്റിംഗ് നടക്കാനിരിക്കെയാണ് രാജ്യാന്തര വിലയിൽ നേരിയ ഇടിവുണ്ടായത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 50 രൂപ ഉയർന്ന് 9075 രൂപയായി. പവന് 400 രൂപ ഉയർന്ന് 72,600 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,750 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9900 രൂപയും പവന് 79,200 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7425 രൂപയും പവന് 59,400 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില തകർച്ചയിലാണ്. സ്പോട്ട് സ്വർണ വില ഔൺസിന് 3,384.67 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഇന്ത്യയിൽ സ്വർണ വില കുതിക്കുന്നു
രാജ്യത്തെ നടുക്കിയ പഹൽഗാം ആക്രമണത്തിൻ്റെ ഭാഗമായി ഇന്ത്യ ഇന്ന് പുലർച്ചെ പാക്കിസ്ഥാനെതിരെ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ തിരിച്ചടിച്ചു. ഈ സാഹചര്യത്തിലും ഇന്ത്യയിൽ സ്വർണ വില തളരാതെ കുതിക്കുന്നു. രാജ്യാന്തര സ്പോട്ട് വിലയിൽ നേരിയ ഇടിവ് പ്രകടമാവുന്നു. യുഎസ്- ചൈന പ്രതിസന്ധികൾക്ക് താത്കാലിക അവസാനമുണ്ടായപ്പോൾ സ്വർണ വില ഇടിഞ്ഞിരുന്നെങ്കിലും വീണ്ടും ട്രംപിൻ്റെ താരിഫ് പ്രഖ്യാപനത്തെ തുടർന്ന് സ്വർണ വില കുതിക്കുകയായിരുന്നു.
ഇന്നാണ് യുഎസിൻ്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിൻ്റെ മീറ്റിംഗ് നടക്കാനിരിക്കുന്നത്. ഈ മീറ്റിംഗിന് മുന്നോടിയായി ഇന്ന് രാജ്യാന്തര വിലയിൽ നേരിയ ഇടിവുണ്ടായിട്ടുണ്ട്. എന്നാൽ രാജ്യാന്തര വിലയിലെ ചാഞ്ചാട്ടത്തിലും ഇന്ത്യയിൽ സ്വർണ വില തളരാതെ കുതിക്കുന്നു.
ഇന്ന് ഫെഡ് റിസർവ് പലിശ നിരക്ക് കുറച്ചാൽ സ്വർണ വില അപ്രതീക്ഷിത കുതിപ്പിലേക്ക് എത്തും. നിക്ഷേപകരെല്ലാം ആശങ്കയിലാണ്.
ഇന്ന് സ്വർണാഭരണം വാങ്ങുന്നില്ലേ..? ഒരു പവന് എത്ര വേണം?
പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് എന്നിവയാണ് സ്വർണഭാരണ വിലയിൽ അധികമായി ഉൾപ്പെടുന്ന ചാർജുകൾ. ഇന്നത്തെ സ്വർണ വിലയുടെ കൂടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 78,570 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,867 രൂപ കൊടുക്കേണ്ടി വരും. ഈ ചാർജുകൾ ഈടാക്കുന്നതോടെ ആഭരണത്തിന് വീണ്ടും വില കുതിക്കുന്നു. ഇവിലെ 5% മിനിമം പണിക്കൂലിയാണ് ഈടാക്കിയത്. അതിലും ഉയർന്ന പണിക്കൂലി ഈടാക്കിയാൽ വിലയും ഉയരും.
സ്വർണം വാങ്ങണോ അതോ നിക്ഷേപിക്കണോ?
ഇന്ന് സ്വർണ വില കുതിക്കുന്നു. ആഭരണം വാങ്ങുന്നവർക്ക് അൽപം പ്രയാസകരമാണെങ്കിലും നിക്ഷേപകർക്ക് ഇത് സന്തോഷ വാർത്തയാണ്. ഇന്ന് നിക്ഷേപിക്കുന്നോ? നിലവിലെ ട്രെൻഡ് തുടർന്നാൽ വില ഇനിയും കുതിക്കാൻ സാധ്യതയുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications