കേരളത്തിൽ ഇന്നും സ്വർണ വില കുതിച്ചുയരുന്നു. ഇന്നലെ നേരിയ കയറ്റമായിരുന്നെങ്കിൽ ഇന്ന് പവന് 600 രൂപയാണ് ഉയർന്നത്. ആഭരണപ്രേമികൾക്ക് ഇന്നും കടുത്ത നിരാശ. നാളെയും ശക്തമായി കുതിച്ചാൽ പവൻ വില 75,000 രൂപ ഭേദിക്കും. കേരളത്തിലെ സാധാരണക്കാർ ഒരു തരി പൊന്നിന് എന്തു ചെയ്യും? ഈ വിലക്കയറ്റം സാധരണക്കാരൻ്റെ സ്വർണാഭരണം വാങ്ങാനുള്ള പ്രതീക്ഷകളെ ഇല്ലാതാക്കുന്നു.
മൂന്ന് ദിവസം കൊണ്ട് സ്വർണം ഗ്രാമിന് 220 രൂപയും പവന് 1,760 രൂപയുമാണ് കുതിച്ചത്. പൊന്നിൻ്റെ വില കുതിക്കുമ്പോൾ വെള്ളി വിലയും നേട്ടം കൈവരിക്കുന്നുണ്ട്. സമീപകാലത്തായി വെള്ളിയുടെ വിപണിയും ശക്തമായിക്കൊണ്ടിരിക്കുന്നു. ഈ വിലക്കയറ്റത്തിൽ സാധാരണക്കാർക്ക് ആശ്വാസകരമാവുമെങ്കിൽ ഇപ്പോൾ വിപണിയിലെത്തിയ 9 കാരറ്റ് ആഭരണങ്ങളും കൂടുതൽ ജനപ്രീതി നേടും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 75 രൂപ ഉയർന്ന് 9370 രൂപയായി. ഒരു പവന് 600 രൂപ ഉയർന്ന് 74,960 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 93,700 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,222 രൂപയും പവന് 81,776 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7667 രൂപയും പവന് 61,336 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില ഇപ്പോൾ നേരിയ ഇടിവുണ്ട്. അതായത് 3,381 ഡോളർ വരെ ഉയർന്നിരുന്നു. പക്ഷേ ഇപ്പോൾ സ്പോട്ട് സ്വർണ വില ഔൺസിന് 3,371.75 ഡോളറിലെത്തി. എങ്കിലും വെള്ളി വില തുടർച്ചയായ നേട്ടത്തിൽ തുടരുന്നു.

സ്വർണം വമ്പൻ കുതിപ്പിൽ തന്നെ
രാജ്യാന്തര വില കുതിക്കുന്നതിന് അനുസരിച്ചാണ് കേരളത്തിലും സ്വർണ വില മുന്നേറുന്നത്. ഇന്നലെ നേരിയ കുതിപ്പ് മാത്രമായിരുന്നു. ലാഭമെടുപ്പ് നടന്നതും, രൂപയുടെ മൂല്യം വർദ്ധിച്ചതുമാണ് ഇന്നലെ കേരളത്തിൽ വില കൂടുതൽ വർദ്ധിക്കാതിരുന്നത്. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന യുഎസിൻ്റ പണനയ യോഗത്തിൽ അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന സൂചനകളാണ് ഇന്ന് സ്വർണ വില കുതിക്കാനുണ്ടായ പ്രധാന കാരണം.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറച്ചാൽ ഡോളറിൻ്റെ മൂല്യം കുറയുകയും അതോടെ സ്വർണം കൂടുതൽ ശക്തിയാർജ്ജിക്കുകയും ചെയ്യും. ഇത് സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡും വർദ്ധിപ്പിക്കും.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ചാർജ് എന്നിവ ചേരുമ്പോഴാണ് സ്വർണാഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്ന് സ്വർണ വില കുതിക്കുന്നുണ്ട്. അതിനാൽ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 81,120 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,180 രൂപയും കരുതേണ്ടി വരും. സ്വർണാഭരണത്തിൻ്റെ വില കുതിക്കുന്നത് സാധാരണക്കാർക്ക് തിരിച്ചടിയാവുന്നു. ഇവിടെ മിനിമം പണിക്കൂലി മാത്രമാണ് കണക്കാക്കിയത്. 35% വരം പണിക്കൂലി ഉയരാനുള്ള സാധ്യതയുണ്ട്. എങ്കിൽ വില ഇനിയും ഉയർന്നേക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
