രണ്ട് ദിവസത്തെ ഇടിവിന് വിട. ഇന്ന് കേരളത്തിൽ കത്തിക്കയറി സ്വർണ വില. ആഭരണപ്രേമികളെയും സാധാരണക്കാരെയും നിരാശയിലാഴ്ത്തി സ്വർണം പവന് 1,120 രൂപ കുതിക്കുന്നു. വമ്പൻ ചാഞ്ചാട്ടമാണ് ഇന്ന് സ്വർണ വിലയി. കാണാൻ സാധിക്കുന്നത്. ഇതോടെ ആഭരണം വാങ്ങാനുള്ള പ്രതീക്ഷകൾ വീണ്ടും നഷ്ടമാവുന്നു. രണ്ട് ദിവസം കൊണ്ട് ഇടിഞ്ഞതിനേക്കാൾ ഇരട്ടിയിലധികം ഇന്ന് വില കയറിയിരിക്കുന്നു. രാജ്യാന്തര വിലയിലെ കയറ്റമാണ് കേരളത്തിലും വില കുതിക്കാൻ കാരണമായത്.
സ്വർണം വീണ്ടും കുതിച്ചത് സാധാരണക്കാർക്ക് ഭീതിയുണ്ടാക്കുന്നു. ഉത്സവ കാലത്തേക്ക് സ്വർണം വാങ്ങിക്കൂട്ടാൻ സാധിക്കുമോ? നിലവിൽ വീണ്ടും പവൻ വില 75,000ലേക്ക് കുതിക്കുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 140 രൂപ ഉയർന്ന് 9290 രൂപയായി. ഒരു പവന് 1,120 രൂപ ഉയർന്ന് 74,320 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,135 രൂപയും പവന് 81,080 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7601 രൂപയും പവന് 60,808 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില വമ്പൻ കുതിപ്പിലാണ് ഇന്ന്. ഇതോടെ ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,363.01 ഡോളറിലെത്തി. വെള്ളി വിലയും നേട്ടത്തിൽ.

യുഎസിൻ്റെ തൊഴിൽകണക്ക് സ്വർണത്തിന് പിടിവള്ളിയായി
ഇന്ന് സ്വർണ വില ശക്തമായി കുതിക്കാൻ കാരണം യുഎസിൻ്റെ തൊഴിൽകണക്കിലെ നിരാശയാണ്. കഴിഞ്ഞ മാസത്തെ ഈ തൊഴികണക്കിൽ കാര്യമായ പുരോഗതിയൊന്നും സംഭവിച്ചില്ല എന്നത് സ്വർണ വില ഉയരാൻ കാരണമായി. യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറക്കാത്തതിനാൽ ഫെഡറൽ റിസർവ് ചെയർമാനെതിരെ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പരഹാസവും വാക്ക്തർക്കങ്ങളും സ്വർണത്തിന് കരുത്തേകി.
യുഎസിൻ്റെ തൊഴികണക്കിൽ നിരാശയുണ്ടായതോടെ ഓഹരി വിപണി ഇടിഞ്ഞു, ഇതും സ്വർണ വിലക്ക് ശക്തി നൽകി. ഇതിനു പുറമേ ട്രംപിൻ്റെ പരസ്പര താരിഫ് നയങ്ങളും, ഡോളറിൻ്റെ വീഴ്ചയുമെല്ലാം സ്വർണ വിലക്ക് നേട്ടമായി. കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ച ഡോളർ ഇൻഡക്സിൽ ഇന്ന് ദുർബലമായി. രാജ്യാന്തര വില കുതിച്ചതോടെ കേരളത്തിലും ഈ വിലക്കയറ്റം പ്രതിഫലിക്കുന്നു.
ഓഹരിയും കടപ്പത്രങ്ങളും ഇടിഞ്ഞതോടെ നിക്ഷേപകർ സ്വർണത്തിലേക്ക് വീണ്ടും നിക്ഷേപം ആരംഭിക്കുന്നു. ഗോൾഡ് ഇടിഎഫ് പോലുള്ള വിവിധ സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് വർദ്ധിക്കുന്നു. ഇതെല്ലാം സ്വർണ വില ഉയരാനുള്ള കാരണങ്ങളാണ്.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
3 ശതമാനം ജി.എസ്.ടിയാണ് ആഭരണം വാങ്ങുമ്പോൾ ഈടാക്കുന്നത്. ഇതിനു പുറമേ പണിക്കൂലി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ആഭരണ വിലയിൽ കണക്കാക്കാം. അതിനാൽ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 80,432 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,054 രൂപയും കരുതേണ്ടി വരും. ഇവിടെ മിനിമം 5 ശതമാനം പണിക്കൂലിയാണ് കണക്കാക്കിയത്. ഇതോടെ ആഭരണ വില വീണ്ടും 80,000 രൂപ കടന്നിരിക്കുന്നു. ഇത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും കൂടുതലാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications