ഇന്നും സംസ്ഥാനത്ത് സ്വർണ വില കുതിക്കുന്നു. ഈ ഓണം നാളുകളിൽ വില കുതിച്ചാൽ അത് സാധാരണക്കാരെ പ്രതികൂലമായി ബാധിക്കും. സ്വർണ വില നിലവിൽ ഇടിയുന്നത് രാജ്യാന്തര വിലയിലെ ചലനങ്ങൾ മൂലമാണ്. ഇന്നലെ 400 രൂപ പവനം ഉയർന്നിരുന്നു. ഇന്ന് പവന് 280 രൂപ വീണ്ടും ഉയർന്നിട്ടുണ്ട്. ഇതോടെ പവൻ വില വീണ്ടും 75,000 കടന്നിരിക്കുന്നു. സ്വർണം വാങ്ങാൻ കാത്തിരുന്നവർക്കെല്ലാം ഇതൊരു വലിയ തിരിച്ചടിയായി.
ഓണക്കാലം പോലെ ഇത് കേരളത്തിൽ വിവാഹ സീസൺ കൂടിയാണ്. പൊന്നിൻ്റെ കുതിപ്പ് വിവാഹ പർച്ചേസ് നടത്തുന്നവർക്ക് നിരാശയുണ്ടാക്കും. തിരുവോണമെത്തുമ്പോഴേക്കും വില ഇടിയുമോ?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 35 രൂപ ഉയർന്ന് 9390 രൂപയായി. ഒരു പവന് 280 രൂപ ഉയർന്ന് 75,120 രൂപയുമാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 93,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,244 രൂപയും പവന് 81,952 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7683 രൂപയും പവന് 61,464 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വര്‍ണ വിലയിൽ കാര്യമായ കുതിപ്പില്ല. ഇപ്പോൾ സ്പോട്ട് സ്വർണ വില ഔൺസിന് 3,377.32 ഡോളറിൽ തന്നെ നിൽക്കുന്നു.

താരിഫിൽ ശക്തിയാർജ്ജിച്ച് സ്വർണ വില
ഡൊണാൾഡ് ട്രംപ് ഇന്ത്യക്കു മേൽ കടുത്ത താരിഫ് ഭീഷണിയാണ് മുഴക്കിയത്. മാത്രമല്ല റഷ്യയുമായി വ്യാപാരം ബന്ധത്തിലേർപ്പെട്ടതിനും ഇന്ത്യക്കെതിരെ ട്രംപ് ആഞ്ഞടിച്ചു. എന്നാൽ ഇപ്പോൾ ട്രംപ് റഷ്യയുമായി ചർച്ചകൾക്ക് ഒരുങ്ങുന്നു. ഈ സാഹചര്യം സ്വർണ വിലക്ക് ശക്തിയേകുന്നു. മാത്രമല്ല യുഎസിൻ്റെ കേന്ദ്ര ബാങ്കായ ഫെഡ് റിസർവിൻ്റെ ഗവർണർ പദവിയിൽ നിന്ന് ലിസ കുക്കിനെ ഡൊണാൾഡ് ട്രംപ് നേരിട്ട് പുറത്താക്കിയിരിക്കുന്നു. ഇതും അമേരിക്കയുടെ സാമ്പത്തിര രംഗത്തെ പ്രതിസന്ധിയിലാഴ്ത്തുന്നു.
ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണ വില ശക്തമായി ഉയരാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന യുഎസിൻ്റെ പണനയ യോഗത്തിൽ ഇത്തവണ അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്നാണ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പ്രഖ്യാപിച്ചിരിക്കുന്നത്. പലിശ നിരക്ക് കുറഞ്ഞാൽ സ്വർണ വില ഇനിയും കുതിക്കും.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നും സ്വർണ വില വമ്പൻ കുതിപ്പ് തുടരുന്നു. സാധാരണക്കാർക്ക് ഇത് വലിയ തിരിച്ചടിയാവുന്നു. ഇതോടെ ജ്വല്ലറികളിൽ ആഭരണ വിലയും ഉയർന്നു. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ കേരളത്തിലെ ഒരു ജ്വല്ലറിയിൽ നിന്നും ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 81,285 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,200 രൂപയും കരുതേണ്ടി വരും. ഈ ഓണക്കാലത്ത് സ്വർണ വില കുതിക്കുന്നത് കേരളത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
