കേരളത്തിലെ സ്വർണ വിപണിയിൽ വീണ്ടും അപ്രതീക്ഷിത കുതിപ്പ്. കഴിഞ്ഞ സെഷനിൽ വില ഇടിഞ്ഞിരുന്നെങ്കിലും ഇന്ന് സ്വർണ വില ശക്തമായ മുന്നേറ്റം രേഖപ്പെടുത്തി. ഇന്ന് മാത്രം പവന് 1,160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ 2026 ജനുവരിയിൽ ആദ്യമായി സ്വർണ വില വീണ്ടും ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ മാസാവസാനം വില ലക്ഷത്തിന് താഴേക്ക് എത്തിയത് ആഭരണ പ്രേമികൾക്ക് ആശ്വാസമായിരുന്നുവെങ്കിലും, ഇന്നത്തെ കുത്തനെയുള്ള വർദ്ധനവ് വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്നവർക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നു.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വർണ വിലയിലെ ഈ കുതിപ്പ് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കേരളത്തിലെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയിൽ സ്വർണത്തിനുള്ള പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, വിപണിയിലുണ്ടാകുന്ന ഓരോ ചെറിയ ചലനവും വലിയ പ്രതിഫലനങ്ങളാണ് ഉണ്ടാക്കാറുള്ളത്. എന്നാൽ ആഭരണമായി വാങ്ങുന്നവർക്ക് ഇത് വെല്ലുവിളിയാണെങ്കിലും, നിക്ഷേപകർക്ക് ഈ സാഹചര്യം വലിയ ആവേശം പകരുന്നുണ്ട്.
നിലവിലെ ഉയർന്ന നിരക്കിൽ ആഭരണങ്ങൾ വാങ്ങുന്നത് സാമ്പത്തികമായി വലിയ ബാധ്യതയുണ്ടാക്കിയേക്കാം. എന്നാൽ സ്വർണ നിക്ഷേപ പദ്ധതികളിൽ താല്പര്യമുള്ളവർക്ക് വിപണിയിലെ ഈ മുന്നേറ്റം അനുകൂലമായ സമയമായാണ് വിദഗ്ധർ വിലയിരുത്തുന്നത്. 2025 സ്വർണ വിപണിയുടെ സുവർണ്ണ വർഷമായിരുന്നെങ്കിൽ, 2026-ഉം പുതിയ റെക്കോർഡുകൾക്ക് സാക്ഷ്യം വഹിക്കാനുള്ള സാധ്യതകൾ ഏറെയാണ്.

ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 145 രൂപ ഉയർന്ന് 12,595 രൂപയായി. ഒരു പവന് 1,160 രൂപ ഉയർന്ന് 1,00,760 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,25,950 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 158 രൂപ ഉയർന്ന് 13,740 രൂപയും, പവന് 1,264 രൂപ ഉയർന്ന് 1,09,920 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 118 രൂപ ഉയർന്ന് 10,305 രൂപയും, പവന് 944 രൂപ ഉയർന്ന് 82,440 രൂപയുമായി.
ഇന്ന് രാജ്യാന്തര സ്വർണ വില കത്തിക്കയറുന്നുണ്ട്. സ്പോട്ട് സ്വർണ വില ഔൺസിന് 4,405.09 ഡോളറിലെത്തി. വീണ്ടും റെക്കോർഡിലേക്കുള്ള കുതിപ്പ് സ്വർണ വിപണിയിൽ തരംഗം സൃഷ്ടിക്കുന്നു. രാജ്യാന്തര വിലയിലെ കയറ്റമാണ് കേരളത്തിലും ഒരുപോലെ സ്വർണക്കുതിപ്പിന് വഴിയൊരുക്കിയത്.
സ്വർണാഭരണ വില
കേരളത്തിൽ ഇന്നും സ്വർണക്കുതിപ്പ്. ഇതോടെ ആഭരണപ്രേമികൾക്ക് കടുത്ത നിരാശ. ഇന്നത്തെ വിലക്കയറ്റത്തിൽ സാധാരണക്കാർക്ക് സ്വർണാഭരണം വാങ്ങാൻ സാധിക്കുമോ? ജിഎസ്ടി 3 ശതമാനവും, ഹോൾമാർക്ക് ഫീസ് 53.10 രൂപയും, 5% പണിക്കൂലിയും ഈടാക്കിയാൽ ഇന്നത്തെ വിലക്കയറ്റത്തിന് അനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,09,020 രൂപ കരുതേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 13,670 രൂപയോളവും ചിലവഴിക്കേണ്ടി വരും.
യുഎസ്-വെനിസ്വേല സംഘർഷം രൂക്ഷമാവുന്നത് സ്വർണ വിലയിലെ കുതിപ്പിന് കാരണമാവുന്നു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലാണ് സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് കുതിക്കുന്നതും, അത് വിപണി വിലയെ ബാധിക്കുന്നതും. സംഘർഷം തുടർന്നാൽ ജനുവരിയിൽ സ്വർണ വിലയിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications