ഇന്നലെ വില കുറഞ്ഞപ്പോൾ ഇന്ന് വില ഉയർന്നു. സ്വർണ വിലയിലെ സ്ഥിരതയില്ലായ്മ സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നു. ഇന്ന് സംസ്ഥാനത്തെ സ്വർണത്തെ സ്വർണ വില കുതിക്കുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് ഇന്നത്തെ വിലക്കയറ്റത്തിനു കാരണം. പവന് 360 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇന്നത്തെ വിലക്കയറ്റം വീണ്ടും പ്രതീക്ഷകളെ മങ്ങിപ്പിക്കുന്നു. നിലവിൽ 64,000ൽ തന്നെ സ്വർണത്തിന്റെ വില. എങ്കിലും നാളെയും ശക്തമായൊരു കുതിപ്പ് സംഭവിച്ചാൽ 65,000 എന്ന സർവ്വകാല റെക്കോർഡിലേക്ക് സ്വർണം എത്തും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 45 രൂപ വർദ്ധിച്ച് 8065 രൂപയായി. പവന് 360 രൂപ വർദ്ധിച്ച് 64,520 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 80,650 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8798 രൂപയും പവന് 70,380 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6599 രൂപയും പവന് 52,792 രൂപയുമാണ്.
രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 2,913 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യു.എസ് സമ്പദ് വ്യവസ്ഥക്ക് കാര്യമായ ഇളക്കം സംഭവിക്കുന്നു. അത് തൊഴിൽ മേഖലകളെ കാര്യമായി ഉലക്കുന്നുണ്ട്. ഇത്തരത്തിൽ പ്രതിസന്ധികൾ ഉയർന്നാൽ ഒരുപക്ഷേ സ്വർണ വില കുതിക്കാൻ സാധ്യതയുണ്ട്. നിലവിൽ ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതി താരിഫ് ആഗോള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ...
അഭ്യന്തര വിപണിയും ശക്തമായി. ഇന്നത്തെ വിലക്കയറ്റത്തിനു പിന്നിൽ രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ. കഴിഞ്ഞ ദിവസം സ്വർണ നിക്ഷേപങ്ങളിൽ നിന്ന് അമിതമായി ലാഭം എടുത്തതോടെ സ്വർണ വില ഇടിയാൻ കാരണമായി. മാത്രമല്ല യു.എസ് സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധികളും സ്വർണത്തെ തളർത്തി.
ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് നയങ്ങൾ സ്വർണത്തെ വീണ്ടും ശക്തമാക്കുന്നു. ട്രംപിൻ്റെ നയം ആഗോള യുദ്ധ ഭീഷണി ഉയർത്തുന്നതാണ് സ്വർണ വില കുതിക്കാനുള്ള നിലവിലെ പ്രധാന കാരണം.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 69,830 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,775 രൂപ കൊടുക്കണം. ഇവിടെ 5% പണിക്കൂലിയാണ് കണക്കാക്കിയത്. 30 ശതമാനം വരെ പണിക്കൂലി ഈടാക്കാൻ സാധ്യതയുണ്ട്. ഓരോ ആഭരണത്തിൻ്റെ ഡിസൈനും വർക്കും അനുസരിച്ചാണ് പണിക്കൂലി നിർണയിക്കുന്നത്. പണിക്കൂലി കൂടുതലുള്ള ആഭരണങ്ങൾക്ക് ഇതിലും വില ഉയരും.
സ്വർണ വാങ്ങുന്നുണ്ടോ? അതോ വില ഇടിയാൻ കാത്തിരിക്കുമോ?
ഇന്നലെ ആശ്വാസമേകി വില കുറഞ്ഞെങ്കിലും ഇന്ന് ശക്തമായി വില കുതിച്ചു. സ്വർണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്നത്തെ വില പരിശോധിച്ച് മാത്രം ജ്വല്ലറികളിൽ പ്രവേശിക്കുക. സാധാരണക്കാർക്ക് ഈ വിലക്കയറ്റം താങ്ങാനാവില്ല. വില ഇടിയുന്നതു വരെ കാത്തിരിക്കേണ്ടി വരും. എന്നാൽ സ്വർണം വാങ്ങാൻ സാധിക്കുന്നില്ലെങ്കിൽ സ്വർണ നിക്ഷേപങ്ങളാണ് ഏറ്റവും ഉചിതമായ മാർഗം. അത് നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നു. സ്വർണം എല്ലാ കാലത്തും സുരക്ഷിതമായ ഒരു ആസ്തിയാണ്. അതിനാൽ സ്വർണത്തിൽ നിക്ഷേപിച്ചാൽ ഭാവിയിൽ അതിൽ നിന്നുള്ള ലാഭം ഉപയോഗിച്ച് നിങ്ങൾക്ക് ആഭരണങ്ങൾ വാങ്ങാൻ സാധിക്കും.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications