പിണക്കമാണോ എന്നോടിണക്കമാണോ?... സ്വർണ വില ഇന്നും റെക്കോർഡ് കുതിപ്പിൽ. സാമ്പത്തിക വർഷത്തിൻ്റെ അവസാനം എത്തുമ്പോഴും സ്വർണത്തിന് വില കുതിക്കുന്നു. ഇത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാവുന്നു. ഇനിയെങ്ങോട്ടാണ് സ്വർണത്തിൻ്റെ ഈ പോക്ക്? ആർക്കാണ് ഇത്രയും വില മുടക്കി സ്വർണം വാങ്ങാൻ സാധിക്കുന്നത്? ഇന്ന് പവന് 160 രൂപയാണ് കുതിച്ചത്. ഇന്നത്തെ വിലക്കയറ്റം ഒരു വലിയ സൂചനയാണ്. അടുത്ത വ്യാപാര ദിവസവും വില കുതിച്ചാൽ വില 67,000ലേക്ക് കയറും. രാജ്യാന്തര വിലയിലെ ചുവടു വെയ്പ്പാണ് ഇന്ത്യയിലും സ്വർണ വിലക്ക് കരുത്താവുന്നത്.
തുടർച്ചയായ നാലാമത്തെ ദിവസമാണ് സ്വർണ വില കുതിക്കുന്നത്. 4 ദിവസം കൊണ്ട് പവന് 1400 രൂപയാണ് കുതിച്ചത്. ഗ്രാമിന് 175 രൂപയും. എന്നാൽ 2025ൽ ഇതുവരെ പവന് 10,000 രൂപയും ഗ്രാമിന് 1,250 രൂപയുമാണ് വർദ്ധിച്ചത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 20 രൂപ വർദ്ധിച്ച് 8360 രൂപയായി. പവന് 160 രൂപ വർദ്ധിച്ച് 66,880 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 83,600 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9120 രൂപയും പവന് 72,960 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6840 രൂപയും പവന് 53,720 രൂപയുമാണ്.
രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 3,085.57 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് നേരിയ വിലക്കയറ്റമാണുള്ളതെങ്കിലും ആഭ്യന്തര വിപണിയിൽ ശക്തമായ കയറ്റത്തിനു കാരണമായി. സ്വർണ വില കുതിക്കാൻ നിരവധി കാരണങ്ങളുണ്ടെങ്കിലും ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് നയങ്ങളാണ് പ്രധാന കാരണം.

സ്വർണ വില ശക്തമാവുന്നു, കാരണം ട്രംപ് മാത്രമോ?
അടുത്തിടെ രാജ്യങ്ങൾക്കിടയിൽ വലിയ സംഘർഷങ്ങൾ നടക്കുന്നുണ്ട്. യുദ്ധങ്ങൾ എപ്പോഴും സ്വർണ വില ഉയരാനുള്ള വഴിയൊരുക്കുന്നു. ഓഹരി വിപണികളുടെ തളർച്ച, യുദ്ധം, മറ്റു പ്രതിസന്ധികളെല്ലാം സ്വർണ വിലക്ക് ആക്കം കൂട്ടി. എന്നാൽ യഥാർത്ഥ കാരണം ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതി തീരുവ തന്നെയാണ്. ഈ പ്രഖ്യാപനമാണ് ആഗോള വിപണിയെ കുലുക്കിയത്. മാത്രമല്ല ഇത് അമേരിക്കയുടെ സാമ്പത്തിക രംഗത്തെയും തളർത്തി എന്നതാണ് വാസ്തവം.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്നത്തെ വിലക്കയറ്റത്തിൽ ഒരു പവൻ ആഭരണത്തിന് എത്ര രൂപ നൽകേണ്ടി വരും? പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 72,385 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,048 രൂപ കൊടുക്കേണ്ടി വരും. 5% മുതൽ 30% വരെയാണ് സാധാരണയായി പണിക്കൂലി കണക്കാക്കുന്നത്. ഇവിടെ 5% പണിക്കൂലിയാണ് കണക്കാക്കിയത്.
സ്വർണാഭരണം വാങ്ങാൻ പ്ലാനുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് നല്ലത്. വില ഇനിയും ഉയരും. ചെറിയ ഇടിവുകളിൽ സ്വർണം ബുക്ക് ചെയ്യുന്നതും മികച്ച തീരുമാനമാണ്.
സ്വർണത്തിൽ നിക്ഷേപിക്കുന്നതാണോ ഉചിതം..?
സ്വർണ നിക്ഷേപങ്ങൾ ഇന്ന് സുപരിചിതമാണ്. സ്വർണാഭരണം വാങ്ങുവാൻ എല്ലാവർക്കും സാധിക്കില്ല. നിലവിലെ വിലക്കയറ്റത്തിന് അവസാനമുണ്ടാവില്ല. എന്നാൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സ്വർണ നിക്ഷേപങ്ങളിലൂടെ നേട്ടം കൊയ്യാം. നിലവിലെ ട്രെൻഡ് അനുസരിച്ച് സ്വർണ വിപണി ഏറെ ലാഭത്തിലാണ് എന്നതാണ് നിക്ഷേപങ്ങളിലേക്കും ആളുകളെ ആകർഷിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications