ഇന്നും സർവ്വകാല റെക്കോർഡിൽ. സ്വർണം വാങ്ങാനുള്ള സാധാരണക്കാരൻ്റെ സ്വപ്നങ്ങളെല്ലാം ഇല്ലാതാവുന്നു. അതെ ഇന്ന് ആദ്യമായി പവന് 83,000 രൂപ കടന്നിരിക്കുന്നു. ഇന്ന് ഒറ്റയടിക്ക് പവന് 920 രൂപയാണ് കുതിച്ചത്. ഇന്നലെ രാവിലെയും ഉച്ചക്കും രണ്ടു തവണയായി സ്വർണ വില ഉയർന്നിരുന്നു. ഇന്ന് വീണ്ടും സംസ്ഥാനത്തെ സ്വർണ വില കുതിച്ചുയരുന്നു. സ്വർണത്തിൻ്റെ ഈ പോക്ക് പേടിപ്പെടുത്തുന്നു.
നവരാത്രി ആഘോഷങ്ങൾക്കും തുടക്കം കുറിച്ചിരിക്കുന്നു. നവരാത്രിക്കു പിന്നാലെ ദീപാവലിയും എത്തും. അതിനാൽ രാജ്യത്ത് എവിടെ ഉത്സവാഘോഷങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്ന ഈ ഘട്ടത്തിൽ സ്വർണത്തിൻ്റെ ഡിമാൻഡ് കുതിച്ചുയരും.
രാജ്യാന്തര സ്വർണവിലയുടെ കുതിപ്പും, ഡോളറിനെതിരെ രൂപ ഇടിഞ്ഞതുമാണ് കേരളത്തിലും സ്വർണ വില റെക്കോർഡ് കുതിപ്പിലേക്ക് എത്തിയത്. സ്വർണ വില ഉയരുന്നതോടെ സ്വർണ നിക്ഷേപങ്ങളുടെ ശോഭയും വർദ്ധിക്കുന്നു. പലരും ഓഹരി നിക്ഷേപങ്ങളെ ഉപേക്ഷിച്ച് സ്വർണത്തിൽ നിക്ഷേപം തുടങ്ങുന്നു. ഇതെല്ലാം സ്വർണത്തിൻ്റെ ഡിമാൻഡിലും പ്രതിഫലിക്കുന്നുണ്ട്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 115 രൂപ ഉയർന്ന് 10,480 രൂപയായി. ഒരു പവന് 960 രൂപ ഉയർന്ന് 83,840 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,04,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,433 രൂപയും പവന് 91,464 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8575 രൂപയും പവന് 68,600 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില ഇന്നലെ ഉച്ചയോടെ വീണ്ടും 3,700 ഡോളർ എന്ന റെക്കോർഡ് ഭേദിച്ചിരുന്നു. ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,745.23 ഡോളറിലെത്തി. ഇന്നും ശക്തമായ കുതിപ്പിലാണ് രാജ്യാന്തര വില. ഇതാണ് കേരളത്തിലും സ്വർണക്കുതിപ്പിന് കാരണമായത്. ഇത് തുടർന്നാൽ ഉടൻ തന്നെ 4,000 ഡോളർ എന്ന എക്കാലത്തേയും വിലക്കയറ്റത്തിലേക്കും രാജ്യാന്തര വില ഉയർന്നേക്കും.

ആഘോഷങ്ങൾക്കിടയിൽ ഡിമാൻഡ് ഉയരുന്നു
താരിഫ് പ്രതിസന്ധികൾക്ക് പിന്നാലെയാണ് എച്ച്1ബി വിസ ഫീസ് ട്രംപ് കൂട്ടിയത്. ഇത് ഇന്ത്യയ്ക്കുമേൽ വലിയ ആശങ്ക ഉയർത്തിയതാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായത്. രൂപയുടെ വീഴ്ച മൂലം സ്വർണത്തിൻ്റെ ഇറക്കുമതിച്ചെലവ് വർദ്ധിക്കുന്നു എന്നതാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിൻ്റെ വില കുതിച്ചത്.
ഈ വിലക്കയറ്റത്തിനിടിയിൽ നിക്ഷേപങ്ങളിൽ നിന്നും ലാഭമെടുപ്പ് നടന്നില്ലെങ്കിൽ അപ്രതീക്ഷിത വിലക്കയറ്റത്തിലേക്ക് അതായത് ഉടൻ തന്നെ പവന് 90,000 രൂപ വരെ എത്തുവാൻ സാധ്യത കൂടുതലാണ്.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ?
ഇന്നത്തെ റെക്കോർഡ് വിലക്കയറ്റം സ്വർണാഭരണ വിലയിലും വലിയ തോതിൽ പ്രതിഫലിക്കുന്നു. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 90,728 രൂപ നൽകേണ്ടി വരും. ആദ്യമായിട്ടാണ് സ്വർണാഭരണ വില 90,000 കടന്ന് മുന്നേറുന്നത്. ഇന്ന് ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 11,340 രൂപയും കരുതേണ്ടി വരും. സ്വർണ വിലയിലെ കുതിപ്പ് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയുണ്ടാക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications