ആഭരണപ്രിയർക്ക് നിരാശയുടെ കണ്ണീർ മഴയുമായി സ്വർണ വില ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിലേക്ക് എത്തുന്നു. ഇന്ന് ആദ്യമായി പവന് 77,000 രൂപ കടന്നിരിക്കുന്നു. ഇത് സാധാരണക്കാർക്കും വിവാഹപാർട്ടികൾക്കും വലിയ തിരിച്ചടിയായി. ഇന്ന് പവന് 680 രൂപ ഒറ്റയടിക്ക് കുതിച്ചു. തുടർച്ചയായി സ്വർണ വില വമ്പൻ മുന്നേറ്റത്തിലാണ് കഴിഞ്ഞ ഒരാഴ്ചയായി സംഭവിക്കുന്നത്. കേരളത്തിലെ സ്വർണക്കുതിപ്പ് ഈ ഉത്സവ സീസണിൽ നിരാശയുണ്ടാക്കുന്നുണ്ട്.
സ്വർണ വില കഴിഞ്ഞ ഒരാഴ്ചയായി നിർത്താതെ കുതിച്ചു കൊണ്ടിരിക്കുന്നു. പവന് 2,560 രൂപയും ഗ്രാമിന് 315 രൂപയും കുതിച്ചു. ആഗസ്റ്റ് 30ന് സ്വർണം പവന് ഒറ്റയടിക്ക് 1,200 കുതിച്ചിരുന്നു. സ്വർണത്തിൻ്റെ മുന്നേറ്റം വാങ്ങൽ വിലയെ പ്രതികൂലമായി ബാധിക്കും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 85 രൂപ ഉയർന്ന് 9705 രൂപയായി. ഒരു പവന് 680 രൂപ ഉയർന്ന് 77,640 രൂപയാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 97,050 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,588 രൂപയും പവന് 84,704 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7941 രൂപയും പവന് 63,528 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില കത്തിക്കയറുന്നു. സ്വർണ വില 3,500 ഡോളർ എന്ന മാജിക്ക് സംഖ്യയിലേക്ക് കുതിക്കുന്നു. സ്പോട്ട് സ്വർണ വില ഔൺസിന് 3,475.23 ഡോളറിലെത്തി. ഇതാണ് കേരളത്തിലും സ്വർണത്തിൻ്റെ കുതിപ്പ് ശക്തമാവുന്നത്.

സ്വർണ വില ചരിത്ര കുതിപ്പിൽ
രാജ്യാന്തര വില 3,500 ഡോളർ എന്ന റെക്കോർഡിലേക്കാണ് ഉയരുന്നത്. ഇത് കേരളത്തിലും ഒരുപോലെ പ്രതിഫലിക്കുന്നു. അമേരിക്കയുടെ സാമ്പത്തിക രംഗത്തെ മാറ്റങ്ങളാണ് സ്വർണ വിലയിലെ ചലനങ്ങൾക്ക് കാരണമാവുന്നത്. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന പണനയത്തിൽ യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന സാധ്യതകളും സ്വർണ വിലക്ക് കൂടുതൽ കരുത്തേകുന്നു.
പലിശനിരക്ക് കുറയുമ്പോൾ ബാങ്ക് നിക്ഷേപങ്ങൾ, ഡോളർ എന്നിവ ദുർബലമാവുന്നതാണ് സ്വർണ വില മുന്നേറാൻ കാരണമാവുന്നത്. ഇതിലൂടെ ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലേക്കും വ്യാപകമായി ആളുകൾ തിരിയും.
സ്വർണാഭരണത്തിന് എത്ര രൂപ കരുതണം?
ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 84,000 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,530 രൂപയും കരുതേണ്ടി വരും. ആദ്യമായിട്ടാണ് സ്വർണം പവന് 77,000 രൂപ കടന്നിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിലാണ് പൊന്ന് എത്തിയിരിക്കുന്നത്.
സ്വർണം 80,000ലേക്ക്
കേരളത്തിൽ സ്വർണ വില 80,000 രൂപയിലേക്ക് കുതിക്കുന്നു. ഇന്ന് പവന് 77,000 രൂപ കടന്നിരിക്കുന്നു. ഇനി 80,000 എന്ന സംഖ്യ വിദൂരമല്ല. ഇത്രയും മുന്നേറ്റം അപ്രതീക്ഷിതമാണ്. ഭാവിയിലേക്ക് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ സ്വർണ നിക്ഷേപങ്ങളിൽ നിക്ഷേപിക്കുന്നതാണ് നല്ലത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications