സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും തിരിച്ചടി. റെക്കോർഡ് വിലക്കയറ്റത്തിൽ എത്തി സ്വർണ വില. കേരളത്തിലെ ചരിത്രത്തിൽ ആദ്യമായി സ്വർണം പവന് 75,000 രൂപ കടന്നിരിക്കുന്നു. നാളുകൾക്ക് ശേഷമാണ് പുതിയ റെക്കോർഡ് തിളക്കത്തിലേക്ക് സ്വർണ വില ഉയർന്നത്. ഈ കുതിപ്പ് തുർന്നാൽ സ്വർണ വില പിടിവിട്ടു പോകും എന്നതിൽ സംശയമില്ല. ഇന്ന് പവന് 760 രൂപയാണ് ഉയർന്നത്.
ഈ കർക്കിടക മാസത്തിൽ വിവാഹങ്ങൾ നടക്കുന്നില്ല, എന്നിട്ടു പോലും കേരളത്തിൽ സ്വർണം നിയന്ത്രണാതീതമായി കുതിച്ചു കൊണ്ടിരിക്കുന്നു. ജൂൺ 15നായിരുന്നു ഇതിനു മുന്നേ റെക്കോർഡ് വില രേഖപ്പെടുത്തിയിരുന്നത്. അന്ന് പവന് വില 74,560 രൂപയായിരുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 95 രൂപ ഉയർന്ന് 9380 രൂപയായി. ഒരു പവന് 760 രൂപ ഉയർന്ന് 75,040 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 93,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,233 രൂപയും 8 ഗ്രാമിന് 81,864 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7675 രൂപയും 8 ഗ്രാമിന് 61,400 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില അഞ്ച് ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലാണുള്ളത്. സ്പോട്ട് സ്വർണ വില ഔൺസിന് 3,423.66 ഡോളറിലെത്തി. ഇന്നലെ രാവിലെ 3,390 ഡോളര്‍ നിലവാരത്തിലെത്തിയ രാജ്യാന്തര സ്വര്‍ണ വില 3,437 ഡോളര്‍ വരെ മുന്നേറിയിരുന്നു.

സ്വർണം കത്തിക്കയറുന്നു
യുഎസിൻ്റെ കേന്ദ്ര ബാങ്കായ ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ ഇന്നലത്തെ പ്രസംഗം ഇന്ന് സ്വർണ വില കൂടുതൽ കരുത്തേകി. എന്നാൽ അടിസ്ഥാന പലിശ നിരക്കിനെ കുറിച്ചോ, അദ്ദേഹത്തിന്റെ രാജിയെ കുറിച്ചോ സൂചനകളൊന്നും ഇന്നലെ നൽകിയില്ല. ഇതിനു പുറമേ ഡോളറിൻ്റെ വീഴ്ചയും സ്വർണത്തിന് ശക്തി നൽകി. ഈ കുതിപ്പ് തുടർന്നാൽ രാജ്യാന്തര സ്വർണ വില 3,500 ഡോളർ മറികടക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
പക്ഷേ യുഎസും- യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഇറക്കുമതി തീരുവ ചർച്ചകൾ സമവായത്തിലെത്തിയാൽ സ്വർണം വീഴും. മാത്രമല്ല തുടർച്ചയായ കുതിപ്പിൽ സ്വർണ നിക്ഷേപകർ വ്യാപകമായി ലാഭമെടുപ്പ് നടത്തിയാലും അത് സ്വർണത്തിന് തിരിച്ചടിയാവും.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
മിനിമം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ കണക്കാക്കിയാൽ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 81,208 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,195 രൂപയും കരുതേണ്ടി വരും. ഇന്ന് റെക്കോർഡ് വിലക്കയറ്റത്തിലാണ് സ്വർണം എത്തി നിൽക്കുന്നത്. ഇനി ഒരു ഗ്രാം ആഭരണം വാങ്ങാൻ പോലും 10,000 രൂപക്ക് മുകളിൽ കരുതേണ്ടി വരും. സാധാരണക്കാർക്ക് ഇത് താങ്ങാവുന്നതിലും വലുതായിരിക്കും.
10 വർഷം മുന്നേ 2015 ജൂലൈ 23ന് ഒരു പവന് വെറും 19,080 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 2385 രൂപയും. അതായത് അന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 20,685 രൂപയും, ഒരു ഗ്രാമിന് 2,632 രൂപയുമായിരുന്നു. 10 വർഷങ്ങൾക്കിപ്പുറം ഈ പവൻ്റെ വിലയിൽ രണ്ട് ഗ്രാം സ്വർണാഭരണം മാത്രമേ കിട്ടുള്ളൂ. ഒരു പവൻ വാങ്ങാൻ 1 ലക്ഷം രൂപ കൈവശമുണ്ടാരിക്കണം എന്നർത്ഥം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
