ഇന്നും സംസ്ഥാനത്ത് സ്വർണ വില കുതിക്കുന്നു. 6 ദിവസത്തോളം വില ഇടിഞ്ഞപ്പോൾ ആശ്വാസമായിരുന്നു. ഇന്നലെ മുതൽ വീണ്ടും മുന്നേറാൻ തുടങ്ങിയതോടെ ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും വലിയ തിരിച്ചടിയായി. ഇന്ന് 440 രൂപയാണ് ഒരു പവന് കുതിച്ചത്. അതായത് രണ്ട് ദിവസം കൊണ്ട് പവന് 1000 രൂപയാണ് ഉയർന്നത്. നാളെയും ഇതുപോലെ കുതിച്ചാൽ 65,000 ഭേദിച്ചേക്കാം. രാജ്യാന്തര വിപണിയും കുതിക്കുന്നു. സ്വർണം വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് വീണ്ടും നിരാശയുടെ നാളുകൾ.
ഇന്ന് രാജ്യാന്തര വിപണിയിൽ സ്പോട്ട് സ്വർണ വില ഔൺസിന് 2,910.83 ഡോളറിൽ വ്യാപാരം നടക്കുന്നു. അതായത് വീണ്ടും 2900 ഡോളർ കടന്നിരിക്കുന്നു. രാജ്യാന്തര വിപണിയിൽ 3,000 ഡോളർ ഭേദിച്ചാൽ ആഭ്യന്തര വിപണിയിൽ പവന് 70,000 കടക്കുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 55 രൂപ ഉയർന്ന് 8065 രൂപയായി. പവന് 440 രൂപ ഉയർന്ന് 64,520 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 80,650 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8798 രൂപയും പവന് 70,384 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6599 രൂപയും പവന് 52,792 രൂപയുമാണ്.
യു.എസ് പ്രസിഡൻ്റ് പ്രഖ്യാപിച്ച ഇറക്കുമതി താരിഫ് മൂലം സ്വർണ വില കുതിക്കുന്നു. രാജ്യാന്തര വിപണിയും ഇതിനകം ശക്തിയാർജ്ജിച്ചു.ചൈന, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്കു മേൽ യുഎസ് ഇറക്കുമതി തീരുവ കുത്തനെ ഉയർത്തിയതിനാൽ ഈ രാജ്യങ്ങൾ യുഎസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്കും തീരുവ ചുമത്തുമെന്നാണ് പറയുന്നത്. ഇത്തരത്തിൽ മുന്നോട്ട് പോയാൽ വലിയ ആഗോള വ്യാപാര യുദ്ധത്തിന് വഴിയൊരുക്കും. അത് സ്വർണ വിലക്ക് അനുകൂല സാഹചര്യവുമാവും.

ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേർന്നാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 69,830 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,775 രൂപ കൊടുക്കണം. 5% പണിക്കൂലി എല്ലാ ആഭരണങ്ങൾക്കും ഒരുപോലെയാവില്ല. പണിക്കൂലി കൂടുതലുള്ള ആഭരണങ്ങളുണ്ട്. സാധാരണയായി 5 മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. 30 ശതമാനം വരെ പണിക്കൂലി ഉയർന്നാൽ ഇതിലും കൂതുതൽ വില ആഭരണത്തിന് ഉയരും.
ഇന്ന് സ്വർണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ പല കടകളിലും ഇന്ന് വെവ്വേറെ വിലയാണ്. ഓരോ അസോസിയേഷൻ മാറുന്നതിന് അനുസരിച്ച് സ്വർണാഭരണ വിലയിൽ നേരിയ വ്യത്യാസം വന്നേക്കാം. മുകളിൽ പറഞ്ഞിരിക്കുന്നത് അടിസ്ഥാന വില കണക്കാണ്.
ഇന്നും വില ഉയരുന്നു.....
ഇന്നും സ്വർണ വില ഉയരുന്നു. തുടർച്ചയായ രണ്ടാമത്തെ ദിവസവും സ്വർണ വില ശക്തമാവുന്നു. ഈ വിലക്കയറ്റം നാളെയും ദിവസങ്ങളിലും തുടർന്നാൽ 65,000 രൂപ ഭേദിക്കാന സാധ്യതയുണ്ട്. നിലവിലെ വിലക്കയറ്റം ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും വലിയ തിരിച്ചടിയേകുന്നു. ഈ വിലക്കയറ്റം ആഭരണം വാങ്ങാൻ ഏറെ പ്രയാസം സൃഷ്ടിച്ചേക്കാം.
സ്വർണ നിക്ഷേപങ്ങൾ...
സ്വർണ വില ഉയരുന്നതോടെ സ്വർണ നിക്ഷേപങ്ങളോടുള്ള താത്പര്യം വർദ്ധിക്കുന്നു. ആളുകൾ വ്യാപകമായി സ്വർണ നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുന്നതിനാൽ സ്വർണത്തിൻ്റെ ഡിമാൻഡ് വീണ്ടും വർദ്ധിക്കുന്നു. ഭാവിയിലേക്ക് സ്വർണം വാങ്ങിക്കാൻ പ്ലാനുള്ളവർക്ക് വിവിധ സ്വർണ നിക്ഷേപങ്ങൾ ഉചിതമായ തീരുമാനമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications