ആഭരണപ്രേമികൾക്ക് കനത്ത പ്രഹരം; സ്വർണ വില പുത്തൻ റെക്കോർഡിൽ! രണ്ട് ദിവസം കൊണ്ട് പവന് കൂടിയത് 2,200 രൂപ

ഇന്ന് ശരിക്കും ഞെട്ടിയോ? സ്വർണ വിലയിൽ പുത്തൻ റെക്കോർഡ് സൃഷ്ടിച്ചു കൊണ്ട് ഇന്ന് വമ്പൻ കുതിപ്പ്. ആഭരണപ്രേമികളെ നിരാശരാക്കിയാണ് ഇന്നും സ്വർണത്തിൻ്റെ മുന്നേറ്റം. ഇന്നലെ 3 തവണ കത്തിക്കയറിയ ശേഷം ഇന്നും കുതിപ്പ് നിർത്താതെ റെക്കോർഡ് വിലയിലേക്ക് ഉയർന്നിരിക്കുകയാണ് സ്വർണം.

കേരളത്തിൽ ഇപ്പോൾ വിവാഹ സീസണായതിനാൽ സ്വർണത്തിൻ്റെ ഡിമാൻഡ് അൽപം കൂടുതലാണ്. എന്നാൽ ഈ റെക്കോർഡ് കുതിപ്പ് സാധാരണക്കാരായ ഉപയോക്താക്കൾക്ക് താങ്ങാനാവുന്നില്ല. ഇന്ന് മാത്രം പവന് കൂടിയത് 440 രൂപയാണ്. രണ്ട് ദിവസം കൊണ്ട് പവന് കൂടിയത് 2,200 രൂപയാണ്.

ഇന്നലെ രാവിലെ വില ഉയർന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. അതിനു ശേഷം ഉച്ചക്കും, പിന്നീട് വൈകുന്നേരവും തുടർച്ചയായി സ്വർണ വില കുതിക്കുകയായിരുന്നു. ഇന്നലെ മൊത്തത്തിൽ പവന് 1,760 രൂപയും, ​ഗ്രാമിന് 220 രൂപയുമാണ് ഉയർന്നത്. രാജ്യാന്തര വിപണിയിൽ സ്വർണ വില കുത്തനെ ഉയർന്നതും, ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതുമെല്ലാം ഇന്നലെ സ്വർണത്തിന് കരുത്തായി. ഇന്നും സ്വർണ വിലയിലെ കുതിപ്പിന് കാരണം രാജ്യാന്തര സ്വർണ വിലയിലെ മുന്നേറ്റം തന്നെയാണ്.

ആഭരണപ്രേമികൾക്ക് കനത്ത പ്രഹരം; സ്വർണ വില പുത്തൻ റെക്കോർഡിൽ

യുഎസ്-വെനിസ്വേല പ്രശ്നം വഷളാവുന്നതും, യുഎസിൻ്റെ സാമ്പത്തിക മേഖലയിലെ ചാഞ്ചാട്ടവും, യുഎസ് ഫെഡറൽ റിസർവ് വീണ്ടും അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന സൂചനകളുമാണ് നിലവിൽ സ്വർണത്തിന് കരുത്താകുന്നത്. അതാണ് ഈ വിലക്കയറ്റത്തിന് കാരണവും.

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ഗ്രാമിന് 55 രൂപ ഉയർന്ന് 12,725 രൂപയായി. ഒരു പവന് 440 രൂപ ഉയർന്ന് 1,01,800 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,27,250 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 60 രൂപ ഉയർന്ന് 13,882 രൂപയും, പവന് 480 രൂപ ഉയർന്ന് 1,11,056 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 45 രൂപ ഉയർന്ന് 10,412 രൂപയും, പവന് 360 രൂപ ഉയർന്ന് 83,296 രൂപയുമായി.

രാജ്യാന്തര വിപണിയിൽ സ്വർണ വില 4,500 ഡോളറിലേക്ക് അടുക്കുന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,466.1 ഡോളറിലെത്തി. ഈ റെക്കോർഡ് കുതിപ്പാണ് ഇന്ത്യയിലും സ്വർണത്തിന് നേട്ടമാവുന്നത്.

സ്വർണാഭരണ വില

കേരളത്തിൽ സ്വർണ വില ഓരോ ദിവസവും പോസിറ്റീവ് കുതിപ്പിലാണ്. ഇന്നും സ്വർണ വില ഉയർന്നതോടെ ജിഎസ്ടി 3 ശതമാനവും, ഹോൾമാർക്ക് ഫീസ് 53.10 രൂപയും, 5% പണിക്കൂലിയും ഈടാക്കിയാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,10,140 രൂപ കരുതേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 13,810 രൂപയോളവും ചിലവഴിക്കേണ്ടി വരും. ഇത്രയും വില സാധാരണക്കാർക്ക് താങ്ങാനാവില്ല. പണിക്കൂലി 5 ശതമാനം മാത്രമാണ് ഇവിടെ കണക്കാക്കിയത്. 30 ശതമാനം വരെ പണിക്കൂലി ഉയരും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X