കേരളത്തിൽ സ്വർണം വീണ്ടും റെക്കോർഡ് കുതിപ്പിൽ, ഇന്ന് പവൻ 99,000 കടന്നു: ലക്ഷത്തിലേക്ക് ഇനിയെത്ര ദൂരം?
കേരളത്തിലെ സ്വർണ വിലയിൽ വീണ്ടും മാറ്റം. ഡിസംബർ 19 വെള്ളിയാഴ്ച സ്വർണ വില ഇടിഞ്ഞതോടെ അതേ നിരക്കിൽ തന്നെയാണ് ഡിസംബർ 20 ശനിയാഴ്ചയും വ്യാപാരം നടന്നത്. അതിനാൽ സ്വർണം വാങ്ങുന്നവർക്ക് ഇത് ആശ്വാസമായി എന്നാൽ ഇന്ന് ഈ ആഴ്ച ആരംഭിക്കുമ്പോൾ സ്വർണ വിലയിൽ പിന്നെയും കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നു. ഇതോടെ ആഭരണപ്രേമികൾക്ക് നിരാശയാവുന്നു. രാജ്യാന്തര വിലയിലെ ശക്തമായ കുതിച്ചു ചാട്ടമാണ് കേരളത്തിലും ഒരുപോലെ വില ഉയരാൻ വഴിയൊരിക്കിയത്.
ഇന്ന് കേരളത്തിൽ ഒരു പവന് വർദ്ധിച്ചത് 800 രൂപയാണ്. ഇതോടെ പവൻ വില വീണ്ടും 99,000 രൂപ കടന്നിരിക്കുന്നു. ഡിസംബർ 15നാണ് ആദ്യമായി പവൻ വില 99,280 രൂപയിലെത്തിയത്. എന്നാൽ അടുത്ത ദിവസം വില ഇടിയുകയായിരുന്നു. ഇന്ന് വീണ്ടും 99,000 രൂപ കടന്നതോടെ സ്വർണ വിപണി ആവേശത്തിലേക്ക് എത്തിയിട്ടുണ്ട്. ഇന്ന് ഉച്ചക്കു ശേഷം രണ്ടാം തവണയും വില കുതിക്കുമോ?
ഇന്നത്തെ സ്വർണ വില നിരക്ക് എത്ര?
ഇന്ന് ഒരു ഗ്രാമിന് 100 രൂപ ഉയർന്ന് 12,400 രൂപയായി. ഒരു പവന് 800 രൂപ ഉയർന്ന് 99,200 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,24,000 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 110 രൂപ ഉയർന്ന് 13,528 രൂപയും, പവന് 880 രൂപ ഉയർന്ന് 1,08,224 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 82 രൂപ ഉയർന്ന് 10,146 രൂപയും, പവന് 656 രൂപ ഉയർന്ന് 81,168 രൂപയുമായി.

രാജ്യാന്തര വിലയിൽ ഇന്ന് വമ്പൻ മുന്നേറ്റം. സ്പോട്ട് സ്വർണ വില ഔൺസിന് 4,394.83 ഡോളറിലെത്തി. സ്വർണ വില 4,300 ഡോളർ കടന്നതോടെയാണ് കേരളത്തിലും വില ഉയർന്നത്. കേരളത്തിൽ ഇനി പവന് 800 രൂപ കൂടെ വർദ്ധിച്ചാൽ 1 ലക്ഷം എന്ന എക്കാലത്തേയും ഉയർന്ന നിരക്കിലേക്ക് വില എത്തും. ഇത് കേരള ചരിത്രത്തിലെ ഏറ്റവും നിർണ്ണായക വിലക്കയറ്റമായി മാറും.
സുരക്ഷിത നിക്ഷേപം
യുഎസ്-വെനസ്വേല, റഷ്യ-യുക്രെയ്ൻ, ചൈന-ജപ്പാൻ തുടങ്ങി വിവിധ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും ഉയരുന്നു. ഇത്തരം ഭൗമരാഷ്ട്ര സംഘർഷങ്ങൾ വർദ്ധിക്കുന്നതോടെ നിക്ഷേപകർ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നു. ഇത് സ്വർണത്തിൻ്റെ ഡിമാൻഡ് ഉയർത്തുകയും സ്വർണ വില വർദ്ധിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു.
സ്വർണാഭരണത്തിന് എത്ര രൂപ ചിലവാകും?
കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ വമ്പൻ കുതിപ്പുണ്ടായിട്ടുണ്ട്. ഇത് ആഭരണ വിലയിലെ കുതിപ്പിനും കാരണമാവും. അതിനാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,07,330 രൂപ ചിലവഴിക്കേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 13,460 രൂപയോളവും ചിലവഴിക്കേണ്ടി വരും. 3 ശതമാനം ജിഎസ്ടിയും, മിനിമം 5% പണിക്കൂലിയും, ഹോൾമാർക്ക് ഫീസുമാണ് (53.10 രൂപ) സ്വർണാഭരണ വില കണക്കാക്കാൻ ഈടാക്കുന്ന നിരക്കുകൾ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


