ഒരുപാട് സന്തോഷിക്കേണ്ട, കേരളത്തിൽ സ്വർണ വില വീണ്ടും കുതിക്കുന്നു. ഇന്നലെ വില ഇടിഞ്ഞപ്പോൾ ഏറെ സന്തോഷമുണ്ടായെങ്കിലും ഇന്ന് വില കുതിച്ചതോടെ ആഭരണപ്രേമികൾക്ക് കടുത്ത നിരാശയായി. ഇന്ന് പവന് 200 രൂപയാണ് ഉയർന്നത്. കേരളത്തിൽ മാത്രമല്ല, രാജ്യന്തര വിലയും ഇടിയുന്നു. ഇന്നലെ വില 440 രൂപയാണ് പവന് ഇടിഞ്ഞത്. എന്നാൽ നിലവിൽ കുതിച്ചതോടെ സാധാരണക്കാർക്ക് പോലും സ്വർണാഭരണം വാങ്ങാൻ സാധിക്കുന്നില്ല. നിലവിലെ സംഘർഷങ്ങൾ അവസാനിച്ചാൽ സ്വർണ വില ഇടിഞ്ഞേക്കാം.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 25 രൂപ ഉയർന്ന് 9235 രൂപയായി. പവന് 200 രൂപ ഉയർന്ന് 73,880 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,350 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,075 രൂപയും പവന് 80,600 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7556 രൂപയും പവന് 60,448 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില കുത്തനെ ഇടിയുന്നു. സ്പോട്ട് സ്വർണ വില ഔൺസിന് 3,368.09 ഡോളറിലെത്തി.

കേരളത്തിൽ വില കുതിക്കുന്നു
ഇറാൻ-ഇസ്രയേൽ സംഘർഷം ശക്തമാവുന്നതോടെ സ്വർണ വില കുതിക്കാനുള്ള സാധ്യത ഉയരും. സാധാരണ യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ സ്വർണത്തിന് 'സുരക്ഷിത നിക്ഷേപം' എന്ന പെരുമ ലഭിക്കാറുണ്ട്. പക്ഷേ ഇന്ന് രാജ്യാന്തര വില ഇടിയുന്നു. അതായത് ഇറാനെ യുഎസ് തിരിച്ചടിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഈ തീരുമാനത്തിൽ നിന്ന് പിൻമാറിയിരുന്നു.
ഇതാണ് ഇന്നും രാജ്യാന്തര വിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. മാത്രമല്ല ട്രംപിൻ്റെ ഈ നിലപാട് ഇറാനുമായുള്ള സമാധാന ചർച്ചകൾക്ക് വഴിയൊരുക്കും. അത് യുദ്ധത്തിനുള്ള അവസാനത്തിലേക്ക് എത്തും. യുദ്ധം അവസാനിച്ചാൽ സ്വർണ വില താഴേക്ക് ഇടിയും.
യുദ്ധത്തിനു പുറമേ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നിരക്ക് മാറ്റമില്ലാതെ തുടരുന്നു. ഇതോടെ ഡോളർ മെച്ചപ്പെടുകയും സ്വർണ വില ഇടിയാനും കാരണമായി. ഇതിനിടയിൽ പണപ്പെരുപ്പം കൂടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടും സ്വർണ വിലയെ തളർത്തി.
സ്വർണ വില കുതിച്ചപ്പോൾ സ്വർണ നിക്ഷേപങ്ങളിൽ നിന്ന് വ്യാപകമായി നിക്ഷേപകർ ലാഭമെടുപ്പ് നടത്തി. ഇത് വില ഇടിയുന്നതിന് മറ്റൊരു കാരണമായി. എന്നാൽ മറുവശത്ത് സ്വർണ വില കുതിച്ചുയരാനുള്ള സാധ്യതകളും കാണുന്നുണ്ട്. അതായത് ഇസ്രയേൽ-ഇറാൻ, ഇറാൻ-യുഎസ്, യുക്രെയ്ൻ-റഷ്യ എന്നീ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ കുറഞ്ഞില്ലെങ്കിൽ രാജ്യാന്തര സ്വർണവില കൈവിട്ടു പോവാൻ സാധ്യതയുണ്ട്. വില ഒറ്റയടിക്ക് ഉയരാനും ഇത് കാരണമാവും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
സ്വർണ വില കത്തിക്കയറുന്നതോടെ ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 79,954 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,040 രൂപയും കൊടുക്കേണ്ടി വരും. ഇവിടെ മിനിമം 5 ശതമാനം പണിക്കൂലി കണക്കാക്കുന്നു. പണിക്കൂലി വർദ്ധിക്കുന്നതിന് അനുസരിച്ച് സ്വർണാഭരണ വിലയും ഉയരും. ആഭരണ വില 80,000 രൂപക്ക് അരികിലെത്തി.
അഡ്വാൻസ് ബുക്ക് ചെയ്യുന്നുണ്ടോ?
സ്വർണ വില കുതിച്ചുയരുന്നു. ഇന്ന് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്നത്തെ വിലയിൽ അഡ്വാൻസ് ബുക്ക് ചെയ്യാം. നിലവിലെ സാഹചര്യത്തിൽ സ്വർണം വാങ്ങാൻ സാധിക്കുന്നില്ലെങ്കിൽ സ്വർണ നിക്ഷേപങ്ങളെ പരിഗണിക്കുന്നതും ഉചിതമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications