ഇന്നലെ വില ഇടിഞ്ഞെങ്കിൽ ഇന്ന് കുതിക്കുന്നു. കേരളത്തിൽ സ്വർണ വില ഇന്ന് ഉയർന്നു. രാജ്യന്തര വിലയിലെ കുതിപ്പാണ് ആഭ്യന്തര വിലയിലും ഇന്ന് പ്രതിഫലിച്ചത്. കേരളത്തിൽ ഇന്ന് പവന് 120 രൂപ ഉയർന്നു. ഇന്നലെ ആഭരണപ്രേമികൾക്ക് ഏറെ ആവേശമായിരുന്നെങ്കിൽ ഇന്ന് നിരാശയായി. എങ്കിലും ഇന്ന് നേരിയ വിലക്കയറ്റമായതിനാൽ വിവാഹപാർട്ടികൾക്ക് ഈ വിലയിൽ തന്നെ സ്വർണം വാങ്ങുന്നത് നല്ല തീരുമാനമായിരിക്കും. വരും ദിവസങ്ങളിൽ വില ഉയർന്നേക്കാം.
ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ, യുഎസ്-ചൈന വ്യാപാര ഡീൽ തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള ശമനം വന്നതോടെയാണ് ഇന്നലെ വില ഇടിഞ്ഞത്. എന്നാൽ ഇന്ന് വീണ്ടും കുതിക്കുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ ഉയർന്ന് 8765 രൂപയായി. പവന് 120 രൂപ ഉയർന്ന് 70,120 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 87,650 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9562 രൂപയും പവന് 76,496 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7172 രൂപയും പവന് 57,476 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില കുതിക്കുന്നു. അതാണ് കേരളത്തിലും സ്വർണ വില ഉയരാൻ കാരണം. സ്പോട്ട് സ്വർണ വില ഔൺസിന് 3,251.34 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സ്വർണത്തിനൊപ്പം വെള്ളിയും ഉയർന്നിട്ടുണ്ട്.

ഇന്ത്യയിൽ സ്വർണ വില ഇനിയും കുതിക്കുമോ?
രാജ്യാന്തര വില ഇന്നലെ കുത്തനെ ഇടിഞ്ഞിരുന്നുവെങ്കിലും ഇന്ന് അപ്രതീക്ഷിത കുതിപ്പുണ്ടാക്കിയതാണ് ആഭ്യന്തര സ്വർണ വിലയ്ക്കും കരുത്തായത്. രൂപയുടെ തളരാതെ കുതിച്ചിട്ടും ഇന്ന് സ്വർണ വില ഉയർന്നു. രാജ്യാന്തര വിലയിൽ 10 ഡോളറാണ് ഒറ്റയടിക്ക് കുതിച്ചത്. എന്നാൽ സ്വർണ വില ഇടിയാനുള്ള സാധ്യതയും വിപണി വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. നേരത്തെ താരിഫ് വിതച്ച പ്രതിസന്ധികളായിരുന്നു സ്വർണ വില ഗണ്യമായി ഉയരാൻ കാരണമായത്.
ഇപ്പോൾ ഇന്ത്യ- പാക് സംഘർഷങ്ങളും സ്വർണ വിലയ്ക്ക് അനുകൂലമായിരുന്നുവെങ്കിലും സംഘർഷം പെട്ടെന്ന് അവസാനിച്ചതിനാൽ വില കുതിക്കാതെ ഒതുങ്ങി. യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അവസാനത്തെ പണനയത്തിൽ അടിസ്ഥാന പലിശനിരക്ക് മാറ്റമില്ലാതെ തുടരുന്നു. ഇന്ന് രാത്രിയാണ് യുഎസിൻ്റെ പണപ്പെരുപ്പ കണക്ക് പുറത്ത് വരുന്നത്. യുഎസിൽ പണപ്പെരുപ്പം കുറഞ്ഞാൽ പലിശഭാരം കുറയും. ഇത് സ്വർണ വില ഉയരാൻ വഴിയൊരുക്കും.
സ്വർണാഭരണം വാങ്ങാൻ എത്ര വേണം?
ഇന്നത്തെ സ്വർണ വില ഉയർന്നു. അതിനാൽ നിലവിലെ വിലയ്ക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ കൂടെ ചേർക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 75,887 രൂപയും ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,538 രൂപയും കൊടുക്കേണ്ടി വരും. പണിക്കൂലിയിലെ മാറ്റങ്ങളാണ് ആഭരണ വില വർദ്ധിക്കാനുള്ള പ്രധാന കാരണം. പണിക്കൂലം 35% വരെ ഉയരാനും സാധ്യതയുണ്ട്. ഇന്നത്തെ സ്വർണ വിലയ്ക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് എന്നിവയാണ് ആഭരണ വിലയിൽ അധികമായി ഈടാക്കുന്നത്.
സ്വർണം വാങ്ങണോ അതോ നിക്ഷേപിക്കണോ?
ഇന്ന് സ്വർണ വില കുതിക്കുന്നു. നേരിയ വിലക്കയറ്റമാണെങ്കിലും സാധാരണക്കാർക്ക് താങ്ങാവുന്നതിലും ഉയർന്ന നിരക്കിലാണ്. നിലവിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നത് നേട്ടം ഉറപ്പാക്കാം. മാത്രമല്ല സാമ്പത്തിക ആവശ്യകതകൾ ഉള്ളവർക്ക് വില കുതിക്കുമ്പോൾ സ്വർണം വിൽക്കുന്നതും നല്ലതാണ്. വായ്പ ഇല്ലാതെ നിങ്ങൾക്ക് ആവശ്യമുള്ള പണം ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ



Click it and Unblock the Notifications