പ്രതീക്ഷകൾ വീണ്ടും മങ്ങുന്നു! രണ്ട് ദിവസത്തെ തുടർച്ചയായ ഇടിവിനു ശേഷം വീണ്ടും സ്വർണ വില ട്രാക്കിലായി മുന്നേറുന്നു. രാജ്യാന്തര സ്വർണ വില വീണ്ടും മുന്നേറിയതോടെയാണ് കേരളത്തിലും ഇന്ന് സ്വർണ വില കുതിച്ചത്. ഇന്ന് പവന് 320 രൂപയാണ് ഉയർന്നിരിക്കുന്നത്. സ്വർണത്തിൻ്റെ വില ഓരോ ദിവസവും കുതിച്ചുയരുന്നത് സാധാരണക്കാരൻ്റെ ഉള്ളുലക്കുന്നു. ഒരു തരി പൊന്ന് വാങ്ങാൻ എത്ര നാൾ അധ്വാനിക്കേണ്ടി വരും?
ഇന്നും വില ഉയർന്നതോടെ 22K പവന് വില 84,000ൽ തന്നെയാണ് തുടരുന്നത്. അതായത് ആഭരണ വില കണക്കാക്കുമ്പോൾ ഇതിലും ഉയർന്ന നിരക്ക് ഈടാക്കും. നിലവിൽ ഉത്സവ സീസൺ എത്തിയതിനാൽ സ്വർണത്തിൻ്റെ ആവശ്യകത ഉയരും, അതിനൊപ്പം വിലയും ഉയരുന്നതാണ് വാങ്ങുന്നവർക്ക് ആശങ്ക ഉയർത്തുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 40 രൂപ വർദ്ധിച്ച് 10,530 രൂപയായി. ഒരു പവന് 320 രൂപ വർദ്ധിച്ച് 84,240 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,05,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,488 രൂപയും പവന് 91,904 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8616 രൂപയും പവന് 68,928 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,746.13 ഡോളറിലെത്തി. വീണ്ടും പുത്തൻ റെക്കോർഡിലേക്കുള്ള കുതിപ്പിലാണ് രാജ്യാന്തര വില. ഇത് കേരളത്തിലും പ്രതിഫലിക്കും. അങ്ങനെയെങ്കിൽ ഉടൻ തന്നെ പവന് വില 85,000 രൂപ ഭേദിക്കും.

സ്വർണ വില കത്തിക്കയറുന്നു
ഇന്ന് വീണ്ടും സ്വർണ വില കുതിക്കാൻ തുടങ്ങി. രണ്ട് ദിവസത്തെ ഇടിവിന് കാരണം സ്വർണ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭമെടുപ്പായിരുന്നു. മാത്രമല്ല ഡോളറും ശക്തിയാർജ്ജിച്ചതും സ്വർണത്തെ ദുർബലമാക്കിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ സ്വർണം നേട്ടത്തിലേക്ക് കയറി.
യുഎസിന്റെ പണപ്പെരുപ്പക്കണക്ക് ഇന്ന് പ്രഖ്യാപിക്കും. അതായത് ഇന്ത്യൻ സമയം വൈകിട്ടോടെ വിവരം പുറത്തുവരും. ഒരുവേള പണപ്പെരുപ്പം കുറഞ്ഞാൽ യുഎസ് ഫെഡ് റിസർവ്വ് അടിസ്ഥാന പലിശ നിരക്ക് വീണ്ടും കുറക്കും. ഇത് സ്വർണ വില വീണ്ടും കുതിച്ചുയരാൻ വഴിയൊരുക്കും.
ഇന്നത്തെ സ്വർണാഭരണ വില
സ്വർണ വില ഇന്ന് കത്തിക്കയറുന്നു. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 91,150 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 11,440 രൂപയും കരുതേണ്ടി വരും. ഈ കുതിപ്പ് സാധാരണക്കാരായ സ്വർണം വാങ്ങുന്നവർക്ക് വലിയ തിരിച്ചടിയുണ്ടാക്കുന്നു. സ്വർണ വില കുതിച്ചതോടെ പലരും ആഭരണം വാങ്ങുന്നതിലും കൂടുതൽ നിക്ഷേപങ്ങളിലേക്ക് തിരിയുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications