സ്വർണ വില ഒരിടവേളയ്ക്ക് ശേഷം ഇന്നും ശക്തിയാർജ്ജിച്ചു. ശനിയാഴ്ച സ്വർണ വില മാറ്റമില്ലാതെ തുടർന്നിരുന്നു. അന്ന് 70,000ലേക്ക് കുതിക്കുകയായിരുന്നെങ്കിലും ഇന്ന് വീണ്ടും വില ഉയർന്നതോടെ പവൻ വില 70,000 കടന്നു. ഇതോടെ വാങ്ങുന്നവരുടെ ആവേശം അവസാനിച്ചു. സ്വർണം വീണ്ടും കുതിപ്പ് തുടങ്ങിയതോടെ നിക്ഷേപകർക്കും ആവേശമായി. ഇന്ന് പവന് 280 രൂപയാണ് ഉയർന്നത്. രാജ്യാന്തര വിപണി മെച്ചപ്പെട്ട് ഉയർന്നതാണ് ഇന്നും ആഭ്യന്തര വില ഉയരാൻ കാരണമായത്. വില കുതിച്ചതോടെ ആഭരണപ്രേമികൾക്ക് നിരാശയായി.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 35 രൂപ ഉയർന്ന് 8755 രൂപയായി. പവന് 280 രൂപ ഉയർന്ന് 70,040 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 87,550 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9551 രൂപയും പവന് 76,408 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7163 രൂപയും പവന് 57,304 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില ഉയർന്നിരിക്കുന്നു. നീണ്ട താഴ്ച്ചക്കു ശേഷമാണ് ഇന്ന് വീണ്ടും വില ശക്തിയാർജ്ജിച്ചത്. ഇതോടെ ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,216.59 ഡോളറിലെത്തി. ഡോളറിനെതിരെ ഇന്ത്യൻ റുപ്പിയുടെ മൂല്യം ഇന്ന് ഉയർന്നതും കേരളത്തിൽ സ്വർണ വിലയ്ക്ക് വമ്പൻ വർദ്ധനവുണ്ടാവാൻ കാരണമായി.

സ്വർണം ഇന്ന് വീണ്ടും ശക്തിയാർജ്ജിച്ചു..
യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് കുറച്ച പ്രമുഖ റേറ്റിങ് ഏജൻസിയായ മൂഡീസിന്റെ നടപടിക്കു ശേഷം ഡോളർ ഇൻഡക്സിൽ തകർന്നതോടെ ഇന്ന് സ്വർണ വില കുതിച്ചുയർന്നു. അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധികളാണ് ക്രെഡിറ്റ് റേറ്റിങ് കുറക്കാൻ കാരണമായത്. മാത്രമല്ല യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും താരിഫ് ശക്തമാക്കാൻ തുടങ്ങുന്നതും സ്വർണത്തിന് ആവേശം പകരും.
താത്കാലികമായി താരിഫ് അവസാനിച്ചപ്പോൾ സ്വർണ വില കുത്തനെ ഇടിഞ്ഞിരുന്നു. താരിഫ് വീണ്ടും എത്തുന്നതോടെ ആഗോള തലത്തിൽ സമ്മർദ്ദം ഇനിയും ഉയരും. ഇത് സ്വർണ വിലയ്ക്ക് അനുകൂലമാവും. അതായത് വില ഇനിയും വർദ്ധിച്ചേക്കാം...
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര വേണം?
ഇന്നത്തെ സ്വർണ വിലയുടെ കൂടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 75,801 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,521 രൂപ കൊടുക്കേണ്ടി വരും. ഇന്ന് വില കുതിച്ചതോടെ ആഭരണ വിലയും ഉയരുന്നു. ഇവിലെ 5% മിനിമം പണിക്കൂലിയാണ് ഈടാക്കിയത്. 35 ശതമാനം വരെ ഈ പണിക്കൂലി ഈടാക്കാം. അതിന് അനുസരിച്ച് ആഭരണ വിലയും വർദ്ധിക്കും.
സ്വർണം വാങ്ങണോ വിൽക്കണോ?
ഇന്ന് സ്വർണ വിലയിൽ വമ്പൻ കുതിപ്പാണ്. സ്വർണം വാങ്ങുന്നവർക്ക് ഇത് ഏറെ നിരാശയുണ്ടാക്കുന്നു. ഈ വിവാഹ സീസണിൽ വില ഉയർന്നതോടെ സാധാരണക്കാർക്ക് സ്വർണം വാങ്ങുന്നത് അത്ര എളുപ്പമല്ല. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്നത്തെ വിലയിൽ വേഗം തന്നെ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. നിക്ഷേപിക്കുന്നവർക്ക് ഇത് ബെസ്റ്റ് ടൈമാണ്. ഇപ്പോൾ വില കുതിക്കുന്നതിനാൽ ലാഭം ഉറപ്പാണ്. എന്നാൽ സാമ്പത്തിക ആവശ്യത്തിനായി സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്നവർക്കും ഇപ്പോൾ വിൽക്കാം. നിലവിൽ വില 70,000 കടന്നിരിക്കുന്നതിനാൽ നല്ല തുക നേടാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications