താരിഫ് തർക്കങ്ങളും ആഗോള സംഘർഷങ്ങളും വർദ്ധിക്കുന്നു. ഇതോടെ ഇന്നും കേരളത്തിൽ സ്വർണ വില കുതിക്കുന്നു. സാധാരണക്കാരായ സ്വർണപ്രേമികൾക്ക് ഇതൊരു കടുത്ത തിരിച്ചടിയായി. തുടർച്ചയായ ആറാമത്തെ ദിവസവും സ്വർണവില ഇടിയാതെ ശക്തമായി തുടരുന്നു. ഇന്ന് പവന് 80 രൂപയാണ് വർദ്ധിച്ചത്. ഈ 6 ദിവസത്തിനുള്ളിൽ പവന് 1480 രൂപയും ഗ്രാമിന് 185 രൂപയും വർദ്ധിച്ചു. ഇതോടെ സ്വർണ നിക്ഷേപങ്ങളിലേക്കുള്ള ആളുകളുടെ എണ്ണം വർദ്ധിക്കുന്നു.
നിലവിലെ ഈ സ്വർണ വിലയിലെ കുതിപ്പ് വാങ്ങുന്നവർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഒരു വ്യാപാര സെഷനിൽ തന്നെ ഒന്നിലധികം തവണ സ്വർണ വില വർദ്ധിക്കുന്നതും ആശങ്ക ഉയർത്തുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ ഉയർന്ന് 9090 രൂപയായി. പവന് 80 രൂപ ഉയർന്ന് 72,720 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9917 രൂപയും പവന് 79,336 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7438 രൂപയും പവന് 59,504 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില കുതിക്കുന്നു. നിലവിലെ സ്പോട്ട് സ്വർണ വില ഔൺസിന് 3,354.57 ഡോളറിലെത്തി. ഇന്നലെ നേരിയ ഇടിവിൽ ആയിരുന്നെങ്കിലും പിന്നീട് മെച്ചപ്പെടുകയായിരുന്നു. അതിനാൽ തന്നെ ഇന്നത്തെ രാജ്യാന്തര വിലയിലെ കുതിപ്പ് കേരളത്തിലും പ്രതിഫലിക്കുന്നു. പക്ഷേ നേരിയ കുതിപ്പാണ് ഇന്ന് പ്രകടമാവുന്നത്.

സ്വർണ വിലയിൽ ഇന്നും കുതിപ്പ്.. കാരണം ഇതാണ്
താരിഫ് തർക്കങ്ങളും, ഇറാൻ-ഇസ്രായേൽ സംഘർഷം മുറുകുന്നതും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളും യുദ്ധ സമാന അന്തരീക്ഷങ്ങളും സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സാമ്പത്തിക പ്രതിസന്ധികളും മറ്റും സംഭവിക്കുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു. ഇത് സ്വർണത്തിൻ്റെ ഡിമാൻഡ് ഉയർത്തുകയും വില കുതിക്കുകയും ചെയ്യുന്നു.
ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് വീണ്ടും എത്തുന്നതോടെ യുഎസിൻ്റെ സാമ്പത്തിക രംഗം വീണ്ടും തളരും. ഇതും സ്വർണ വിലയ്ക്ക് ശക്തി വർദ്ധിപ്പിക്കുന്നു. അതിനാൽ ഇനിയും സ്വർണ വില കുതിച്ചുയരാൻ സാധ്യതയുണ്ട്.
ഇന്ന് സ്വർണാഭരണം വാങ്ങാൻ പവന് എത്ര വേണം?
ഇന്നത്തെ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 78,699 രൂപയും, ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,883 രൂപയും കൊടുക്കേണ്ടി വരും. സാധാരണയായി പണിക്കൂലി കണക്കാക്കുന്നത് 5 ശതമാനം മുതൽ 35 ശതമാനം വരെയാണ്. ഇവിടെ മിനിമം പണിക്കൂലിയായ 5 ശതമാനമാണ് കണക്കാക്കിയത്. നിലവിലെ സ്വർണ വിലക്കയറ്റം പരിശോധിക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 80,000 രൂപയ്ക്ക് അരികിൽ എത്തുന്നു.
വിലക്കയറ്റത്തിൽ നിരാശയുമായി ആഭരണപ്രേമികൾ
ഇന്നും സ്വർണ വില കുതിക്കുന്നു. ഇതോടെ ആഭരണം വാങ്ങുന്നവരുടെ പ്രതീക്ഷ മങ്ങി. നിലവിലെ ആഗോള സാഹചര്യങ്ങളെല്ലാം സ്വർണ വിലയ്ക്ക് അനുകൂലമാണ് എന്നതിനാൽ വരും ദിവസങ്ങളിലും സ്വർണ വില കുതിച്ചുയരും. ഇപ്പോൾ സ്വർണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇന്നത്തെ വിലയിൽ തന്നെ അഡ്വാൻസ് ബുക്ക് ചെയ്യുന്നത് നല്ലതാണ്. വാങ്ങുന്നവരേക്കാൾ സ്വർണ നിക്ഷേപകരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികൾ നേരിടുമ്പോൾ സ്വർണം ഒരു സുരക്ഷിത നിക്ഷേപമായി മാറുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications