സാധാരണക്കാരന് ഒരു തരി പൊന്ന് വാങ്ങാൻ ചിലവേറും. ഇന്നും കേരളത്തിൽ സ്വർണ വില കുതിച്ചുയരുന്നു. ഇന്നലെ സ്വർണ വില രണ്ടു തവണയായി വർദ്ധിച്ചിട്ടുണ്ട്. അതായത് രണ്ടുതവണയായി ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും കൂടിയിരുന്നു. ഇത് സമീപ ദിവസങ്ങളിലെ കണക്ക് പ്രകാരം ഏറ്റവും വലിയ കുതിപ്പാണ്. വില കുതിച്ചതോടെ ആഭരണപ്രേമികൾക്ക് നിരാശയായി. ഇന്ന് പവന് 160 രൂപയാണ് കുതിച്ചത്. വലിയൊരു ഇടവേളക്കു ശേഷം സ്വർണ വില വീണ്ടും 72,000 കടന്നിരിക്കുന്നു.
ഇന്നലെ പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് വർദ്ധിച്ചത്. പക്ഷേ ആഗോള പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഉച്ചയോടെ വീണ്ടും സ്വർണ വില കുതിച്ചു. അതായത് ഗ്രാമിന് 110 രൂപ വർദ്ധിച്ച് 9,060 രൂപയായും, പവന് 880 രൂപ ഉയർന്ന് 72,480 രൂപയായും ഉയർന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 20 രൂപ ഉയർന്ന് 9080 രൂപയായി. പവന് 160 രൂപ ഉയർന്ന് 72,640 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9906 രൂപയും പവന് 79,248 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7430 രൂപയും പവന് 59,440 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വിലയിൽ നേരിയ ഇടിവുണ്ട്. അതിനാൽ നിലവിലെ സ്പോട്ട് സ്വർണ വില ഔൺസിന് 3,361.91 ഡോളറിലേക്ക് വീണു. രാവിലെ രാജ്യാന്തര വില ഇടിഞ്ഞതോടെ രൂപയുടെ മൂല്യം ഡോളറിനെതിരെ മെച്ചപ്പെട്ടു. ഇതും സ്വർണ വില കുതിക്കാനുള്ള കാരണമായി. ഡോളർ ദുർബലമാകുമ്പോൾ ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് സ്വർണം കുറഞ്ഞ ചെലവിൽ വാങ്ങാം. ഇത് ഡിമാൻഡ് വർദ്ധിപ്പിക്കുകയും അതുവഴി വില ഉയരുകയും ചെയ്യുന്നു.

സ്വർണം കുതിച്ചു കയറുന്നു...
നിലവിൽ ആഗോള തലത്തിൽ നിരവധി പ്രതിസന്ധികളാണ് സംഭവിക്കുന്നത്. പ്രധാനമായും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് വീണ്ടും എത്തുന്നതുമാണ്. താരിഫ്, സാമ്പത്തിക വീഴ്ചകൾ, യുദ്ധങ്ങൾ എന്നിവയെല്ലാം സ്വർണ നിക്ഷേപങ്ങളിലേക്ക് ആളുകളെ വ്യാപകമായി ആകർഷിക്കുന്ന ഘടകങ്ങളാണ്.
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലൂമിനിയത്തിനും 50% താരിഫ് നടപ്പിലാക്കുമെന്നാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇത് ആഗോള വ്യാപര യുദ്ധ ഭീഷണി ഉയർത്തുന്നു. മാത്രമല്ല ചൈന വ്യാപാര കരാർ ലംഘിച്ചുവെന്ന ട്രംപിൻ്റെ ആരോപണത്തെ തുടർന്ന് ചൈനയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
നിലവിലെ യുഎസിൻ്റെ സാമ്പത്തിക രംഗം തകിടം മറിഞ്ഞിരിക്കുന്നു എന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. അതിനാൽ താരിഫ് എത്തുന്നതോടെ വീണ്ടും സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് വീഴും, ഇത് സ്വർണ വിലയ്ക്ക് അപ്രതീക്ഷിത കുതിപ്പിനുള്ള വഴിയൊരുക്കും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ പവന് എത്ര വേണം?
നിങ്ങൾ സ്വർണം ആഭരണമായി വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? ഇന്നത്തെ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 78,613 രൂപയും, ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,873 രൂപയും കൊടുക്കേണ്ടി വരും.
പണിക്കൂലിയിൽ മാറ്റം സംഭവിക്കും. 5 ശതമാനം മുതൽ 35 ശതമാനം പണിക്കൂലി വ്യത്യാസപ്പെടുന്നതിനാൽ ഈ വിലയിലും വർദ്ധനവ് പ്രതീക്ഷിക്കണം. അതായത് ഇന്ന് ഒരു ജ്വല്ലറിയിൽ നിന്നും ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 80,000 രൂപയോളം കരുതേണ്ടി വരും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications