കേരളത്തിലെ സ്വർണ വിപണിയിൽ അനിശ്ചിതത്വം തുടരുന്നു. റെക്കോർഡ് കുതിപ്പിന് ശേഷം കഴിഞ്ഞ ദിവസം വിലയിൽ നേരിയ കുറവുണ്ടായെങ്കിലും, ഇന്ന് വീണ്ടും സ്വർണ വില കുതിച്ചുയർന്നു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പവന് 520 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഓരോ ദിവസവും വില കൂടുകയും കുറയുകയും ചെയ്യുന്ന ഈ പ്രവണത ആഭരണപ്രേമികളെയും നിക്ഷേപകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും തുടരുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നത്. യുഎസ്-വെനസ്വേല തർക്കവും മറ്റ് അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളും സ്വർണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.
കഴിഞ്ഞ ദിവസങ്ങളിൽ വില റെക്കോർഡ് നിലവാരത്തിൽ എത്തിയപ്പോൾ നിക്ഷേപകർ വ്യാപകമായി ലാഭമെടുപ്പ് നടത്തിയതോടെ വില താൽക്കാലികമായി താഴ്ന്നിരുന്നു. എന്നാൽ ആഗോള വിപണിയിൽ ആവശ്യക്കാർ വീണ്ടും വർദ്ധിച്ചതോടെ സ്വർണം അതിന്റെ കരുത്ത് വീണ്ടെടുത്തിരിക്കുകയാണ്.

അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് വില വർദ്ധിക്കുന്നതും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും പ്രാദേശിക വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. വരാനിരിക്കുന്ന വിവാഹ സീസണുകളിൽ സ്വർണം വാങ്ങാനിരിക്കുന്ന സാധാരണക്കാർക്ക് ഈ വിലക്കയറ്റം വലിയ സാമ്പത്തിക ബാധ്യതയാകും. വരും ദിവസങ്ങളിലും വിപണിയിൽ ഇത്തരത്തിലുള്ള കയറ്റിറക്കങ്ങൾ തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 65 രൂപ ഉയർന്ന് 12,715 രൂപയായി. ഒരു പവന് 520 രൂപ ഉയർന്ന് 1,01,720 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,27,150 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 71 രൂപ ഉയർന്ന് 13,871 രൂപയും, പവന് 568 രൂപ ഉയർന്ന് 1,10,968 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 53 രൂപ ഉയർന്ന് 10,403 രൂപയും, പവന് 424 രൂപ ഉയർന്ന് 83,224 രൂപയുമായി.
രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്ന് വമ്പൻ കുതിപ്പിലേക്ക്. കഴിഞ്ഞ ദിവസത്തെ ലാഭമെടുപ്പ് തിരക്ക് അവസാനിച്ചതോടെയാണ് വീണ്ടും സ്വർണ വില കരുത്താർജ്ജിച്ചത്. അതോടെ ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,462.83 ഡോളറിലെത്തി.
സ്വർണാഭരണ വില
ഇന്ന് സ്വർണ വില കുതിച്ചുയർന്നു. ഇന്നലെ ആശ്വസിച്ചെങ്കിലും ഇന്നത്തെ കുതിപ്പ് നിരാശയുണ്ടാക്കുന്നു. ഇന്നത്തെ വിലക്കയറ്റത്തിന് അനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,10,060 രൂപ കരുതേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 13,800 രൂപയോളവും ചിലവഴിക്കേണ്ടി വരും. 3% ജിഎസ്ടി, ഹോൾമാർക്ക് ഫീസ്, 5% മിനിമം പണിക്കൂലി എന്നിവയും ഈടാക്കുമ്പോഴാണ് ആഭരണ വില കണക്കാക്കിയത്. ചില ആഭരണങ്ങൾക്ക് ഇതിലും ഉയർന്ന പണിക്കൂലി ഈടാക്കും, അത് ആഭരണ വില വർദ്ധിക്കുന്നതിനും കാരണമാവും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവിലയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല, പവന്റെ വില വീണ്ടും കുറഞ്ഞു, വിശദാംശങ്ങൾ അറിയാം

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും



Click it and Unblock the Notifications